ദേ​ശീ​യ യോ​ഗ സെ​മി​നാ​റും യോ​ഗാ​ചാ​ര്യന്മാ​രെ ആ​ദ​രി​ക്ക​ലും
Wednesday, April 17, 2019 10:20 PM IST
ആ​ല​പ്പു​ഴ: ശി​വാ​ന​ന്ദ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ ഓ​ഫ് യോ​ഗ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ദേ​ശീ​യ ആ​യു​ഷ് മി​ഷ​ൻ ദേ​ശീ​യ ആ​രോ​ഗ്യ മി​ഷ​ൻ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ദേ​ശീ​യ യോ​ഗ സെ​മി​നാ​റും യോ​ഗാ​ചാ​ര്യന്മാ​രെ ആ​ദ​രി​ക്ക​ലും 27, 28 തീ​യ​തി​ക​ളി​ൽ ആ​ല​പ്പു​ഴ പാം ​ബീ​ച്ച് റി​സോ​ർ​ട്ടി​ൽ ന​ട​ക്കും. 27 നു ​രാ​വി​ലെ ഒ​ന്പ​തി​ന് ധ​ന​മ​ന്ത്രി ഡോ. ​തോ​മ​സ് ഐ​സ​ക് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ ഡോ. ​കെ. വേ​ണു​ഗോ​പാ​ൽ അ​ധ്യ​ക്ഷ​നാ​കും. കാ​യം​കു​ളം ശ്രീ​രാ​മ കൃ​ഷ്ണ മ​ഠ​ത്തി​ലെ ഭു​വ​നാ​ത്മാ​ന​ന്ദ സ്വാ​മി അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും. 28 നു ​വൈ​കു​ന്നേ​രം ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ തോ​മ​സ് ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്യും. മു​ൻ ഡി​ജി​പി ഡോ. ​ടി.​പി. സെ​ൻ​കു​മാ​ർ മു​ഖ്യാ​തി​ഥി​യാ​കും. വി​ശ്വ​ഗാ​ജി മ​ഠം മേ​ധാ​വി അ​സ്പ​ർ​ശാ​ന​ന്ദ സ്വാ​മി അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും. യോ​ഗാ​ധ്യാ​പ​ക സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്യും. യോ​ഗാ​ചാ​ര്യ​ൻ എം. ​സു​രേ​ന്ദ്ര​നാ​ഥ് അ​ധ്യ​ക്ഷ​നാ​കും. ഡോ. ​കെ. വേ​ണു​ഗോ​പാ​ൽ, ന​സീ​ർ സ​ലാം, ഡോ. ​നി​മ്മി അ​ല​ക്സാ​ണ്ട​ർ, ബി. ​പ​ത്മ​കു​മാ​ർ, ജ്യോ​തി മോ​ഹ​ൻ, ഷാ​ഹി​ന സ​ലിം, ലേ​ഖാ വി​ജ​യ​ൻ, അ​ന്ന​മ്മ തോ​മ​സ് എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.