പൂ​ർ​വ​വി​ദ്യാ​ർ​ത്ഥി​യാ​യ പ്ര​ഥ​മ പ്രി​ൻ​സി​പ്പ​ലി​നെ അ​നു​മോ​ദി​ച്ചു
Wednesday, April 17, 2019 10:21 PM IST
എ​ട​ത്വ: എ​ട​ത്വ സെ​ന്‍റ് അ​ലോ​ഷ്യ​സ് കോ​ള​ജി​ലെ പൂ​ർ​വ​വി​ദ്യാ​ർ​ത്ഥി​യാ​യ പ്ര​ഥ​മ പ്രി​ൻ​സി​പ്പ​ലി​നെ അ​നു​മോ​ദി​ക്കാ​നെ​ത്തി​യ​ത് ന​വ​തി​യി​ലെ​ത്തി​യ സ്ഥാ​പ​ക പ്രി​ൻ​സി​പ്പ​ൽ. 1965 ൽ ​എ​ട​ത്വ സെ​ൻ​റ് അ​ലോ​ഷ്യ​സ് കോ​ള​ജി​ന്‍റെ സ്ഥാ​പ​ക പ്രി​ൻ​സി​പ്പ​ലാ​യി ചു​മ​ത​ല​യേ​റ്റ നെ​ടു​മു​ടി പൂ​പ്പ​ള്ളി ഡോ. ​പി.​ടി. ജോ​സ​ഫാ​ണ് പൂ​ർ​വ​വി​ദ്യാ​ർ​ഥിയാ​യ പ്ര​ഥ​മ പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജോ​ച്ച​ൻ ജോ​സ​ഫി​നെ ആ​ദ​രി​ച്ച​ത്. മു​ഖ്യ പ്ര​ഭാ​ഷ​ണ​വും അ​ദ്ദേ​ഹം ത​ന്നെ നി​ർ​വ​ഹി​ച്ചു. സെ​ന്‍റ് അ​ലോ​ഷ്യ​സ് കോ​ള​ജ് അ​ലു​മ്നി അ​സോ​സി​യേ​ഷ​നാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.
മാ​നേ​ജ​രും എ​ട​ത്വ സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി വി​കാ​രി​യു​മാ​യ ഫാ. ​മാ​ത്യു ചൂ​ര​വ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​സോ​സി​യേ​ഷ​ൻ പ്ര​സി​സ​ന്‍റ് ജോ​സ് ജെ. ​വെ​ട്ടി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ഫ. ജെ​യിം​സ് സെ​ബാ​സ്റ്റ്യ​ൻ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​ലു​മ്നി അ​സോ​സി​യേ​ഷ​ൻ സ്ഥാ​പ​ക പ്ര​സി​ഡ​ന്‍റ്് പി.​വി. ജോ​സ​ഫ്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. പി.​വി. ജ​റോം, ന​ന്ദ​കു​മാ​ർ പി.​എ​സ്, ടോം ​ജെ. കൂ​ട്ട​ക്ക​ര. ഡോ. ​ജോ​മോ​ൾ ജോ​സ്, നി​ഷാ​ദ് പ​ന്ത്ര​ണ്ടി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മ​ഹാ​ത്മാ​ഗാ​ന്ധി യൂ​ണി​വേ​ഴ്സി​റ്റി ബി​രു​ദ പ​രീ​ക്ഷ​യി​ൽ റാ​ങ്ക് ജേ​താ​ക്ക​ളാ​യ ആ​ൻ​ഡ്രി​യ നോ​റോ​ണ, ആ​തി​ര ജ​യ​കു​മാ​ർ എ​ന്നി​വ​രെ​യും ആ​ദ​രി​ച്ചു.