കി​ട​ങ്ങാം​പ​റ​ന്പ് ക്ഷേ​ത്ര​ത്തി​ൽ 12 ക​ള​ഭ മ​ഹോ​ത്സ​വം
Wednesday, April 17, 2019 10:20 PM IST
ആ​ല​പ്പു​ഴ: കി​ട​ങ്ങാം​പ​റ​ന്പ് ശ്രീ​ഭു​വ​നേ​ശ്വ​രി ക്ഷേ​ത്ര​ത്തി​ൽ 12 ക​ള​ഭ മ​ഹോ​ത്സ​വം നാ​ളെ മു​ത​ൽ 30 വ​രെ ന​ട​ക്കും. രാ​വി​ലെ ഒ​ന്പ​തി​ന് ആ​ല​പ്പു​ഴ സ​ബ് ക​ള​ക്ട​ർ കൃ​ഷ്ണ തേ​ജ ഭ​ദ്ര​ദീ​പം കൊ​ളു​ത്തി ഉ​ത്സ​വ​പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ക​ള​ഭാ​ഭി​ഷേ​കം, നാ​രാ​യ​ണീ​യ പാ​രാ​യ​ണം, കൊ​ടി​മ​ര​ച്ചു​വ​ട്ടി​ൽ പ​റ നി​റ​യ്ക്ക​ൽ, ആ​ദി​ത്യ​പൂ​ജ, പൊ​ങ്കാ​ല അ​ർ​പ്പി​ക്ക​ൽ, തു​ട​ങ്ങി​യ ക്ഷേ​ത്ര ച​ട​ങ്ങു​ക​ൾ​ക്കു പു​റ​മെ വി​വി​ധ ക്ഷേ​ത്ര ക​ല​ക​ളും ഉ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കും. 26 ന് ​ആ​ത്മീ​യ ഉ​ത്സ​വ​മാ​യി ആ​ച​രി​ക്കും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സ്വാ​മി പൂ​ർ​ണാ​മൃ​താ​ന​ന്ദ​പു​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ത്സം​ഘം, ഭ​ജ​ന, സ​ർ​വൈ​ശ്വ​ര്യ​പൂ​ജ, ന​വ​ഗ്ര​ഹ ഹോ​മം എ​ന്നി​വ ന​ട​ക്കും. 30 നു ​രാ​വി​ലെ 10.30 നു ​ന​ട​ക്കു​ന് അ​നു​മോ​ദ​ന സ​മ്മേ​ള​ന​ത്തി​ൽ നാ​രാ​യ​ണീ​യ പാ​രാ​യ​ണ ആ​ചാ​ര്യ​ൻ വാ​ര​നാ​ട് ഷാ​ജി​ക്ക് സ്വീ​ക​ര​ണം ന​ൽ​കും. ക്ഷേ​ത്ര​യോ​ഗം പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. ഷാ​ജി ക​ള​രി​ക്ക​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് ജി. ​മോ​ഹ​ൻ​ദാ​സ്, ഭ​ര​ണ​സ​മി​തി​യം​ഗ​ങ്ങ​ളാ​യ രാ​ജു ത​കി​ടി​യി​ൽ, എം.​കെ. വി​നോ​ദ്, ആ​ർ. സ്ക​ന്ദ​ൻ, ആ​ർ. കൈ​ലാ​സ​ൻ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.