ബൂ​ത്തു​ക​ൾ രാ​ത്രി​യോ​ടെ സ​ജ്ജ​മാ​കും
Sunday, April 21, 2019 10:08 PM IST
ആ​ല​പ്പു​ഴ: കൊ​ട്ടി​ക്ക​ലാ​ശ​ത്തോ​ടെ ലോ​ക്സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ശ​ബ്ദ പ്ര​ചാ​ര​ണം അ​വ​സാ​നി​ച്ചു. ഇ​ന്ന് നി​ശ​ബ്ദ പ്ര​ചാ​ര​ണം. ഇ​ന്ന് രാ​വി​ലെ ഏ​ഴു​മ​ണി​ക്കു​ത​ന്നെ പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​താ​തു വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ത്തി​ത്തു​ട​ങ്ങും. എ​ട്ടു​മ​ണി​ക്ക് വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ളും പോ​ളിം​ഗ് സാ​മ​ഗ്രി​ക​ളും കൈ​മാ​റി​ത്തു​ട​ങ്ങും. എ​ല്ലാ പോ​ളിം​ഗ് സാ​മ​ഗ്രി​ക​ളും ല​ഭി​ച്ചു​വെ​ന്ന് ഉ​റ​പ്പാ​ക്കി​ക്ക​ഴി​ഞ്ഞാ​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ അ​വ​ര​വ​ർ​ക്ക് നി​യോ​ഗി​ക്ക​പ്പെ​ട്ട പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലേ​ക്ക് പോ​കും. അ​വി​ടെ പോ​ളിം​ഗി​ന് ആ​വ​ശ്യ​മാ​യ ഒ​രു​ക്ക​ങ്ങ​ളെ​ല്ലാം രാ​ത്രി​യോ​ടെ പൂ​ർ​ത്തി​യാ​ക്കും.