തെ​ര​ഞ്ഞെ​ടു​പ്പ് വ​ഴി​കാ​ട്ടി പ്ര​കാ​ശ​നം ചെ​യ്തു
Sunday, April 21, 2019 10:08 PM IST
ആ​ല​പ്പു​ഴ: തെ​ര​ഞ്ഞെ​ടു​പ്പു​ക​ളു​ടെ ച​രി​ത്ര​വും വ​ർ​ത്ത​മാ​ന​വും കോ​ർ​ത്തി​ണ​ക്കി​യ തെ​ര​ഞ്ഞെ​ടു​പ്പ് ഗൈ​ഡ് ’ പു​റ​ത്തി​റ​ങ്ങി. ഇ​ൻ​ഫ​ർ​മേ​ഷ​ൻ​പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് വ​കു​പ്പാ​ണ് പു​സ്ത​കം ത​യ്യാ​റാ​ക്കി​യ​ത്. ജി​ല്ലാ തി​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ർ എ​സ്. സു​ഹാ​സ് ആ​ല​പ്പു​ഴ പ്ര​സ്ക്ല​ബ് പ്ര​സി​ഡ​ന്‍റ് വി.​എ​സ്. ഉ​മേ​ഷി​ന് ആ​ദ്യ പ്ര​തി കൈ​മാ​റി പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ടി​സ്ഥാ​ന വി​വ​ര​ങ്ങ​ളെ​ല്ലാം ഉ​ൾ​പ്പെ​ടു​ത്തി​യ പു​സ്ത​ക​ത്തി​ൽ ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ഫ​ല​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ആ​ല​പ്പു​ഴ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​എം. ടോ​മി, ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ ച​ന്ദ്ര​ഹാ​സ​ൻ വ​ടു​ത​ല, എ​ഡി​എം ഐ.​അ​ബ്ദു​ൾ സ​ലാം, തെ​ര​ഞ്ഞെ​ടു​പ്പ് ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ അ​തു​ൽ സ്വാ​മി​നാ​ഥ്, അ​ഡീ​ഷ​ണ​ൽ എ​സ്പി ബി. ​കൃ​ഷ്ണ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ ആ​ല​പ്പു​ഴ ഗ​വ​ണ്മെ​ന്‍റ് ഗ​സ്റ്റ് ഹൗ​സി​ൽ വ​ച്ച് ന​ട​ന്ന പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.