പൂ​ങ്കാ​വ് പ​ള്ളി​യി​ൽ സ്നേ​ഹ​ദീ​പ​ങ്ങ​ൾ ഇ​ന്നു മി​ഴി​തു​റ​ക്കും
Wednesday, April 17, 2019 10:21 PM IST
ആ​ല​പ്പു​ഴ: പൂ​ങ്കാ​വ് പ​ള്ളി​യി​ലെ പെ​സ​ഹാ​രാ​വി​നെ പ്ര​ഭാ​മ​യ​മാ​ക്കി സ്നേ​ഹ ദീ​പ​ങ്ങ​ൾ മി​ഴി​തു​റ​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ആ​രം​ഭി​ക്കു​ന്ന തി​രു​വ​ത്താ​ഴ പൂ​ജ​യ്ക്കും ദി​വ്യ​ബ​ലി​ക്കും ശേ​ഷം ദീ​പാ​ർ​ച്ച​ന ന​ട​ക്കും. രാ​ത്രി എ​ട്ടു​മു​ത​ൽ പു​ല​ർ​ച്ചെ വ​രെ പ​തി​നാ​യി​ര​ത്തോ​ളം നി​ല​വി​ള​ക്കു​ക​ൾ പ​ള്ളി​മൈ​താ​ന​ത്തി​ൽ തെ​ളി​ഞ്ഞു​നി​ൽ​ക്കും. തി​രു​വ​ത്താ​ഴ പൂ​ജ​യി​ൽ ഇ​ട​വ​ക വി​കാ​രി റ​വ. ഡോ. ​ഫ്രാ​ൻ​സീ​സ് കു​രി​ശി​ങ്ക​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​റോ​യി ക​ണ്ണ​ൻ​ചി​റ സി​എം​ഐ കോ​ട്ട​യം വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും. തു​ട​ർ​ന്നു കാ​ലു​ക​ഴു​ക​ൽ ശു​ശ്രൂ​ഷ​യും പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ സ്ഥാ​പ​ന​വും ന​ട​ക്കും. ക​ള​ക്ട​ർ എ​സ്. സു​ഹാ​സ് ആ​ദ്യ​ദീ​പം തെ​ളി​ക്കും. ധ​ന​മ​ന്ത്രി ഡോ. ​ടി.​എം. തോ​മ​സ് ഐ​സ​ക്, കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി, സി​വി​ൽ സ​ർ​വീ​സ് പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ നി​ർ​മ​ൽ ഒൗ​സേ​പ്പ​ച്ച​ൻ, പ്ര​മു​ഖ രാ​ഷ്ട്രീ​യ സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. തു​ട​ർ​ന്ന് പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ പ​ന്ത​ലി​ൽ ക​ർ​ത്താ​വി​ന്‍റെ അ​ത്ഭു​ത പീ​ഢാ​സ​ഹ​ന തി​രു​സ്വ​രൂ​പം വി​ശ്വാ​സി​ക​ൾ​ക്ക് പൊ​തു ദ​ർ​ശ​ന​ത്തി​നു സ​മ​ർ​പ്പി​ക്കും.
നേ​ർ​ച്ച​കാ​ഴ്ച​ക​ൾ അ​ർ​പ്പി​ക്കു​ന്ന​തി​നും തി​രു​സ്വ​രൂ​പം ചും​ബി​ച്ചു​വ​ണ​ങ്ങു​ന്ന​തി​നും സൗ​ക​ര്യ​മൊ​രു​ക്കും. പ്ര​ധാ​ന നേ​ർ​ച്ച വ​ഴി​പാ​ടാ​യ വി​ള​ക്ക് നേ​ർ​ച്ച, പ​ട്ട്, ത​ല​യ​ണ എ​ന്നി​വ​യ്ക്ക് പ്ര​ത്യേ​ക സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും. രാ​ത്രി എ​ട്ടു​മു​ത​ൽ 12 വ​രെ പ​ര​സ്യാ​രാ​ധ​ന​യും 12 മ​ണി മു​ത​ൽ കു​രി​ശി​ന്‍റെ വ​ഴി​യും ന​ട​ക്കും. കു​രി​ശി​ന്‍റെ വ​ഴി​യി​ൽ റ​വ. ഡോ. ​സെ​ബാ​സ്റ്റ്യ​ൻ പൂ​വ​ത്തി​ങ്ക​ൽ പ്ര​സം​ഗം ന​ട​ത്തും. രാ​ത്രി 11 നു ​നേ​ർ​ച്ച​ക്ക​ഞ്ഞി​വ​യ്പി​ന് റ​വ. ഡോ. ​ജോ​സ​ഫ് ക​രി​യി​ൽ കൊ​ച്ചി മെ​ത്രാ​ൻ ആ​ശി​ർ​വാ​ദ ക​ർ​മം നി​ർ​വ​ഹി​ക്കും. ചേ​ർ​ത്ത​ല ആ​ല​പ്പു​ഴ ഡി​പ്പോ​ക​ളി​ൽ നി​ന്നും പൂ​ങ്കാ​വി​ല്ക്കേ് ക​ഐ​സ്ആ​ർ​ടി​സി, പ്രൈ​വ​റ്റ് ബ​സു​ക​ൾ പ്ര​ത്യേ​ക സ​ർ​വീ​സു​ക​ൾ ന​ട​ത്തും. ഫാ​സ്റ്റ്, സൂ​പ്പ​ർ​ഫാ​സ്റ്റ് ബ​സു​ക​ൾ​ക്ക് പൂ​ങ്കാ​വ് ഹൈ​വേ ജം​ഗ്ഷ​നി​ൽ സ്റ്റോ​പ്പ് ഉ​ണ്ടാ​യി​ക്കും. രാ​ത്രി എ​ട്ടു​മു​ത​ൽ ഗ​താ​ഗ​ത​നി​യ​ന്ത്ര​ണ​വും വ​ണ്‍​വേ സം​വി​ധാ​ന​വും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പോ​ലീ​സ്, അ​ഗ്നി​ശ​മ​ന സേ​ന, ആ​രോ​ഗ്യ​വ​കു​പ്പ് എ​ന്നി​വ​യു​ടെ സേ​വ​നം ല​ഭ്യ​മാ​ക്കും. പ​ള്ളി​യും പ​രി​സ​ര​വും സി​സി ടി.​വി കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചും പോ​ലീ​സി​ന്‍റെ പ്ര​ത്യേ​ക നി​രീ​ക്ഷ​ണം ഉ​ണ്ടാ​യി​രി​ക്കും. ദൂ​ര​സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും വ​രു​ന്ന തീ​ർ​ഥാ​ട​ക​ർ​ക്ക് പ്ര​ത്യേ​ക വാ​ഹ​ന പാ​ർ​ക്കിം​ഗ് സൗ​ക​ര്യം ല​ഭ്യ​മാ​ണ്.