ക​ഞ്ചാ​വു​മാ​യി ഒ​ഡി​ഷ യു​വാ​വ് പി​ടി​യി​ൽ
Sunday, April 21, 2019 10:09 PM IST
മാ​വേ​ലി​ക്ക​ര: ഒ​ഡി​ഷ​യി​ൽ നി​ന്നും വ​ൻ​തോ​തി​ൽ ക​ഞ്ചാ​വ് വാ​ങ്ങി കേ​ര​ള​ത്തി​ലെ തെ​ക്ക​ൻ ജി​ല്ല​ക​ളി​ൽ വി​ല്പ​ന ന​ട​ത്തി​വ​ന്ന യു​വാ​വി​നെ എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി. ഒ​ഡി​ഷ സ്വ​ദേ​ശി ബ​സ​ന്തി മാ​ലി (24)യാ​ണ് നൂ​റ​നാ​ട് റേ​ഞ്ച് എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഇ​യാ​ളെ നൂ​റ​നാ​ട് ലെ​പ്ര​സി സാ​നി​ട്ടോ​റി​യം ജം​ഗ്ഷ​നി​ൽ വെ​ച്ച് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.
ഇ​യാ​ളു​ടെ പ​ക്ക​ൽ നി​ന്നും ഒ​ന്ന​ര കി​ലോ​ഗ്രാം ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്തു. തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി ന​ട​ത്തി വ​രു​ന്ന റെ​യ്ഡി​നി​ട​യി​ലാ​ണ് ഇ​യാ​ളെ ക​ണ്ടെ​ത്തി​യ​ത്. എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പ​ക്ട​ർ വി. ​രാ​ധാ​കൃ​ഷ്ണ​പി​ള്ള​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ക്സൈ​സ് സം​ഘ​ത്തി​ൽ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ കെ.​പി. പ്ര​മോ​ദ്, സി​ഇ​ഒ​മാ​രാ​യ ബി. ​പ്ര​വീ​ണ്‍, കെ. ​സു​രേ​ഷ് കു​മാ​ർ, യു. ​അ​നു, ജി. ​ശ്യാം, ആ​ർ. പ്ര​കാ​ശ്, എ​സ്. സു​രേ​ഷ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.