ജ​നാ​ധി​പ​ത്യം സം​ര​ക്ഷി​ക്കാ​നു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ്: ഉ​മ്മ​ൻ​ചാ​ണ്ടി
Wednesday, April 17, 2019 10:20 PM IST
കാ​യം​കു​ളം: ന​രേ​ന്ദ്ര മോ​ദി ഒ​രി​ക്ക​ൽ കൂ​ടി അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ ഇ​ന്ത്യ​യി​ൽ പി​ന്നെ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ ഉ​ണ്ടാ​കി​ല്ല​ന്നും ഇ​ത്ത​വ​ണ രാ​ജ്യ​ത്തെ ജ​നാ​ധി​പ​ത്യം സം​ര​ക്ഷി​ക്കാ​നു​ള്ള ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പാ​ണ് ന​ട​ക്കു​ന്ന​ത​തെ​ന്നും എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഉ​മ്മ​ൻ​ചാ​ണ്ടി. കാ​യം​കു​ള​ത്ത് ആ​ല​പ്പു​ഴ പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഷാ​നി​മോ​ൾ ഉ​സ്മാ​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണാ​ർ​ഥം ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സി.​ആ​ർ. ജ​യ​പ്ര​കാ​ശ്, പി.​എ​സ്. ബാ​ബു​രാ​ജ്, എ​ച്ച്. ബ​ഷീ​ർ കു​ട്ടി, എ. ​ഇ​ർ​ഷാ​ദ്., ജെ. ​മു​ഹ​മ്മ​ദ് കു​ഞ്ഞ്, ക​റ്റാ​നം ഷാ​ജി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ശ​ക്ത​മാ​യ കാ​റ്റി​ൽ
പ​ര​ക്കേ നാ​ശ​ന​ഷ്ടം

തു​റ​വു​ർ : ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​ഞ്ഞു​വീ​ശി​യ കാ​റ്റി​ൽ പ​ര​ക്കേ നാ​ശ​ന​ഷ്ടം. നി​ര​വ​ധി വൃ​ക്ഷ​ങ്ങ​ളും, തെ​ങ്ങ്, വാ​ഴ എ​ന്നി​വ​യും ക​ട​പു​ഴ​കി വീ​ണു. വീ​ടു​ക​ളു​ടെ ഷീ​റ്റു​ക​ൾ പ​റ​ന്നു പോ​യി. വൃ​ക്ഷ​ങ്ങ​ളു​ടെ ശി​ഖ​ര​ങ്ങ​ൾ വൈ​ദ്യു​തി ലൈ​നി​ൽ വീ​ണ​തി​നെ തു​ട​ർ​ന്ന് വൈ​ദ്യു​തി ബ​ന്ധം വി​ച്ചേ​ദി​ക്ക​പ്പെ​ട്ടു.