കാ​റു​ക​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ച് അ​ഞ്ചു​പേ​ർ​ക്കു പ​രി​ക്ക്
Thursday, April 18, 2019 11:24 PM IST
അ​ന്പ​ല​പ്പു​ഴ: കാ​റു​ക​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ച് അ​ഞ്ചു​പേ​ർ​ക്കു പ​രി​ക്ക്. അ​ന്പ​ല​പ്പു​ഴ - തി​രു​വ​ല്ല സം​സ്ഥാ​ന പാ​ത​യി​ൽ അ​ന്പ​ല​പ്പു​ഴ ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്ര​ത്തി​ന്‍റെ വ​ട​ക്കേ ന​ട​യി​ൽ ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടോ കാ​റു​ക​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​ഞ്ചു​പേ​ർ​ക്ക് പ​രി​ക്കേ​റ്റ​ത്.
അ​ന്പ​ല​പ്പു​ഴ ശ്രീ​വ​ത്സ​ത്തി​ൽ കു​ട്ട​പ്പ​ന്‍റെ മ​ക​ൻ വി​ധു (42), ഭാ​ര്യ അ​ന്പി​ളി (38), അ​നി​യ​ൻ മു​ര​ളി (49) ഭാ​ര്യ ഷീ​ജ (41), സ​ഹോ​ദ​രി മി​നി (47) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
കോ​ട്ട​യ​ത്ത് വി​വാ​ഹ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത് മ​ട​ങ്ങു​ക​യാ​യി​രു​ന്ന ഇ​വ​രു​ടെ കാ​റും തി​രു​വ​ല്ല​യി​ൽ സം​സ്കാ​ര ച​ട​ങ്ങി​നു പോ​കു​ക​യാ​യി​രു​ന്ന എ​തി​ർ​ദി​ശ​യി​ൽ വ​ന്ന കാ​റും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. അ​ന്പ​ല​പ്പു​ഴ പൊ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു.