തെ​ര​ഞ്ഞെ​ടു​പ്പ് ബ​ഹി​ഷ്ക​രി​ച്ച് കോ​ള​നി​വാ​സി​ക​ൾ
Saturday, April 20, 2019 10:28 PM IST
എ​ട​ത്വ: വെ​ള്ള​വും വ​ഴി​യു​മി​ല്ല തെ​ര​ഞ്ഞെ​ടു​പ്പ് ബ​ഹി​ഷ്ക​രി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ൽ അ​ഞ്ചോ​ളം കു​ടും​ബ​ങ്ങ​ൾ. പ​ച്ച എ​ര​വേ​ലി​ൽ സെ​റ്റി​ൽ​മെ​ന്‍റ് കോ​ള​നി​യി​ലെ താ​മ​സ​ക്കാ​ര​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ബ​ഹി​ഷ്ക​രി​ക്കു​ന്ന​ത്. പ​ച്ച എ​ര​വേ​ലി​ൽ പാ​ട​ത്തി​ന് ന​ടു​വി​ലാ​ണ് അ​ഞ്ചു പ​ട്ടി​ക​ജാ​തി കു​ടും​ബ​ങ്ങ​ൾ താ​മ​സി​ക്കു​ന്ന​ത്. 24 അം​ഗ​ങ്ങ​ളു​ണ്ട്.
കൃ​ഷി സീ​സ​ണ്‍ സ​മ​യ​ങ്ങ​ളി​ൽ പാ​ട​ങ്ങ​ൾ വേ​ർ​തി​രി​ക്കു​ന്ന വ​ര​ന്പി​ലൂ​ടെ​യാ​ണ് യാ​ത്ര ചെ​യ്യു​ന്ന​ത്. പാ​ട​ത്ത് വെ​ള്ളം ക​യ​റ്റു​ന്ന​തോ​ടെ ഇ​വ​രു​ടെ യാ​ത്ര മു​ട​ങ്ങും. പി​ന്നീ​ട് വാ​ഴ​പി​ണ്ടി​യി​ൽ നി​ർ​മി​ച്ച ച​ങ്ങാ​ട​ത്തി​ലൂ​ടെ​യാ​ണ് യാ​ത്ര ചെ​യ്യു​ന്ന​ത്.
കു​ടും​ബ​ങ്ങ​ളി​ൽ കു​ടി​വെ​ള്ളം എ​ത്തി​ക്ക​ണ​മെ​ങ്കി​ലും പാ​ട​ത്തി​ലൂ​ടെ ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ താ​ണ്ട​ണം. വെ​ള്ളം ക​യ​റു​ന്പോ​ൾ ച​ങ്ങാ​ട​ത്തി​ലാ​ണ് കു​ടി​വെ​ള്ള​മെ​ത്തി​ക്കു​ന്ന​ത്.
ഈ ​യാ​ത്ര​യി​ൽ സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും അ​പ​ക​ടം പ​റ്റു​ന്ന​തും പ​തി​വാ​ണ്. ഗ്രാ​മ-​ബ്ലോ​ക്ക്-​ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ൾ​ക്കും എം​എ​ൽ​എ​ക്കും പ​ല​ത​വ​ണ പ​രാ​തി ന​ൽ​കു​ക​യും മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നെ ധ​രി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ ജ​ന​പ്ര​തി​നി​ധി​ക​ൾ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ല്ല. ഇ​തി​നെ തു​ട​ർ​ന്നാ​ണ് പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് ബ​ഹി​ഷ്ക​രി​ക്കാ​ൻ കോ​ള​നി നി​വാ​സി​ക​ൾ തീ​രു​മാ​നി​ച്ച​ത്.