ക​ന്നി​വോ​ട്ട് ചെ​യ്യാ​നൊരുങ്ങി തി​ല​ക​യും കു​ടും​ബ​വും
Saturday, April 20, 2019 10:26 PM IST
അ​ന്പ​ല​പ്പു​ഴ: ഇ​രു​പ​ത്തി​ര​ണ്ട് വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് ത​മി​ഴ്നാ​ട്ടി​ലെ പൊ​ള്ളാ​ച്ചി​യി​ൽ നി​ന്നും ജോ​ലി​ക്കാ​യി കേ​ര​ള​ത്തി​ലെ​ത്തി​യ​താ​ണ് തി​ല​ക​യും കു​ടും​ബ​വും. ഭ​ർ​ത്താ​വ് മ​രി​യ​പ്പ​ൻ കി​ഡ്നി സ​ബ​ന്ധ​മാ​യ അ​സു​ഖം​മൂ​ലം ഒ​രു​വ​ർ​ഷം മു​ന്പ് വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ചു. മു​ത്ത മ​ക​ൾ മാ​സാ​ണി (21) യു​മാ​യി തെ​രു​വോ​ര​ത്ത് അ​ക്രി പെ​റു​ക്കി ഉ​പ​ജി​വ​നം ന​ട​ത്തു​ക​യാ​ണ് ഇ​പ്പോ​ൾ.

മാ​സാ​ണി​യു​ടെ സ​ഹോ​ദ​ര​ങ്ങ​ളാ​യ അ​നു (14), അ​നി​ത (12), മാ​ധ​വ​ൻ (10) എ​ന്നി​വ​ർ ആ​ലു​വ ജ​ന​സേ​വ ശി​ശു​ഭ​വ​നി​ൽ പ​ഠി​ക്കു​ന്നു. ജി​വി​ത​ത്തി​ൽ ആ​ദ്യ​മാ​യി വോ​ട്ടു​ചെ​യ്യ​ന്ന സ​ന്തോ​ഷ​ത്തി​ലാ​ണ് 47 വ​യ​സു​ള്ള തി​ല​ക​യും 21 വ​യ​സു​ള്ള മ​ക​ൾ മാ​സാ​ണി​യും. അ​ന്പ​ല​പ്പു​ഴ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ 137 ന​ന്പ​ർ ബു​ത്തി​ലെ വോ​ട്ട​ർ​മാ​രാ​ണി​വ​ർ ഇ​പ്പോ​ൾ.

കാ​ക്കാ​ഴം ക​ന്പി​വ​ള്ളി​ൽ കേ​ര​ള ഹൗ​സി​ൽ താ​മ​സി​ച്ചു വ​രി​ക​യാ​ണ് തി​ല​ക​യും മ​ക​ൾ മ​സാ​ണി​യും. കേ​ര​ള​ത്തി​ൽ വ​ന്നി​ട്ട് 22 വ​ർ​ഷ​മാ​യ ഇ​വ​ർ​ക്ക് രേ​ഖ​ക​ൾ ഒ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഈ ​വ​ർ​ഷ​മാ​ണ് ഇ​വ​ർ​ക്കു റേ​ഷ​ൻ കാ​ർ​ഡ്, ആ​ധാ​ർ, വോ​ട്ട​ർ ഐ​ഡി എ​ന്നി​വ ല​ഭി​ച്ച​ത്. അ​മ്മ​യും മ​ക​ളും ഒ​രു​മി​ച്ച് ക​ന്നി​വേ​ട്ട് ചെ​യ്യു​ന്നു എ​ന്ന പ്ര​ത്യ​ക​ത​യു​മു​ണ്ട്.