പ്രോ​ജ​ക്ട് മ​ത്സ​ര​വും പ​രി​ശീ​ല​ന​ക്ക​ള​രി​യും
Wednesday, April 17, 2019 10:20 PM IST
ആ​ല​പ്പു​ഴ: കേ​ര​ള ശാ​സ്ത്ര​സാ​ങ്കേ​തി​ക പ​രി​സ്ഥി​തി കൗ​ണ്‍​സി​ലി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ആ​ല​പ്പു​ഴ കാ​ർ​മ​ൽ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ അ​ഖി​ലേ​ന്ത്യാ ത​ല​ത്തി​ൽ പ്രോ​ജ​ക്ട് മ​ത്സ​ര​വും പ​രി​ശീ​ല​ന ക​ള​രി​യും സം​ഘ​ടി​പ്പി​ക്കു​ന്നു. 16 മു​ത​ൽ 19 വ​യ​സു​വ​രെ​യു​ള്ള സ്കൂ​ൾ കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ന​ട​ത്തു​ന്ന മ​ത്സ​ര​ത്തി​ൽ പ​രി​സ്ഥി​തി സൗ​ഹൃ​ദം സാ​മു​ഹ്യ​പ്ര​സ​ക്തി, ഗ്രാ​മീ​ണ വി​ക​സ​നം, തൊ​ഴി​ൽ സാ​ധ്യ​ത എ​ന്നി​വ​യ്ക്ക് ഉൗ​ന്ന​ൽ ന​ൽ​കു​ന്ന ആ​ശ​യ​ങ്ങ​ൾ​ക്കാ​ണ് മു​ൻ​ഗ​ണ​ന. പ​ങ്കെ​ടു​ക്കേ​ണ്ട​വ​ർ 30 ന് ​മു​ന്പ് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ആ​ശ​യ​ങ്ങ​ളു​ടെ പ​ട്ടി​ക മേ​യ് നാ​ലി​ന് പ്ര​സി​ദ്ധീ​ക​രി​ക്കും.
അ​വ​ർ​ക്കാ​യി മേ​യ് ഏ​ഴി​ന് പ്ര​ഗ​ത്ഭ ശാ​സ്ത്ര​ജ്ഞ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സൗ​ജ​ന്യ പ​രി​ശീ​ല​ന ക​ള​രി​യും ന​ട​ത്തും. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന മി​ക​ച്ച ആ​ശ​യ​ങ്ങ​ൾ​ക്ക് 10,000 രൂ​പ​യും ഇ​ന്ത്യ​ൻ ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ കേ​ന്ദ്രം സ​ന്ദ​ർ​ശി​ക്കാ​നു​ള്ള അ​വ​സ​ര​വും ല​ഭി​ക്കും. മി​ക​ച്ച ആ​ശ​യ​ത്തി​ന്‍റെ രൂ​പ​ക​ല്പ​ന​യ്ക്കും പേ​റ്റ​ൻ​ഡ് ക​ര​സ്ഥ​മാ​ക്കു​ന്ന​തി​നു​മു​ള്ള സാ​ന്പ​ത്തി​ക സാ​ങ്കേ​തി​ക സ​ഹാ​യ​ങ്ങ​ൾ കോ​ള​ജ് ന​ൽ​കു​മെ​ന്നും ബേ​സി​ക് സ​യ​ൻ​സ് വി​ഭാ​ഗം മേ​ധാ​വി പ്ര​ഫ. ഡോ. ​നാ​രാ​യ​ണ​ൻ ന​ന്പൂ​തി​രി, ഇ​ല​ക്ട്രി​ക്ക​ൽ വി​ഭാ​ഗം മേ​ധാ​വി പ്ര​ഫ. കെ.​എ​സ്. ശ​ര​ത് എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഫോ​ണ്‍: 9745005199,9495967788.