പ്ര​ത്യാ​ശ​യു​ടെ സ​ന്ദേ​ശ​വു​മാ​യി ഇ​ന്ന് ഈ​സ്റ്റ​ർ
Saturday, April 20, 2019 10:26 PM IST
ആ​ല​പ്പു​ഴ: ലോ​ക​ത്തി​ന്‍റെ പാ​പ​ങ്ങ​ൾ ചു​മ​ലി​ലേ​റ്റി കു​രി​ശി​ലേ​റ്റ​പ്പെ​ട്ട യേ​ശു​ക്രി​സ്തു പ്ര​ത്യാ​ശ​യു​ടെ സ​ന്ദേ​ശ​വു​മാ​യി മൂ​ന്നാം​നാ​ൾ ഉ​യി​ർ​ത്തെ​ഴു​ന്നേ​റ്റ​തി​ന്‍റെ ഓ​ർ​മ​പു​തു​ക്കി ക്രൈ​സ്ത​വ​ർ ഇ​ന്ന് ഈ​സ്റ്റ​ർ ആ​ഘോ​ഷം.

യേ​ശു​ക്രി​സ്തു മ​ര​ണ​ത്തെ തോ​ല്പി​ച്ചു മൂ​ന്നാം ദി​വ​സം ഉ​യി​ർ​ത്തെ​ഴു​ന്നേ​റ്റ ച​രി​ത്ര​സം​ഭ​വ​ത്തി​ന്‍റെ അ​നു​സ്മ​ര​ണ​മാ​ണ് ഈ​സ്റ്റ​ർ. അ​തി​നാ​ൽ ത​ന്നെ ഈ​സ്റ്റ​റി​നെ തി​രു​നാ​ളു​ക​ളു​ടെ തി​രു​നാ​ൾ എ​ന്നാ​ണ് വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. ദേ​വാ​ല​യ​ങ്ങ​ളി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​രം​ഭി​ച്ച അ​ഗ്നി, ജ​ലം, തി​രി ശു​ദ്ധീ​ക​ര​ണ ക​ർ​മ​ങ്ങ​ൾ​ക്കു​ശേ​ഷ​മാ​യി​രു​ന്നു പാ​തി​രാ​കു​ർ​ബാ​ന​യും ഉ​യി​ർ​പ്പി​ന്‍റെ ശു​ശ്രൂ​ഷ​ക​ളും, ന​മ​സ്കാ​ര​വും. ഇ​തോ​ടെ അ​ന്പ​തു ദി​വ​സം നീ​ണ്ട നോ​ന്പു​കാ​ല​ത്തി​നും പ​രി​സ​മാ​പ്തി​യാ​യി.

ആ​ല​പ്പു​ഴ മൗ​ണ്ട് കാ​ർ​മ​ൽ ക​ത്തീ​ഡ്ര​ലി​ൽ ഇ​ന്ന് രാ​വി​ലെ ഏ​ഴി​ന് ന​ട​ക്കു​ന്ന ഉ​യി​ർ​പ്പ് തി​രു​നാ​ൾ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് ആ​ല​പ്പു​ഴ രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ. ​സ്റ്റീ​ഫ​ൻ അ​ത്തി​പ്പൊ​ഴി​യി​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ത​ത്തം​പ​ള്ളി സെ​ന്‍റ് മൈ​ക്കി​ൾ​സ് പ​ള്ളി​യി​ൽ ഉ​യി​ർ​പ്പ് തി​രു​നാ​ൾ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് പു​ല​ർ​ച്ചെ മൂ​ന്നോ​ടെ​യാ​ണ് തു​ട​ക്കം. തു​ട​ർ​ന്ന് ആ​റി​ന് ത​ത്തം​പ​ള്ളി​യി​ലും ക​റു​ക ചാ​പ്പ​ലി​ലും 7.15ന് ​ത​ത്തം​പ​ള്ളി​യി​ലും ഹോ​ളി ഫാ​മി​ലി ചാ​പ്പ​ലി​ലും ദി​വ്യ​ബ​ലി​യു​ണ്ടാ​യി​രി​ക്കും. തു​ന്പോ​ളി സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ ഉ​യി​ർ​പ്പ് തി​രു​നാ​ൾ തി​രു​ക​ർ​മ​ങ്ങ​ൾ രാ​വി​ലെ എ​ട്ടി​ന്.

കു​ട്ട​നാ​ട്ടി​ൽ മു​ട്ടാ​ർ അ​മ​ലോ​ത്ഭ​വ ദേ​വാ​ല​യ​ത്തി​ലും മി​ത്ര​ക്ക​രി ഹോ​ളി​ഫാ​മി​ലി ദേ​വാ​ല​യ​ത്തി​ലും കു​രി​ശി​ന്‍റെ വ​ഴി​യും ക്രി​സ്തു​വി​ന്‍റെ പീ​ഡാ​നു​ഭ​വ​ത്തി​ന്‍റെ അ​നു​സ്മ​ര​ണ​വും ന​ട​ന്നു. തോ​ടി​ന്‍റ ഇ​രു​ക​ര​ക​ളി​ലു ന​ടു​ക്ക് വ​ള്ള​ത്തി​ലു​മാ​യാ​ണ് കു​രി​ശി​ന്‍റെ വ​ഴി ക​ട​ന്നു പോ​യ​ത്.

നൂ​റു​ക​ണ​ക്കി​നു വി​ശ്വാ​സി​ക​ൾ പീ​ഡാ​നു​ഭ​വാ​ച​ര​ണ​ത്തി​ൽ പ​ങ്കെ​ടു​ത്തു. പ്ര​ള​യം ത​ക​ർ​ത്തെ​റി​ഞ്ഞ കു​ട്ട​നാ​ട്ടി​ലെ ഇ​ത്ത​വ​ണ​ത്തെ കു​രി​ശി​ന്‍റെ വ​ഴി​യി​ൽ പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​യും ന​ട​ന്നു. ഫാ. ​ജോ​സി കൊ​ല്ല​മാ​ലി, ഫാ. ​ജ​യിം​സ് കൊ​ക്കാ വ​യ​ലി​ൽ എ​ന്നി​വ​ർ പ്രാ​ർ​ഥ​ന​യ്ക്കു നേ​തൃ​ത്വം ന​ല്കി.