ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്; അ​ധി​ക വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ ജി​ല്ല​യി​ലെ​ത്തി
Thursday, April 18, 2019 11:24 PM IST
ആ​ല​പ്പു​ഴ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ അ​ധി​ക​മാ​യി വി​വി പാ​റ്റ് യ​ന്ത്ര​ങ്ങ​ളും ക​ണ്‍​ട്രോ​ൾ യൂ​ണി​റ്റു​മെ​ത്തി. 300 വി​വി പാ​റ്റ് യ​ന്ത്ര​ങ്ങ​ളും 200 ക​ണ്‍​ട്രോ​ൾ യൂ​ണി​റ്റു​ക​ളു​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ എ​ത്തി​ച്ച​ത്. നി​ല​വി​ലെ മെ​ഷീ​നു​ക​ളി​ൽ സ​ങ്കേ​തി​ക ത​ക​രാ​ർ ക​ണ്ടെ​ത്തി​യാ​ൽ മാ​റ്റു​ന്ന​തി​നാ​ണ് അ​ധി​ക വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ൾ എ​ത്തി​ച്ച​ത്. ഇ​വ​യു​ടെ വി​ത​ര​ണം ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ ആ​രം​ഭി​ക്കും. ഇ​തി​നാ​വ​ശ്യ​മാ​യ ആ​ദ്യ​ഘ​ട്ട പ​രി​ശോ​ധ​ന രാ​വി​ലെ ന​ട​ത്തും. നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലെ മാ​റ്റി വാ​ങ്ങേ​ണ്ട വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ന് അ​താ​തു ഉ​പ​വ​ര​ണാ​ധി​കാ​രി​ക​ളും ക​ള​ക്ട​റേ​റ്റി​ൽ എ​ത്തും. ‌

കെഎ​സ്ആ​ർ​ടി​സി​യി​ൽ
പെ​ൻ​ഷ​ൻ വി​ത​ര​ണം ആ​രം​ഭി​ച്ചു

ആ​ല​പ്പു​ഴ: കെഎ​സ്ആ​ർ​ടി​സി പെ​ൻ​ഷ​ൻ​കാ​രു​ടെ ഈ ​മാ​സ​ത്തെ പെ​ൻ​ഷ​ൻ ബ​ന്ധ​പ്പെ​ട്ട സ​ഹ​ക​ര​ണ ബാ​ങ്കു​ക​ൾ മു​ഖേ​ന വി​ത​ര​ണം തു​ട​ങ്ങി​യ​താ​യി കെഎ​സ്ആ​ർ​ടി​സി പെ​ൻ​ഷ​നേ​ഴ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ ആ​ല​പ്പു​ഴ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ബേ​ബി പാ​റ​ക്കാ​ട​ൻ അ​റി​യി​ച്ചു.