വാ​ട്സ് ആ​പ്, ഫേ​സ് ബു​ക്ക് വ​ഴി​യു​ള്ള ച​ട്ട​ലം​ഘ​നം: ക​ർ​ശ​ന ന​ട​പ​ടിയെ​ന്ന് ക​ള​ക്ട​ർ
Saturday, April 20, 2019 10:26 PM IST
ആ​ല​പ്പു​ഴ: വാ​ട്സ് ആ​പ്, ഫേ​സ്ബു​ക്ക് പോ​ലു​ള്ള സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ രാ​ഷ്്‌ട്രീയ​ക​ക്ഷി​ക​ൾ, സ്ഥാ​നാ​ർ​ഥി​ക​ൾ, നേ​താ​ക്ക​ൾ എ​ന്നി​വ​രെ ആ​ക്ഷേ​പി​ക്കു​ന്ന​താ​യി വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ നി​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ പി​ന്തി​രി​ഞ്ഞി​ല്ലെ​ങ്കി​ൽ ക​ർ​ശ​ന ന​ട​പ​ടി നേ​രി​ടേ​ണ്ടി​വ​രു​മെ​ന്നും ജി​ല്ല തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റാ​യ ക​ള​ക്ട​ർ എ​സ്. സു​ഹാ​സ് മു​ന്ന​റി​യി​പ്പ് ന​ൽ​കി. ഇ​ത്ത​രം വാ​ർ​ത്ത​ക​ൾ​ക്കു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രെ​യും ചാ​ന​ലു​ക​ൾ​ക്കെ​തി​രേ​യും ക​ർ​ശ​ന നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച 2019 മാ​ർ​ച്ച് പ​ത്തു​മു​ത​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​വി​ൽ വ​ന്നി​ട്ടു​ള്ള​താ​ണ്.
ഇ​തി​നു വി​രു​ദ്ധ​മാ​യി വി​വി​ധ സാ​മൂ​ഹ്യ, ദൃ​ശ്യ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ (പ്ര​ത്യേ​കി​ച്ചും വാ​ട്സ് ആ​​പ്പ്, ഫേ​സ്ബു​ക്ക് തു​ട​ങ്ങി​യ​വ) ചി​ല സ്ഥാ​നാ​ർ​ഥി​ക​ളെ​യും രാഷ്‌ട്രീ​യപാ​ർ​ട്ടി​ക​ളെ​യും പ്ര​കീ​ർ​ത്തി​ച്ചും എ​തി​രാ​ളി​ക​ളെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തി​യും ജാ​തി​മ​ത സ്പ​ർ​ധ സൃ​ഷ്ടി​ക്കുംവി​ധ​ത്തി​ൽ വാ​ർ​ത്ത​ക​ൾ വ്യാ​പ​ക​മാ​യി പ്ര​ച​രി​പ്പി​ക്കു​ന്ന​താ​യും വി​വ​രം ല​ഭി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഈ ​മു​ന്ന​റി​യി​പ്പ്.