വ​ലി​യ​പെ​രു​ന്നാ​ളും ക​ണ്‍​വ​ൻ​ഷ​നും
Wednesday, April 17, 2019 10:20 PM IST
മ​ങ്കൊ​ന്പ്: മാ​ന്പു​ഴ​ക്ക​രി സെ​ന്‍റ് ജോ​ർ​ജ് ക്നാ​നാ​യ പ​ള്ളി​യി​ലെ വ​ലി​യ​പെ​രു​ന്നാ​ളും ക​ണ്‍​വ​ൻ​ഷ​നും 20 മു​ത​ൽ 24 വ​രെ ന​ട​ക്കും. 20 ന് ​വൈ​കു​ന്നേ​രം 6.30ന് ​സ​ന്ധ്യാ​ന​മ​സ്കാ​രം. 8.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന. കൊ​ടി​യേ​റ്റ് വി​കാ​രി ഫാ. ​സി.​സി. ഏ​ലി​യാ​സ്. 22ന് ​വൈ​കു​ന്നേ​രം 6.30ന് ​സ​ന്ധ്യാ​പ്രാ​ർ​ഥ​ന. 7.30ന് ​വ​ച​ന ശു​ശ്രൂ​ഷ - ഫാ. ​സി​ജി​ൻ ജോ​സ് വി​ല​ങ്ങ​ൻ​പാ​റ. തു​ട​ർ​ന്ന് ആ​ശീ​ർ​വാ​ദം. 23 ന് ​വൈ​കു​ന്നേ​രം 6.30ന് ​മാ​ന്പു​ഴ​ക്ക​രി കു​രി​ശ​ടി​യി​ൽ സ​ന്ധ്യാ​ന​മ​സ്കാ​രം.
7.30 ന് ​വ​ച​ന​ശു​ശ്രൂ​ഷ. തു​ട​ർ​ന്ന് രാ​മ​ങ്ക​രി കു​രി​ശ​ടി​യി​ലേ​ക്ക് ആ​ഘോ​ഷ​മാ​യ റാ​സ. 9.30 ന് ​സു​ത്താ​റ ആ​ശീ​ർ​വാ​ദം. പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ 24 ന് ​രാ​വി​ലെ എ​ട്ടി​ന് പ്ര​ഭാ​ത ന​മ​സ്കാ​രം. ഒ​ന്പ​തി​ന് വി​ശു​ദ്ധ മൂ​ന്നി​ൻ​മേ​ൽ കു​ർ​ബാ​ന. കു​റി​യാ​ക്കോ​സ് മോ​ർ ഗ്രി​ഗോ​റി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത. ഉ​ച്ച​യ്ക്ക 12ന് ​റാ​സ, ആ​ശീ​ർ​വാ​ദം, കൊ​ടി​യി​റ​ക്ക്.