പൂ​ങ്കാ​വ് പ​ള്ളി​യി​ൽ ഇ​ന്ന് ന​ഗ​രി​കാ​ണി​ക്ക​ൽ, ദീ​പ​ക്കാ​ഴ്ച
Thursday, April 18, 2019 11:25 PM IST
ആ​ല​പ്പു​ഴ: പൂ​ങ്കാ​വ് പ​ള്ളി​യി​ൽ ഇ​ന്ന് ശോ​ക​സാ​ന്ദ്ര​മാ​യ ന​ഗ​രി​കാ​ണി​ക്ക​ൽ ച​ട​ങ്ങ് ന​ട​ക്കും. പൂ​ങ്കാ​വ് പ​ള്ളി​യി​ൽ സൂ​ക്ഷി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന ക​ർ​ത്താ​വി​ന്‍റെ അ​ത്ഭു​ത പീ​ഡാ​നു​ഭ​വ തി​രു​സ്വ​രൂ​പം വ​ഹി​ച്ചു​കൊ​ണ്ട് പ​ള്ളി​യ​ങ്ക​ണ​ത്തി​ൽ ന​ട​ത്തു​ന്ന വി​ലാ​പ​യാ​ത്ര​യാ​ണ് ന​ഗ​രി​കാ​ണി​ക്ക​ൽ.
തു​ട​ർ​ന്ന് പ്ര​സി​ദ്ധ​മാ​യ ഉ​രു​ൾ നേ​ർ​ച്ച പ​തി​നാ​യി​ര​ങ്ങ​ൾ പ​ങ്കെ​ടു​ക്കും. ദുഃ​ഖ​വെ​ള്ളി ദി​ന​ത്തി​ൽ പു​ല​ർ​ച്ചെ നാ​ലു​മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നു​വ​രെ പ​ള്ളി​യി​ൽ തു​ട​ർ​ച്ച​യാ​യി കു​രി​ശി​ന്‍റെ വ​ഴി, ര​ണ്ടു​മു​ത​ൽ പു​ത്ത​ൻ​പാ​ന അ​മ്മാ​നം വാ​യ​ന തു​ട​ങ്ങി​യ അ​നു​ഷ്ടാ​ന ച​ട​ങ്ങു​ക​ളും ന​ട​ക്കും. പു​ല​ർ​ച്ചെ അ​ഞ്ചു​മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു​വ​രെ ഇ​വി​ടെ എ​ത്തി​ച്ചേ​രു​ന്ന തീ​ർ​ഥാ​ട​ക​ർ​ക്കു നി​ർ​വൃ​തി പ​ക​രു​ന്ന നേ​ർ​ച്ച​ക്ക​ഞ്ഞി വി​ത​ര​ണം ന​ട​ക്കും. നേ​ർ​ച്ച​ക​ഞ്ഞി വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വെ​ഞ്ച​രി​പ്പു ക​ർ​മം റ​വ. ഡോ. ​ജോ​സ​ഫ് ക​രി​യി​ൽ പി​താ​വ് (കൊ​ച്ചി​രൂ​പ​ത മെ​ത്രാ​ൻ) നി​ർ​വ​ഹി​ക്കു​ന്ന​താ​ണ്. ഒ​രു ല​ക്ഷ​ത്തി​ലേ​റെ വി​ശ്വാ​സി​ക​ളാ​ണ് നേ​ർ​ച്ച​ക്ക​ഞ്ഞി വി​ത​ര​ണ​ത്തി​ൽ പ​ങ്കു​ചേ​രാ​ൻ എ​ത്തി​ച്ചേ​രു​ന്ന​ത്. കു​ട്ട​നാ​ട​ൻ ക​ർ​ഷ​ക​രും മ​റ്റു വി​ശ്വാ​സി​ക​ളും സൗ​ജ​ന്യ​മാ​യി ന​ൽ​കു​ന്ന അ​രി​യും തേ​ങ്ങ​യും മാ​ങ്ങ​യും എ​ണ്ണ​യും മ​റ്റു നേ​ർ​ച്ച സാ​മ​ഗ്രി​ക​ളും ഉ​പ​യോ​ഗി​ച്ചാ​ണ് പൂ​ങ്കാ​വി​ൽ നേ​ർ​ച്ച​ക​ഞ്ഞി ത​യാ​റാ​ക്കു​ന്ന​ത്.
പൂ​ങ്കാ​വി​ലെ പ്ര​ധാ​ന നേ​ർ​ച്ച വ​ഴി​പാ​ടാ​യ എ​ണ്ണ​യും വി​ള​ക്കും സ​മ​ർ​പ്പ​ണ​ത്തി​ന് ആ​യി​ര​ക്ക​ണ​ക്കി​ന് തീ​ർ​ഥാ​ട​ക​ർ പ​ങ്കെ​ടു​ത്തു. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ക​ർ​ത്താ​വി​ന്‍റെ പീ​ഡാ​നു​സ്മ​ര​ണം, വ​ച​ന​പ്ര​ഘോ​ഷ​ണ ക​ർ​മം, വി​ശ്വാ​സി​ക​ളു​ടെ പ്രാ​ർ​ഥ​ന, കു​രി​ശാ​രാ​ധ​ന, ദി​വ്യ​കാ​രു​ണ്യ സ്വീ​ക​ര​ണം എ​ന്നി​വ ന​ട​ക്കും. റ​വ. ഡോ. ​ജോ​യി ചെ​ഞ്ചേ​രി​ൽ പീ​ഡാ​നു​ഭ​വ പ്ര​സം​ഗം ന​ട​ത്തും. തു​ട​ർ​ന്ന് ക​ർ​ത്താ​വി​ന്‍റെ അ​ത്ഭു​ത തി​രു​സ്വ​രൂ​പം തീ​ക്ഷണ​ത​യോ​ടെ പ്രാ​ർ​ഥി​ച്ച് ഒ​രു​ങ്ങി​യ 101 രൂ​പ​വാ​ഹ​ക​ർ ത​ങ്ങ​ളു​ടെ ചു​മ​ലി​ലേ​റ്റി ന​ഗ​രി​കാ​ണി​ക്ക​ൽ ന​ട​ത്തും. പ​ങ്കെ​ടു​ത്ത ജ​ന​ല​ക്ഷ​ങ്ങ​ളോ​ടൊ​ത്ത് ഉ​രു​ളു നേ​ർ​ച്ച​യും നി​ര​ങ്ങു നേ​ർ​ച്ച​യും ക​ട്ട​ചു​മ​ട് നേ​ർ​ച്ച​യും ന​ട​ക്കും. രാ​ത്രി ഏ​ഴു​മു​ത​ൽ ന​ട​ക്കു​ന്ന കു​രി​ശി​ന്‍റെ വ​ഴി​യി​ൽ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പോ​ളേ​ത്ത​റ കോ​യി​പ്പി​ള്ളി ധ്യാ​ന​പ്ര​സം​ഗം ന​ട​ത്തും. രാ​ത്രി 12 ന് ​ക​ബ​റ​ട​ക്ക ശു​ശ്രൂ​ഷ ന​ട​ത്തും. പെ​സ​ഹാ​വ്യാ​ഴാ​ഴ്ച ന​ട​ന്ന തി​രു​വ​ത്താ​ഴ പൂ​ജ​യ്ക്കും കാ​ലു​ക​ഴു​ക​ൽ ശു​ശ്രൂ​ഷ​യ്ക്കും വി​കാ​രി റ​വ. ഡോ. ​ഫ്രാ​ൻ​സീ​സ് കു​രി​ശി​ങ്ക​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.
റ​വ. ഫാ. ​റോ​യി ക​ണ്ണ​ൻ​ചി​റ സി​എം​ഐ വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തി. തു​ട​ർ​ന്ന് വി​ശ്വ​പ്ര​സി​ദ്ധ​മാ​യ സ്നേ​ഹ​ദീ​പ​കാ​ഴ്ച്ച സ​മ​ർ​പ​ണം ന​ട​ന്നു. പ്ര​ഥ​മ​ദീ​പം തെ​ളി​ക്ക​ൽ ക​ള​ക്ട​ർ എ​സ്. സു​ഹാ​സ് നി​ർ​വ​ഹി​ച്ചു. നാ​നാ​ജാ​തി​മ​ത​സ്ഥ​രാ​യ പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ൾ നി​ല​വി​ള​ക്കു​ക​ൾ തെ​ളി​ച്ച് പ്രാ​ർ​ഥന​യി​ൽ പു​ല​രും വ​രെ പ​ങ്കെ​ടു​ത്തു. ക​ർ​ത്താ​വി​ന്‍റെ അ​ത്ഭു​തം തി​രു​സ്വ​രൂ​പം ക​ണ്ട് വ​ണ​ങ്ങി പ്രാ​ർ​ഥി​ക്കു​ന്ന​തി​നും നേ​ർ​ച്ച​ക​ൾ അ​ർ​പ്പി​ക്കു​ന്ന​തി​നും വ​ൻ​തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു.