സം​ഭ​ര​ണം ഇ​ഴ​ഞ്ഞു​ത​ന്നെ, മ​ഴ​യെ​ത്തി, ആ​ധി​യൊ​ഴി​യാ​തെ ക​ർ​ഷ​ക​ർ
Thursday, April 18, 2019 11:25 PM IST
മ​ങ്കൊ​ന്പ്: ഒ​ടു​വി​ൽ മ​ഴ​യെ​ത്തി​യി​ട്ടും ഇ​ല്ലി​മു​റി തെ​ക്കേ​ത്തൊ​ള്ളാ​യി​രം പാ​ട​ത്ത് നെ​ല്ലു സം​ഭ​ര​ണം ഇ​ഴ​ഞ്ഞു​ത​ന്നെ നീ​ങ്ങു​ന്നു. വി​ള​വെ​ടു​പ്പ് ക​ഴി​ഞ്ഞ് ഒ​രാ​ഴ്ച ക​ഴി​ഞ്ഞ നെ​ല്ലു സം​ഭ​രി​ക്കു​ന്ന കാ​ര്യ​ത്തി​ൽ ഇ​ന്ന​ലെ​യും കാ​ര്യ​മാ​യ ന​ട​പ​ടി​ക​ളാ​യി​ല്ല.
സം​ഭ​ര​ണം ആ​രം​ഭി​ച്ച് ര​ണ്ടാം​ദി​ന​മാ​യ ഇ​ന്ന​ലെ ഏ​ഴു ലോ​റി നെ​ല്ലാ​ണ് സം​ഭ​രി​ക്കാ​നാ​യ​തെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു. വി​ള​വെ​ടു​പ്പ് ആ​രം​ഭി​ച്ച ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം ഇ​വി​ടെ ചെ​റി​യ തോ​തി​ൽ മ​ഴ പെ​യ്തി​രു​ന്നു. എ​ന്നാ​ൽ ഒ​രാ​ഴ്ച​യി​ലേ​റെ​യാ​യി നെ​ല്ലി​നു കാ​വ​ലി​രി​ക്കു​ന്ന ക​ർ​ഷ​ക​ർ മ​ഴ​യെ​ത്തും മു​ന്പേ നെ​ല്ല് മൂ​ടി​യി​ട്ടി​രു​ന്ന​തി​നാ​ൽ ന​ന​യാ​തെ സം​ര​ക്ഷി​ച്ചു. ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി മൂ​ടി​ക്കെ​ട്ടി​യ അ​ന്ത​രീ​ക്ഷ​മു​ള്ള കു​ട്ട​നാ​ട്ടി​ൽ നെ​ല്ലു സം​ഭ​രി​ക്കാ​നാ​കാ​തെ കി​ട​ക്കു​ന്ന​തി​ൽ ക​ർ​ഷ​ക​ർ ഏ​റെ ആ​ശ​ങ്ക​യി​ലാ​ണ്. വൈ​കി സം​ഭ​ര​ണം ആ​രം​ഭി​ച്ച പാ​ട​ത്ത് ര​ണ്ടു ദി​വ​സം കൊ​ണ്ട് 15 ഓ​ളം ലോ​ഡ് നെ​ല്ലു മാ​ത്ര​മാ​ണ് സം​ഭ​രി​ക്കാ​നാ​യ​തെ​ന്ന്് ക​ർ​ഷ​ക​ർ പ​റ​യു​ന്നു. അ​ടു​ത്തു വ​രു​ന്ന ഏ​താ​നും ദി​വ​സ​ങ്ങ​ൾ അ​വ​ധി​യാ​യ​തി​നാ​ൽ നെ​ല്ലു​സം​ഭ​ര​ണം ഇ​നി​യും വൈ​കു​മെ​ന്ന് കാ​ര്യം ഏ​താ​ണ്ട് ഉ​റ​പ്പാ​യി. രാ​മ​ങ്ക​രി, ച​ന്പ​ക്കു​ളം കൃ​ഷി​ഭ​വ​നു​ക​ളു​ടെ പ​രി​ധി​യി​ലാ​യാ​ട്ടാ​ണ് ഇ​ല്ലി​മു​റി തെ​ക്കേ​ത്തൊ​ള്ളാ​യി​രം വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന​ത്. 1000 ഏ​ക്ക​ർ വി​സ്തൃ​തി​യു​ള്ള പാ​ട​ത്ത് ക​ഴി​ഞ്ഞ 300 ലേ​റെ ലോ​ഡ് നെ​ല്ല് ഇ​നി​യും കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്.
മൂ​ന്നു​നാ​ലു ദി​വ​സ​ത്തി​നു​ള്ളി​ൽ വി​ള​വെ​ടു​പ്പ് പൂ​ർ​ത്തി​യാ​യെ​ങ്കി​ലും നെ​ല്ലു സം​ഭ​ര​ണം ഇ​ഴ​ഞ്ഞു നീ​ങ്ങു​ന്ന​തു ക​ർ​ഷ​ക​രെ ആ​ശ​ങ്ക​യി​ലാ​ക്കു​ന്നു.ച​ന്പ​ക്കു​ളം കൃ​ഷി​ഭ​വ​ൻ പ​രി​ധി​യി​ൽ 220 ഹെ​ക്ട​റും, അ​വ​ശേ​ഷി​ക്കു​ന്ന ഭാ​ഗം രാ​മ​ങ്ക​രി കൃ​ഷി​ഭ​വ​ൻ പ​രി​ധി​യി​ലു​മാ​ണ്. രാ​മ​ങ്ക​രി പ്ര​ദേ​ശ​ത്തു മാ​ത്രം 130 ലോ​ഡോ​ളം നെ​ല്ലു ഇ​നി​യും കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്. ഇ​വി​ടെ ര​ണ്ടു ചെ​റു​കി​ട മി​ല്ലു​ക​ൾ​ക്കാ​ണ് സം​ഭ​ര​ണ​ച്ചു​മ​ത​ല. ഇ​ന്ന​ലെ ഏ​ഴു ലോ​റി​ക​ളാ​ണ് ഇ​വി​ടെ​സം​ഭ​ര​ണ​ത്തി​നാ​യെ​ത്തി​യ​ത്. ച​ന്പ​ക്കു​ളം കൃ​ഷി​ഭ​വ​ൻ പ്ര​ദേ​ശ​ത്തും സ്ഥി​തി വ്യ​ത്യ​സ്ത​മ​ല്ല. എ​ന്നാ​ൽ സം​ഭ​ര​ണം ആ​രം​ഭി​ച്ചെ​ങ്കി​ലും ഈ​ർ​പ്പ​ത്തി​ന്‍റെ പേ​രി​ൽ കി​ഴി​വ് ഈ​ടാ​ക്കി മി​ല്ലു​ട​മ​ക​ളും ഇ​ട​നി​ല​ക്കാ​രും ത​ങ്ങ​ളെ ക​ബ​ളി​പ്പി​ക്കു​ക​യാ​ണെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ പ​രാ​തി. 17 നു ​മു​ക​ളി​ൽ റീ​ഡിം​ഗ് കാ​ണി​ക്കു​ന്ന ഓ​രോ പോ​യി​ന്‍റി​നും ഓ​രോ കി​ലോ​ഗ്രാം വീ​തം കി​ഴി​വ് ഈ​ടാ​ക്കു​ക​യാ​ണെ​ന്നാ​ണ് ഇ​വ​രു​ടെ പ​രാ​തി. മ​ഴ​യെ​ത്തും മു​ന്പു സം​ഭ​രി​ച്ച ഇ​ട​ങ്ങ​ളി​ൽ 22 വ​രെ ഈ​ർ​പ്പം കാ​ണു​ന്ന​താ​യും മൂ​ന്നു കി​ലോ​ഗ്രാം വ​രെ കി​ഴി​വ് ആ​വ​ശ്യ​പ്പെ​ട്ട​താ​യി ക​ർ​ഷ​ക​ർ പ​റ​യു​ന്നു. എ​ന്നാ​ൽ ക​ർ​ഷ​ക​ൻ ഇ​തു ചോ​ദ്യം ചെ​യ്ത​തോ​ടെ കി​ഴി​വി​ല്ലാ​തെ നെ​ല്ലെ​ടു​ത്തെ​ന്നും പ​റ​യ​പ്പെ​ടു​ന്നു. നെ​ല്ലു സം​ഭ​ര​ണം ഉൗ​ർ​ജി​ത​മാ​ക്കാ​ൻ പാ​ട​ശേ​ഖ​ര​സ​മി​തി​യും കൂ​ടു​ത​ൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നാ​ണ് ഇ​വി​ടു​ത്തെ ചി​ല ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം.