ഓ​ട്ടോ ടാ​ക്സി ബൈ​ക്കി​ലി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
Saturday, April 20, 2019 10:28 PM IST
അ​മ്പ​ല​പ്പു​ഴ: ഓ​ട്ടോ ടാ​ക്സി ബൈ​ക്കി​ലി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന യു​വാ​വി​നെ ഗു​രു​ത​ര പ​രി​ക്കോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ത​ക​ഴി പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡി​ൽ ക​രു​മാ​ടി​കു​ഴി നാ​ൽ പ​റ വീ​ട്ടി​ൽ അ​ജ​യ​ൻ - സ​ലി​ല​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ അ​രു​ണാ (26) ണ് ​മ​രി​ച്ച​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ക​രു​മാ​ടി ച​ക്കാ​ല​ക്ക​ൽ നി​ക്കോ​ളാ​സി​ന്‍റെ മ​ക​ൻ സോ​ണി മോ​ൻ (26)നെ ​ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ ദേ​ശീ​യ​പാ​ത​യി​ൽ വ​ള​ഞ്ഞ വ​ഴി​ഭാ​ഗ​ത്താ​യി​രു​ന്നു അ​പ​ക​ടം. ആ​ല​പ്പു​ഴ​യി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്ന യു​വാ​ക്ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കി​ൽ പി​ന്നി​ൽ നി​ന്നു​വ​ന്ന ഓ​ട്ടോ ടാ​ക്സി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ അ​രു​ൺ മ​രി​ച്ചു. സ​ഹോ​ദ​ര​ങ്ങ​ൾ : അ​ജി​ത്, ഐ​ശ്വ​ര്യ.