അ​ധി​ക വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളു​ടെ പ​രി​ശോ​ധ​ന​യും വി​ത​ര​ണ​വും
Saturday, April 20, 2019 10:28 PM IST
ആ​ല​പ്പു​ഴ: ലോ​ക്​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ അ​ധി​ക​മാ​യി എ​ത്തി​യ പു​തി​യ വി​വി പാ​റ്റ് മെ​ഷീ​ൻ, ക​ണ്‍​ട്രോ​ൾ യൂ​ണി​റ്റ് യ​ന്ത്ര​ങ്ങ​ളു​ടെ ആ​ദ്യ ഘ​ട്ട പ​രി​ശോ​ധ​ന​യും വി​ത​ര​ണ​വും ന​ട​ന്നു. 300 വി ​വി പാ​റ്റ് മെ​ഷീ​നുകളും 200 ക​ണ്‍​ട്രോ​ൾ യൂ​ണി​റ്റ് യ​ന്ത്ര​ങ്ങ​ളുമാ​ണ് തെര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ വി​ത​ര​ണ​ത്തി​നാ​യി എ​ത്തി​ച്ച​ത്. പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​യ യ​ന്ത്ര​ങ്ങ​ളു​ടെ വി​ത​ര​ണ​ത്തി​ന് ജി​ല്ലാ ക​ള​ക്ട​ർ എ​സ്.​സു​ഹാ​സ് തു​ട​ക്കം കു​റി​ച്ചു. അ​ത​തു നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ ഉ​പ​വ​ര​ണാ​ധി​കാ​രി​ക​ൾ ഏ​റ്റു​വാ​ങ്ങി. തി​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും രാഷ്‌ട്രീയപാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്തു.