ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യി 300 ഓ​ട്ടോ​റി​ക്ഷ​ക​ൾ
Sunday, April 21, 2019 10:08 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ലെ ര​ണ്ട് ലോ​ക്സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ വോ​ട്ട​ർ​മാ​ർ​ക്ക്് വോ​ട്ടു​രേ​ഖ​പ്പെ​ടു​ത്താ​ൻ വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഇ​ത്ത​വ​ണ ഒ​രു​ക്കി. ജി​ല്ല​യി​ലെ 5419 ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യി 300 ഓ​ട്ടോ​റി​ക്ഷ​ക​ളാ​ണ് പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലേ​ക്ക് എ​ത്തു​ന്ന​തി​നാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. കു​ട്ട​നാ​ട് അ​ട​ക്ക​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലെ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ വോ​ട്ട​ർ​മാ​ർ​ക്കാ​യി ബോ​ട്ട് സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.
തെര​ഞ്ഞെ​ടു​പ്പ് ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ​മാ​ക്കാ​ൻ ഇ​വ​ർ​ക്കാ​യി പി​ഡ​ബ്ല്യു​ഡി (പേ​ഴ്സ​ണ്‍ വി​ത്ത് ഡി​സേ​ബി​ലി​റ്റി ) എ​ന്ന പേ​രി​ൽ പ്ര​ത്യേ​ക മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ ത​ന്നെ ക​മ്മീ​ഷ​ൻ പു​റ​ത്തി​റ​ക്കി​യി​രു​ന്നു. ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ത​ങ്ങ​ളു​ടെ ശാ​രീ​രി​ക പ്ര​ശ്ന​ങ്ങ​ളെ​ക്കു​റി​ച്ച് ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ അ​റി​യി​ക്കാ​നും സേ​വ​ന​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ടാ​നും ക​ഴി​യും. ഇ​വ​ർ​ക്ക് അ​നു​യോ​ജ്യ​മാ​യ പോ​ളിംഗ് സ്റ്റേ​ഷ​നു​ക​ൾ ല​ഭ്യ​മാ​ക്കു​ക​യും പ്ര​ത്യേ​ക ക്യു ​ഒ​രു​ക്കു​ക​യും ചെ​യ്യും വീ​ൽ​ചെ​യ​ർ ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് അ​ത് ല​ഭ്യ​മാ​ക്കു​ക​യും ചെ​യ്യും.
പോ​ളിം​ഗ് ബൂ​ത്ത് ക​ണ്ടെ​ത്തു​ന്ന​തി​നും നാ​വി​ഗേ​ഷ​ൻ സെ​റ്റ് ചെ​യ്യു​ന്ന​തി​നു​മു​ള്ള സൗ​ക​ര്യ​വും ഇ​തി​ലു​ണ്ട്. ജി​ല്ല​യി​ലുള്ല ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ 5,419 വോ​ട്ട​ർ​മാ​രി​ൽ ച​ല​ന​ശേ​ഷി കു​റ​ഞ്ഞ​വ​ർ 2135 ഉം ​കേ​ൾ​വി​ക്കു​റ​വു​ള്ള​വ​ർ 1436 പേ​രു​മാ​ണ്. പാ​ലി​യേ​റ്റീ​വ് കെ​യ​ർ വി​ഭാ​ഗ​മാ​ണ് ഇ​വ​ർ​ക്കാ​വ​ശ്യ​മാ​യ കാ​ര്യ​ങ്ങ​ൾ ഒ​രു​ക്കി ന​ല്കു​ന്ന​ത്. കു​ട്ട​നാ​ട​ൻ മേ​ഖ​ല​ക​ളി​ൽ നാ​ല് സ്പീ​ഡ് ലോ​ഞ്ച​റു​ക​ലും ര​ണ്ടു​ബോ​ട്ടു​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്.