ഒ​റ്റ​യാ​ൾ പ്ര​ക​ട​നം ന​ട​ത്തി
Saturday, April 20, 2019 10:28 PM IST
മാ​വേ​ലി​ക്ക​ര : കു​ട്ടി​ക​ൾ​ക്കു നേ​രെ കേ​ര​ള​ത്തി​ൽ വ​ർ​ധി​ച്ചു വ​രു​ന്ന അ​ക്ര​മ​ങ്ങ​ൾ​ക്കെ​തി​രേ മാ​വേ​ലി​ക്ക​ര സു​ദ​ർ​ശ​ന​ൻ ഒ​റ്റ​യാ​ൾ പ്ര​ക​ട​നം ന​ട​ത്തി. നെ​ഞ്ചി​ൽ പാ​വ​യെ കെ​ട്ടി പ്ല​കാ​ർ​ഡു​മേ​ന്തി​യാ​ണു പ്ര​ക​ട​നം ന​ട​ത്തി​യ​ത്. ബു​ദ്ധ ജം​ക്ഷ​നി​ൽ നി​ന്നാ​രം​ഭി​ച്ച പ്ര​ക​ട​നം ന​ഗ​രം ചു​റ്റി സ​മാ​പി​ച്ചു.

പു​ര​സ്കാ​രം
സ​മ​ർ​പ്പി​ക്കും

ആ​ല​പ്പു​ഴ: ച​ല​ച്ചി​ത്ര പി​ന്ന​ണി ഗാ​യ​ക​നാ​യി​രു​ന്ന അ​യി​രൂ​ർ സാം​ബ​ശി​വ​ൻ സ്മാ​ര​ക പു​ര​സ്കാ​രം നാ​ട​ക- ച​ല​ച്ചി​ത്ര സം​വി​ധാ​ക​ൻ ആ​ല​പ്പി വി​വേ​കാ​ന​ന്ദ​ന്. 25,000 രൂ​പ​യും പ്ര​ശ​സ്തി പ​ത്ര​വും അ​ട​ങ്ങു​ന്ന പു​ര​സ്കാ​രം 28 ന് ​ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നു മ​ല്ല​പ്പ​ള്ളി ടൗ​ണ്‍ ഹാ​ളി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ ഡോ. ​കാ​ഞ്ഞ​ങ്ങാ​ട് രാ​മ​ച​ന്ദ്ര​ൻ സ​മ​ർ​പ്പി​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സ്റ്റേ​ജ് ആ​ർ​ട്ടി​സ്റ്റ് ആ​ൻ​ഡ് വ​ർ​ക്കേ​ഴ്സ് ഓ​ഫ് കേ​ര​ള സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ദ​ർ​ശ​ന​ൻ വ​ർ​ണം, ട്ര​ഷ​റ​ർ ജി.​കെ. പി​ള്ള തെ​ക്കേ​ട​ത്ത്, വൈ​സ് പ്ര​സി​ഡ​ന്‍റ് നെ​ടു​മു​ടി അ​ശോ​ക് കു​മാ​ർ, നി​ര​ണം രാ​ജ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.