ചു​ഴ​ലി​ക്കാ​റ്റി​ൽ ചേ​ർ​ത്ത​ല​യി​ൽ വ്യാ​പ​ക നാ​ശം
Thursday, April 18, 2019 11:24 PM IST
ചേ​ർ​ത്ത​ല: ഇ​ന്ന​ലെ വൈ​കു​ന്നേ​രം വീ​ശി​യ​ടി​ച്ച ചു​ഴ​ലി​ക്കാ​റ്റി​ൽ വ്യാ​പ​ക​നാ​ശം. ന​ഗ​ര​സ​ഭ അ​ഞ്ച്, ആ​റ്, ഏ​ഴു വാ​ർ​ഡു​ക​ളി​ലാ​യി 20 ഓ​ളം വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യി ത​ക​ർ​ന്ന​താ​യാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. വൈ​കു​ന്നേ​രം അ​ഞ്ചു മ​ണി​യോ​ടെ​യാ​ണ് കാ​റ്റ് വീ​ശി​യ​ത്. മ​ര​ങ്ങ​ൾ വീ​ണാ​ണ് അ​പ​ക​ടം. ചേ​ർ​ത്ത​ല- അ​രൂ​ക്കു​റ്റി റോ​ഡി​ൽ ഓം​കാ​രോ​ശ്വ​ര​ത്ത് ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ലോ​റി​ക്കു​മു​ക​ളി​ലേ​ക്ക് മ​രം വീ​ണു. സു​ധീ​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കാ​ർ വ​ർ​ക്ക് ഷോ​പ്പി​ൽ കാ​റി​നു മു​ക​ളി​ലേ​ക്കു കൂ​റ്റ​ൻ​മ​രം മ​റി​ഞ്ഞു. കാ​റി​നു​ള്ളി​ൽ ജോ​ലി​ചെ​യ്തി​രു​ന്ന​വ​ർ ഓ​ടി​മാ​റി​യ​തി​നാ​ൽ അ​പ​ക​ട​മൊ​ഴി​വാ​യി.ചേ​ർ​ത്ത​ല- അ​രൂ​ക്കു​റ്റി റോ​ഡി​ലും, ചെ​ങ്ങ​ണ്ട-​കാ​ളി​കു​ളം റോ​ഡി​ലും ഏ​റെ നേ​രം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ര​ണ്ടു കി​ലോ​മീ​റ്റ​ർ പ​രി​ധി​യി​ൽ വൈ​ദ്യു​തി വി​ത​ര​ണ സം​വി​ധാ​ന​ങ്ങ​ൾ​ക്ക് വ്യാ​പ​ക നാ​ശ​ന​ഷ്ട​ങ്ങ​ൾ ഉ​ണ്ടാ​യി. ഏ​ഴാം വാ​ർ​ഡി​ൽ പി.​കെ രാ​ജ​പ്പ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​യ​ർ​ഫാ​ക്ട​റി​ക്കു മു​ക​ളി​ലേ​ക്ക് ര​ണ്ടു കൂ​റ്റ​ൻ മ​ര​ങ്ങ​ൾ മ​റി​ഞ്ഞു.
ഏ​ഴാം വാ​ർ​ഡി​ൽ അ​നീ​ഷാ​ല​യ​ത്തി​ൽ രാ​ജ​മ്മ, അ​രു​ണ്‍​നി​വാ​സി​ൽ അ​പ്പു​ക്കു​ട്ട​ൻ, കൈ​ത​വ​ള​പ്പി​ൽ സു​ഭാ​ഷ്, സ​ത്യാ​ല​യ​ത്തി​ൽ ശ​ര​ത്ച​ന്ദ്ര​ൻ, പ​ത്മാ​ല​യ​ത്തി​ൽ വി​ശ്വ​നാ​ഥ​ൻ, പ​ത്മാ​ല​യ​ത്തി​ൽ രാ​ജു, കു​ട​വ​ത്തു പ​റ​ന്പ് മാ​യ, ക​ണി​ച്ചു​കാ​ട് സ​തീ​ശ​ൻ, ആ​റാം വാ​ർ​ഡ് പ​ര​വി​ക്കാ​ത്ത​റ സു​മേ​ഷ്, വെ​ളി​ന്പ​റ​ന്പ​ത്ത് ശി​വ​പ്ര​സാ​ദ്, അ​ഞ്ചാം വാ​ർ​ഡ് ദൈ​വ​ത്തി​ങ്ക​ൽ മോ​ഹ​ന​ൻ എ​ന്നി​വ​രു​ടെ വീ​ടു​ക​ളാ​ണ് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്ന​ത്.ത​ഹ​സി​ൽ​ദാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ റ​വ​ന്യൂ വ​കു​പ്പ​ധി​കൃ​ത​ർ ത​ക​ർ​ന്ന വീ​ടു​ക​ൾ രാ​ത്രി​യി​ലും സ​ന്ദ​ർ​ശി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. അ​ഗ്നി​ശ​മ​ന​സേ​ന​യും പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് മ​ര​ങ്ങ​ൾ നീ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.