തി​രു​വ​ത്താ​ഴ സ്മ​ര​ണ പു​തു​ക്കി ഇ​ന്ന് പെ​സ​ഹ
Wednesday, April 17, 2019 10:21 PM IST
ആ​ല​പ്പു​ഴ: തി​രു​വ​ത്താ​ഴ സ്മ​ര​ണ പു​തു​ക്കി ക്രൈ​സ്ത​വ വി​ശ്വാ​സി​ക​ൾ ഇ​ന്ന് പെ​സ​ഹ ആ​ച​രി​ക്കും. ക്രി​സ്തീ​യ വി​ശ്വാ​സ​ത്തി​ലെ പ്ര​ധാ​ന അ​നു​ഷ്ഠാ​ന​മാ​യ കു​ർ​ബാ​ന സ്ഥാ​പ​ന​ത്തി​ന്‍റെ​യും യേ​ശു​വി​ന്‍റെ അ​ന്ത്യ അ​ത്ത​ഴ​ത്തി​ന്‍റെ​യും സ്മ​ര​ണ പു​തു​ക്ക​ലാ​ണ് പെ​സ​ഹ. പെ​സ​ഹ പെ​രു​ന്നാ​ൾ ദി​വ​സ​മാ​ണ് യേ​ശു ശി​ഷ്യന്മാ​രു​ടെ പാ​ദ​ങ്ങ​ൾ ക​ഴു​കി​യ​ത്.
യേ​ശു അ​ന്ത്യ അ​ത്ത​ഴ​ത്തി​നാ​യി അ​പ്പം മു​റി​ച്ച​തി​ന്‍റെ​യും ശി​ഷ്യന്മാ​രു​ടെ കാ​ൽ​ക​ഴു​കി​യ​തി​ന്‍റെ​യും ഓ​ർ​മ പു​തു​ക്ക​ൽ കൂ​ടി​യാ​യ ഇ​ന്ന് ദേ​വാ​ല​യ​ങ്ങ​ളി​ൽ കാ​ൽ ക​ഴു​ക​ൽ ച​ട​ങ്ങും അ​പ്പം മു​റി​ക്ക​ലും പ്ര​ത്യേ​ക കു​ർ​ബാ​ന​യും ന​ട​ക്കും. വീ​ടു​ക​ളി​ൽ ഇ​ന്ന് വൈ​കു​ന്നേ​രം കു​ടും​ബ​ങ്ങ​ളി​ലെ മു​തി​ർ​ന്ന​യാ​ൾ പെ​സ​ഹ അ​പ്പം മു​റി​ച്ച് ന​ൽ​കും. ആ​ല​പ്പു​ഴ മൗ​ണ്ട് കാ​ർ​മ​ൽ ക​ത്തീ​ഡ്ര​ലി​ൽ പെ​സ​ഹ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് വൈ​കു​ന്നേ​രം ആ​റി​ന് തു​ട​ക്ക​മാ​കും. ആ​ല​പ്പു​ഴ രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ. ​സ്റ്റീ​ഫ​ൻ അ​ത്തി​പ്പൊ​ഴി​യി​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.
ത​ങ്കി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ തി​രു​വ​ത്താ​ഴ സ​മൂ​ഹ​ദി​വ്യ​ബ​ലി വൈ​കു​ന്നേ​രം അ​ഞ്ചി​ന്. ഫാ. ​തോ​മ​സ് പ​ന​യ്ക്ക​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​ഗാ​സ്പ​ർ ക​ട​വി​പ്പ​റ​ന്പി​ൽ വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും. ദീ​പ​ക്കാ​ഴ്ച​യ്ക്ക് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​എം.​ടോ​മി ആ​ദ്യ​ദീ​പം തെ​ളി​യി​ക്കും. തു​ട​ർ​ന്ന് ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം, ആ​രാ​ധ​ന. ത​ത്തം​പ​ള്ളി സെ​ന്‍റ് മൈ​ക്കി​ൾ​സ് പ​ള്ളി​യി​ൽ പെ​സ​ഹ തി​രു​ക​ർ​മ​ങ്ങ​ൾ​ക്ക് വൈ​കു​ന്നേ​രം നാ​ലി​ന് തു​ട​ക്ക​മാ​കും. തു​ട​ർ​ന്ന് പൊ​തു​ആ​രാ​ധ​ന.
കൊ​ച്ചി രൂ​പ​ത ബി​ഷ​പ് ഡോ. ​ജോ​സ​ഫ് ക​രി​യി​ലി​ന്‍റെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ രൂ​പ​ത​യി​ലെ​യും മ​റ്റു വൈ​ദി​ക​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ അ​ത്ഭു​ത പീ​ഡാ​നു​ഭ​വ തി​രു​സ്വ​രൂ​പം പ​ര​സ്യ വ​ണ​ക്ക​ത്തി​നാ​യി പ​ള്ളി​മു​റ്റ​ത്ത് പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ പ​ന്ത​ലി​ൽ പ്ര​തി​ഷ്ഠി​ക്കും.
തു​ന്പോ​ളി സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ വൈ​കു​ന്നേ​രം 5.30ന് ​തി​രു​വ​ത്താ​ഴ പൂ​ജ, കാ​ൽ​ക​ഴു​ക​ൽ ശു​ശ്രൂ​ഷ എ​ന്നി​വ ന​ട​ക്കും. പെ​സ​ഹാ​യു​ടെ തു​ട​ർ​ച്ച​യാ​യി നാ​ളെ ക്രൈ​സ്ത​വ വി​ശ്വാ​സി​ക​ൾ ദുഃ​ഖ​വെ​ള്ളി ആ​ച​രി​ക്കും.