കൈ-​മെ​യ് മ​റ​ന്ന് സ്ഥാ​നാ​ർ​ഥി​ക​ളും മു​ന്ന​ണി​ക​ളും
Thursday, April 18, 2019 11:25 PM IST
ആ​ല​പ്പു​ഴ: ഇ​ന്നേ​ക്ക് അ​ഞ്ചാം​നാ​ൾ വോ​ട്ടു​ക​ൾ മെ​ഷീ​നു​ള്ളി​ലാ​കു​മെ​ന്നി​രി​ക്കെ കൈ-​മെ​യ് മ​റ​ന്ന് സ്ഥാ​നാ​ർ​ഥി​ക​ൾ മ​ണ്ഡ​ല​ത്തി​ൽ സ​ജീ​വ​മാ​ണ്.
റോ​ഡ് ഷോ​ക​ളും അ​നൗ​ണ്‍​സ്മെ​ന്‍റു​ക​ളു​മാ​യി പ്ര​ച​ാര​ണ വാ​ഹ​ന​ങ്ങ​ളും ആ​ല​പ്പു​ഴ-​മാ​വേ​ലി​ക്ക​ര മ​ണ്ഡ​ല​ങ്ങ​ളി​ൽ ത​ല​ങ്ങും വി​ല​ങ്ങും പോ​കു​ന്നു. ഇ​തി​നി​ടെ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും സ​ജീ​വ പ്ര​ചാ​ര​ണ​ത്തി​ന് രം​ഗ​ത്തു​ണ്ട്. മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ൾ എ​ല്ലാ​വ​രും വി​ജ​യ​പ്ര​തീ​ക്ഷ​യി​ൽ ത​ന്നെ​യാ​ണ്. ചി​ല​യി​ട​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ​ദി​വ​സം പെ​യ്ത മ​ഴ അ​ന്ത​രീ​ക്ഷ​ത്തെ ചെ​റു​താ​യി ഒ​ന്ന് ത​ണു​പ്പി​ച്ചെ​ങ്കി​ലും തെ​ര​ഞ്ഞെ​ടു​പ്പ് ചൂ​ടി​ന് അ​തു കു​റ​വു വ​രു​ത്തി​യി​ല്ല. രാ​ഹു​ൽ​ഗാ​ന്ധി, സീ​താ​റാം യെ​ച്ചൂ​രി, അ​മി​ത് ഷാ ​തു​ട​ങ്ങി​യ പ്ര​മു​ഖ നേ​താ​ക്ക​ള​ട​ക്കം വോ​ട്ടു​തേ​ടി എ​ത്തു​ക​യും എ​ത്താ​നി​രി​ക്കു​ക​യും ചെ​യ്യു​ന്നു. ഇ​വ​രു​ടെ​യെ​ല്ലാം വാ​ക്ധോ​ര​ണി​ക​ൾ അ​നു​കൂ​ല വോ​ട്ടാ​കു​മെ​ന്നും മു​ന്ന​ണി​ക​ൾ പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ട്.
ആ​ർ​ക്കു വോ​ട്ടു​ചെ​യ്യ​ണ​മെ​ന്ന് വോ​ട്ട​ർ​മാ​ർ ഉ​റ​പ്പി​ക്കു​ന്ന ദി​ന​ങ്ങ​ൾ കൂ​ടി​യാ​ണ് വ​രു​ന്ന ദി​ന​ങ്ങ​ളെ​ന്ന​തി​നാ​ൽ സ്ഥാ​നാ​ർ​ഥി​ക​ളും അ​ണി​ക​ളും അ​ത് നേ​ടി​യെ​ടു​ക്കാ​നു​ള്ള അ​ശ്രാ​ന്ത പ​രി​ശ്ര​മ​ത്തി​ലു​മാ​ണ്. അ​തി​നാ​യി അ​വ​ര​വ​രു​ടെ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ഗു​ണ​ങ്ങ​ളും എ​തി​ർ​സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ദോ​ഷ​ങ്ങ​ളും ആ​രോ​പ​ണ​ങ്ങ​ൾ​ക്കു​ള്ള മ​റു​പ​ടി​യു​മെ​ല്ലാം ജ​ന​സ​മ​ക്ഷം പ​ര​മാ​വ​ധി എ​ത്തി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ്. തെ​രു​വു​ക​ളി​ലൂ​ടെ പാ​യു​ന്ന അ​നൗ​ണ്‍​സ്മെ​ന്‍റ് വാ​ഹ​ന​ങ്ങ​ളി​ലൂ​ടെ സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കാ​യി​റ​ക്കി​യ പാ​ട്ടു​ക​ൾ​ക്കൊ​പ്പം മേ​ൽ​പ്പ​റ​ഞ്ഞ വാ​ക്ധോ​ര​ണി​ക​ളും ഏ​റെ കേ​ൾ​ക്കാം. ഇ​തു​വ​രെ ചെ​ല്ലാ​നാ​കാ​ത്ത വ​ഴി​ക​ളി​ലൂ​ടെ സ്ഥാ​നാ​ർ​ഥി​ക​ളും ഓ​ട്ട​പ്ര​ദ​ക്ഷി​ണം ന​ട​ത്തു​ന്നു.
ആ​ല​പ്പു​ഴ​യി​ൽ ത്രി​കോ​ണ മ​ത്സ​ര​ത്തി​ന്‍റെ വീ​റും വാ​ശി​യും നി​റ​ഞ്ഞു. വി​ജ​യം ആ​ർ​ക്കൊ​പ്പ​മെ​ന്ന് പ്ര​വ​ചി​ക്കാ​ൻ സാ​ധ്യ​മ​ല്ലെ​ന്ന​താ​ണ് അ​വ​സ്ഥ. ആ​ദ്യ​ഘ​ട്ട​ത്തി​ൽ പ്ര​ചാ​ര​ണ രം​ഗ​ത്തു എ​ൽ​ഡി​എ​ഫ് നേ​ടി​യ മു​ന്നേ​റ്റ​ത്തെ യു​ഡി​എ​ഫും എ​ൻ​ഡി​എ​യും വേ​ഗ​ത​യി​ൽ പി​ന്തു​ട​ർ​ന്നെ​ത്തി. രാ​ഹു​ൽ​ഗാ​ന്ധി​യെ ക​ഴി​ഞ്ഞ​ദി​വ​സം ആ​ല​പ്പു​ഴ​യി​ലെ​ത്തി​ച്ച​തോ​ടെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഷാ​നി​മോ​ൾ ഉ​സ്മാ​നും ശു​ഭാ​പ്തി വി​ശ്വാ​സ​ത്തി​ലാ​ണ്.
അ​ന്നു​ക​ണ്ട ജ​ന​ക്കൂ​ട്ടം യു​ഡി​എ​ഫ് ക്യാ​ന്പി​ൽ ആ​വേ​ശം വ​ർ​ധി​പ്പി​ച്ചു. ഇ​ട​തു​പ​ക്ഷ​ത്തെ ല​ക്ഷ്യ​മി​ടാ​തെ ബി​ജെ​പി-​ആ​ർ​എ​സ്എ​സി​നെ ല​ക്ഷ്യ​മി​ട്ട​തു വ​ഴി ആ​ടി​നി​ൽ​ക്കു​ന്ന വോ​ട്ടി​നെ കൂ​ടി സ​മാ​ഹ​രി​ക്കാ​നാ​കു​മെ​ന്ന​താ​ണ് ഇ​വ​രു​ടെ ക​ണ​ക്കു​കൂ​ട്ട​ൽ. കോ​ണ്‍​ഗ്ര​സി​ൽ ഭി​ന്ന​ത പ്ര​ത്യ​ക്ഷ​ത്തി​ൽ പ്ര​ക​ട​മ​ല്ലാ​ത്ത​തും ഘ​ട​ക​ക​ക്ഷി​ക​ളു​ടെ അ​ക​മ​ഴി​ഞ്ഞ പി​ന്തു​ണ​യും ഏ​റെ ഉൗ​ർ​ജം ന​ല്കു​ന്നു​ണ്ട്.
ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ത്തി​ൽ പെ​ട്ട​വ​രാ​ണ് ഇ​ട​തു-​വ​ല​തു സ്ഥാ​നാ​ർ​ഥി​ക​ൾ. ഈ ​വി​ഭാ​ഗം വോ​ട്ടു​ക​ളെ നേ​ടി​യെ​ടു​ക്കാ​നാ​ണ് ഇ​രു​മു​ന്ന​ണി​ക​ളു​ടെ​യും ശ്ര​മം. എ​ൽ​ഡി​എ​ഫാ​ക​ട്ടെ നേ​ര​ത്തെ സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി​യും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി​യും സി​പി​ഐ സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​നു​മ​ട​ക്ക​മു​ള്ള നേ​താ​ക്ക​ളെ ആ​ല​പ്പു​ഴ​യി​ലെ സ്ഥാ​നാ​ർ​ഥി എ.​എം. ആ​രി​ഫി​ന്‍റെ പ്ര​ച​ാര​ണ​ത്തി​നാ​യി എ​ത്തി​ച്ചി​രു​ന്നു. സ​ർ​ക്കാ​രി​ന്‍റെ വി​ക​സ​നം ത​ന്നെ​യാ​ണ് ഇ​വ​രു​ടെ മു​ഖ്യ​പ്ര​ചാ​ര​ണ​വും. ഇ​തി​നി​ടെ ഉ​യ​രു​ന്ന ആ​രോ​പ​ണ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കേ​ണ്ടി​യും വ​രു​ന്നു​വെ​ന്ന​താ​ണ് ഏ​ക പ്ര​ശ്നം. എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി ഡോ. ​കെ.​എ​സ്. രാ​ധാ​കൃ​ഷ്ണ​നും സ​ജീ​വ ഓ​ട്ട​ത്തി​ലാ​ണ്. ശ​ബ​രി​മ​ല​യും പ്ര​ള​യ​വും ന​രേ​ന്ദ്ര​മോ​ദി സ​ർ​ക്കാ​രി​ന്‍റെ വി​ക​സ​ന​വു​മെ​ല്ലാം ഇ​വ​ർ പ്ര​ച​ര​ണാ​യു​ധ​ങ്ങ​ളാ​ക്കു​ന്നു. വ​രും ദി​വ​സ​ങ്ങ​ളി​ൽ ബി​ജെ​പി ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് അ​മി​ത് ഷാ​യ​ട​ക്ക​മു​ള്ള നേ​താ​ക്ക​ൾ കൂ​ടി ആ​ല​പ്പു​ഴ​യി​ലേ​ക്കെ​ത്തു​ന്നു​ണ്ട്.
മാ​വേ​ലി​ക്ക​ര​യി​ലും പോ​രാ​ട്ടം സു​ദൃ​ഢം ത​ന്നെ. പ്ര​ള​യം ഏ​റ്റ​വു​മ​ധി​കം ബാ​ധി​ച്ച മ​ണ്ഡ​ല​ത്തി​ൽ അ​തു​കൊ​ണ്ടു​ത​ന്നെ വി​ജ​യം ആ​ർ​ക്കൊ​പ്പ​മാ​യി​രി​ക്കു​മെ​ന്ന് കൃ​ത്യ​മാ​യി പ്ര​വ​ചി​ക്കു​ക അ​സാ​ധ്യ​മാ​ണ്. വി​ജ​യം ആ​വ​ർ​ത്തി​ക്കാ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ ത​ന്നെ​യാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ്. ത​ന്‍റെ കാ​ല​ത്ത് ന​ട​പ്പി​ലാ​ക്കി​യ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ എ​ടു​ത്തു​കാ​ട്ടു​ന്ന​തു കൂ​ടാ​തെ ശ​ബ​രി​മ​ല വി​ഷ​യം പ​റ​യാ​തെ പ​റ​ഞ്ഞും പ്ര​ള​യാ​ന​ന്ത​ര ന​ട​പ​ടി​ക​ളെ എ​ടു​ത്തു​കാ​ട്ടി​യും പ്ര​ചാ​ര​ണം കൊ​ഴു​പ്പി​ക്കു​ന്നു. മ​ണ്ഡ​ല​ത്തി​ലു​ള്ള​വ​രെ അ​റി​യാ​മെ​ന്ന​തും മ​ണ്ഡ​ല​ത്തി​ലു​ള്ള​വ​ർ​ക്ക് അ​റി​യാ​മെ​ന്ന​തും കൊ​ടി​ക്കു​ന്നി​ലി​ന്‍റെ പ്ല​സ് പോ​യി​ന്‍റാ​ണ്. രാ​ഹു​ൽ​ഗാ​ന്ധി മ​ണ്ഡ​ല​ത്തി​ൽ എ​ത്തി​യ​തും ത​ങ്ങ​ൾ​ക്ക് ഗു​ണ​മാ​കു​മെ​ന്ന് യു​ഡി​എ​ഫ് ക​രു​തു​ന്നു. എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ചി​റ്റ​യം ഗോ​പ​കു​മാ​റാ​ക​ട്ടെ മ​ണ്ഡ​ല​ത്തി​ൽ ആ​ദ്യ​മെ​ത്തി എ​ല്ലാ വോ​ട്ട​ർ​മാ​രെ​യും പ​ര​മാ​വ​ധി നേ​രി​ട്ടു കാ​ണാ​ൻ ശ്ര​മി​ച്ചി​രു​ന്നു. പ്ര​ചാ​ര​ണ രം​ഗ​ത്ത് മു​ൻ​തൂ​ക്കം നേ​ടാ​നും ഇ​തു​പ​ക​രി​ച്ചു. സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​നം മാ​ത്ര​മേ വൈ​കി​യി​രു​ന്നു​ള്ളൂ​വെ​ന്ന​താ​ണ് യു​ഡി​എ​ഫി​ന് ഏ​റെ ആ​ശ്വാ​സം. കൊ​ടി​ക്കു​ന്നി​ൽ ത​ന്നെ​യെ​ന്ന് ഉ​റ​പ്പി​ച്ച് മൗ​ന പ്ര​ചാ​ര​ണ​ങ്ങ​ൾ ആ​ദ്യ​മേ തു​ട​ങ്ങി​യി​രു​ന്നു. എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ വി​ക​സ​ന​വും പ്ര​ള​യാ​ന​ന്ത​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ളും തു​ണ​യ്ക്കു​മെ​ന്നാ​ണ് ഇ​ട​തു​പ്ര​തീ​ക്ഷ. എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി ത​ഴ​വ സ​ഹ​ദേ​വ​നാ​ണ് ഏ​റ്റ​വു​മൊ​ടു​വി​ൽ മ​ണ്ഡ​ല​ത്തി​ലേ​ക്കെ​ത്തി​യ മു​ന്ന​ണി സ്ഥാ​നാ​ർ​ഥി. പ​ര​മാ​വ​ധി ഇ​ട​ത്തേ​ക്ക് ഓ​ടി​യെ​ത്താ​ൻ അ​ദ്ദേ​ഹം ശ്ര​മി​ക്കു​ന്നു​ണ്ട്. ന​രേ​ന്ദ്ര​മോ​ദി​യെ മു​ൻ​നി​ർ​ത്തി​യാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​ചാ​ര​ണ​വും. അ​ടു​ത്ത​ദി​ന​ങ്ങ​ളി​ൽ കു​ടും​ബാം​ഗ​ങ്ങ​ളും ഇ​വ​ർ​ക്കെ​ല്ലാം വോ​ട്ടു​തേ​ടി​യെ​ത്തു​ക​യും ചെ​യ്തു. പ​ര​സ്യ​പ്ര​ചാ​ര​ണം അ​വ​സാ​നി​ക്കു​ന്ന ദി​നം വ​രെ ആ​ടി​നി​ൽ​ക്കു​ന്ന വോ​ട്ടു​ക​ളി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ചാ​കും ഇ​വ​രു​ടെ​യെ​ല്ലാം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ.