വോ​ള​ന്‍റി​യ​ർ​മാ​ർ വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ക്കും
Wednesday, April 17, 2019 10:20 PM IST
ആ​ല​പ്പു​ഴ: ദേ​ശീ​യ കു​ഷ്ഠ​രോ​ഗ നി​ർ​മാ​ർ​ജ​ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി 29 മു​ത​ൽ മേ​യ് 12 വ​രെ ജി​ല്ല​യി​ൽ അ​ശ്വ​മേ​ധം കു​ഷ്ഠ​രോ​ഗ നി​ർ​ണ​യ പ്ര​ച​ര​ണ പ​രി​പാ​ടി ന​ട​പ്പാ​ക്കു​ന്നു. നി​റ​വ്യ​ത്യാ​സ​മു​ള്ള സ്പ​ർ​ശ​ന​ശേ​ഷി കു​റ​ഞ്ഞ അ​ട​യാ​ള​ങ്ങ​ളാ​ണ് രോ​ഗ​ത്തി​ന്‍റെ പ്രാ​രം​ഭ ല​ക്ഷ​ണം. ആ​യ​തി​നാ​ൽ ജി​ല്ല​യി​ലെ എ​ല്ലാ വീ​ടു​ക​ളി​ലും ര​ണ്ട് വോ​ള​ന്‍റി​യ​ർ​മാ​ർ സ​ന്ദ​ർ​ശി​ച്ച് എ​ല്ലാ ആ​ളു​ക​ളെ​യും പ​രി​ശോ​ധി​ച്ച് സം​ശ​യ​ക​ര​മാ​യ രോ​ഗി​ക​ളെ ക​ണ്ടെ​ത്തി ചി​കി​ൽ​ത്സ​യ്ക്കു വി​ധേ​യ​മാ​ക്കും.

സ​ർ​പ്പ പ്ര​തി​ഷ്ഠാ വാ​ർ​ഷി​കം

മ​ങ്കൊ​ന്പ്: കൊ​ടു​പ്പു​ന്ന വേ​ങ്കി​ട ദേ​വി ക്ഷേ​ത്ര​ത്തി​ലെ സ​ർ​പ്പ പ്ര​തി​ഷ്ഠാ വാ​ർ​ഷി​കം 26 നു ​ന​ട​ക്കും. ക്ഷേ​ത്രം ത​ന്ത്രി മ​ണ്ണൂ​ർ​കു​ള​ങ്ങ​റ ബ്ര​ഹ്മ​മ​ഠം ഗോ​പാ​ല​കൃ​ഷ്ണ​ൻ ആ​ചാ​ര്യ ച​ട​ങ്ങു​ക​ൾ​ക്കു മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. പു​ല​ർ​ച്ചെ 5.30നു ​ഗ​ണ​പ​തി​ഹോ​മം, രാ​വി​ലെ എ​ട്ടി​ന് ക​ല​ശാ​ഭി​ഷേ​കം, കാ​വി​ലെ പൂ​ജ, പു​ള്ളു​വ​ൻ പാ​ട്ട്, ഉ​ച്ച​യ്ക്ക് 12 ന് ​പ്ര​സാ​ദം ഉൗ​ട്ട്.