നെ​ല്ലു​സം​ഭ​ര​ണം ത്വ​രി​ത​ഗ​തി​യി​ൽ പൂ​ർ​ത്തീ​ക​രി​ക്ക​ണം: ബേ​ബി പാ​റ​ക്കാ​ട​ൻ
Saturday, April 20, 2019 10:28 PM IST
ആ​ല​പ്പു​ഴ: വേ​ന​ൽ​മ​ഴ​യു​ടെ സാ​ന്നി​ദ്ധ്യം ഉ​റ​പ്പാ​യ സാ​ഹ​ച​ര്യ​ത്തി​ൽ അ​വ​ശേ​ഷി​ക്കു​ന്ന നെ​ല്ലു​സം​ഭ​ര​ണം ത്വ​രി​ത​പ്പെ​ടു​ത്ത​ണ​മെ​ന്ന് കേ​ര​ള സം​സ്ഥാ​ന നെ​ൽ-​നാ​ളി​കേ​ര ക​ർ​ഷ​ക ഫെ​ഡ​റേ​ഷ​ൻ കേ​ന്ദ്ര​സ​മി​തി​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. നെ​ല്ലു തൂ​ക്കു​ന്പോ​ൾ ഈ​ർ​പ്പ​ത്തി​ന്‍റെ പേ​രി​ൽ നെ​ല്ല് കു​റ​വു​ചെ​യ്യു​ന്ന​ത് നീ​തി​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും ക​ഠി​ന​മാ​യ ചൂ​ടി​ൽ ഉ​ണ​ങ്ങി​യ നെ​ല്ലി​ന് ഈ​ർ​പ്പ​ത്തി​ന്‍റെ പേ​രു​പ​റ​ഞ്ഞ് തൂ​ക്കം കു​റ​വു​ചെ​യ്യു​ന്ന​ത് അ​പ​ഹാ​സ്യ​മാ​ണെ​ന്നും കേ​ന്ദ്ര​സ​മി​തി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു​കൊ​ണ്ട് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ബേ​ബി പാ​റ​ക്കാ​ട​ൻ പ​റ​ഞ്ഞു.
അ​ടി​യ​ന്ത​ര​മാ​യി നെ​ല്ല് സം​ഭ​ര​ണം പൂ​ർ​ത്തി​യാ​ക്കു​ക, സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച നെ​ല്ലു​വി​ല വ​ർ​ധ​ന​വ് സം​ഭ​രി​ച്ച നെ​ല്ലി​നും ബാ​ധ​ക​മാ​ക്കു​ക, കു​ടി​ശി​ക​യാ​യി നി​ൽ​ക്കു​ന്ന ക​ർ​ഷ​ക പെ​ൻ​ഷ​ൻ ഉ​ട​ൻ വി​ത​ര​ണം ചെ​യ്യു​ക, ക​ർ​ഷ​ക​ർ​ക്ക് ല​ഭി​ക്കേ​ണ്ട ആ​നു​കൂ​ല്യ​ങ്ങ​ൾ കാ​ല​താ​മ​സം ഇ​ല്ലാ​തെ ന​ൽ​കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും യോ​ഗം ഉ​ന്ന​യി​ച്ചു.
കേ​ന്ദ്ര​സ​മി​തി യോ​ഗ​ത്തി​ൽ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ് കൂ​ട്ടാ​ല അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ബേ​ബി പാ​റ​ക്കാ​ട​ൻ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​ബി ക​ല്ലു​പാ​ത്ര, ജോ​ർ​ജ് തോ​മ​സ് ഞാ​റ​ക്കാ​ട്, ഇ. ​ഷാ​ബ്ദീ​ൻ, ജോ ​നെ​ടു​ങ്ങാ​ട്, രാ​ജ​ൻ ഈ​പ്പ​ൻ മോ​പ്രാ​ൽ, തോ​മ​സ് ചാ​ക്കോ വീ​യ​പു​രം, പി.​റ്റി. രാ​മ​ച​ന്ദ്ര പ​ണി​ക്ക​ർ, എ​സ്.​ആ​ർ. ച​ന്ദ്ര​ൻ, ജോ​സ​ഫ് മാ​ത്യു കു​മ​ര​കം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.