തി​രു​വ​ത്താ​ഴ സ്മ​ര​ണ​യി​ൽ പെ​സ​ഹ; ഇന്നു ദുഃഖവെള്ളി
Thursday, April 18, 2019 11:24 PM IST
ആ​ല​പ്പു​ഴ: ലോ​ക​ജ​ന​ത​യു​ടെ പാ​പ​പ​രി​ഹാ​ര​ത്തി​നാ​യി യേ​ശു​ക്രി​സ്തു പീ​ഡ​ന​ങ്ങ​ൾ സ​ഹി​ച്ചു കു​രി​ശി​ലേ​റ്റ​പ്പെ​ട്ട​തി​ന്‍റെ ഓ​ർ​മ ആ​ച​രി​ച്ചു കൊ​ണ്ട് ക്രൈ​സ്ത​വ​ർ ഇ​ന്ന് ദുഃ​ഖ​വെ​ള്ളി ആ​ച​രി​ക്കും. യേ​ശു ശി​ഷ്യന്മാ​രോ​ടൊ​പ്പം അ​ന്ത്യ അ​ത്താ​ഴം ക​ഴി​ച്ച, അ​വ​രു​ടെ കാ​ലു​ക​ൾ ക​ഴു​കി വി​ന​യ​ത്തി​ന്‍റെ ഉ​ദാ​ത്ത മാ​തൃ​ക കാ​ണി​ച്ച പെ​സ​ഹാ​യു​ടെ സ്മ​ര​ണ​യി​ൽ ദേ​വാ​ല​യ​ങ്ങ​ളി​ൽ പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​യും കാ​ൽ​ക​ഴു​ക​ൽ ശു​ശ്രൂ​ഷ​യും ന​ട​ന്നു.

ക്രൈ​സ്ത​വ വി​ശ്വാ​സി​ക​ൾ വീ​ടു​ക​ളി​ലും പെ​സ​ഹ ആ​ച​രി​ച്ചു. ദൈ​വ​പു​ത്ര​ന്‍റെ സ​ഹ​ന​ജീ​വി​ത​ത്തി​ന്‍റെ​യും കു​രി​ശു​മ​ര​ണ​ത്തി​ന്‍റെ​യും സ്മ​ര​ണ​യി​ൽ ദുഃ​ഖ​വെ​ള്ളി ദി​ന​മാ​യ ഇ​ന്ന് യേ​ശു​വി​ന്‍റെ മൃ​ത​ദേ​ഹ​ത്തി​ന്‍റെ പ്ര​തി​രൂ​പം വ​ഹി​ച്ചു​കൊ​ണ്ടു​ള്ള ആ​ഘോ​ഷ​മാ​യ ന​ഗ​രി​കാ​ണി​ക്ക​ൽ ച​ട​ങ്ങും കു​രി​ശി​ന്‍റെ വ​ഴി​യും ഇ​ന്ന് പ​ള്ളി​ക​ളി​ൽ ന​ട​ക്കും.

രാ​ത്രി ക​ല്ല​റ​യി​ൽ അ​ട​ക്കം ചെ​യ്യു​ന്ന​തി​ന്‍റെ പ്ര​തീ​ക​മാ​യി രൂ​പം പെ​ട്ടി​യി​ൽ അ​ട​ച്ച ശേ​ഷ​മാ​ണ് ദുഃ​ഖ​വെ​ള്ളി ദി​ന​ത്തി​ലെ ആ​ചാ​ര​ങ്ങ​ൾ അ​വ​സാ​നി​ക്കു​ക. ശ​നി​യാ​ഴ്ച ദേ​വാ​ല​യ​ങ്ങ​ളി​ൽ അ​ഗ്നി, ജ​ല ശു​ദ്ധീ​ക​ര​ണം ന​ട​ക്കും.