പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു
Saturday, April 20, 2019 10:28 PM IST
ആ​ല​പ്പു​ഴ: ലോ​ക്സ​ഭ തെ​ര​ഞ്ഞ​ടു​പ്പി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ സം​ഘ​ട​ന​യാ​യ ഡി​എ​ഡ​ബ്ല്യൂ​എ​ഫ് എ​ൽ​ഡി​എ​ഫി​നു പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു. ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യി നി​ര​വ​ധി പ​ദ്ധ​തി​ക​ൾ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കി​യ​തി​നാ​ലാ​ണ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ ന​ൽ​കു​ന്ന​തെ​ന്ന് ഡി​എ​ഡ​ബ്ല്യൂ​എ​ഫ് ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ര്യ ബൈ​ജു, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സി. ​രാ​ജേ​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

തെ​ങ്ങ് ക​ട​പു​ഴ​കി വീ​ണു

മാ​വേ​ലി​ക്ക​ര: ശ​ക്ത​മാ​യ മ​ഴ​യി​ലും കാ​റ്റി​ലും ക​ഐ​സ്ആ​ർ​ടി​സി വ​ള​പ്പി​ൽ നി​ന്ന തെ​ങ്ങ് ക​ട​പു​ഴ​കി വീ​ണു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 6.30നാ​യി​രു​ന്നു സം​ഭ​വം. പ​ന്പി​നു സ​മീ​പ​ത്തു നി​ന്ന തെ​ങ്ങാ​ണു വീ​ണ​ത്. പ​ന്പി​ൽ ഇ​ന്ധ​നം നി​റ​യ്ക്കാ​നെ​ത്തു​ന്ന ബ​സു​ക​ൾ​ക്കു ത​ട​സ​മാ​കും വി​ധം വീ​ണ തെ​ങ്ങ് അ​ഗ്നി​ര​ക്ഷാ​സേ​ന എ​ത്തി മു​റി​ച്ചു​നീ​ക്കി.