ത​ണ്ണീ​ർ​മു​ക്ക​ത്തെ ശേ​ഷി​ക്കു​ന്ന ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തു​ന്ന ജോ​ലി​ക​ൾ ഇ​ന്ന് പു​ന​രാ​രം​ഭി​ക്കും
Sunday, April 21, 2019 10:09 PM IST
ചേ​ർ​ത്ത​ല: ത​ണ്ണീ​ർ​മു​ക്കം ബ​ണ്ടി​ന്‍റെ ശേ​ഷി​ക്കു​ന്ന ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തു​ന്ന ജോ​ലി​ക​ൾ ഇ​ന്നു രാ​വി​ലെ മു​ത​ൽ ആ​രം​ഭി​ക്കും. ശ​നി​യാ​ഴ്ച ഏ​ഴു ഷ​ട്ട​റു​ക​ളാ​ണ് ഉ​യ​ർ​ത്തി​യ​ത്. ത​ണ്ണീ​ർ​മു​ക്ക​ത്തു​നി​ന്ന് തു​ട​ങ്ങു​ന്ന ഒ​ന്നാം​ഘ​ട്ട​ത്തി​ന്‍റെ കി​ഴ​ക്കു​ഭാ​ഗ​ത്തെ ഏ​ഴു​ഷ​ട്ട​റു​ക​ളാ​ണ് ഉ​യ​ർ​ത്തി​യ​ത്. ബ​ണ്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തി​യ​തോ​ടെ കാ​യ​ലി​ൽ ഒ​ഴു​ക്ക് ശ​ക്ത​മാ​യി. ബ​ണ്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ താ​ഴ്ത്തി​യി​ട്ട് നാ​ലു​മാ​സ​ത്തോ​ള​മാ​യി. വി​വി​ധ സം​ഘ​ട​ന​ക​ളു​മാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ടം ന​ട​ത്തി​യ ച​ർ​ച്ച​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് 20ന് ​ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്.
ബ​ണ്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്ത​ണ​മെ​ന്ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ൾ നി​ര​ന്ത​രം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ബ​ണ്ടി​ന്‍റെ മൂ​ന്നു​ഘ​ട്ട​ങ്ങ​ളി​ലാ​യി, ആ​കെ 90 ഷ​ട്ട​റു​ക​ളാ​ണു​ള്ള​ത്. കൂ​ടാ​തെ ഒ​ന്നാം​ഘ​ട്ട​ത്തി​ൽ 20, 30 അ​ടി ലോ​ക്കു​ക​ളും ര​ണ്ടാം​ഘ​ട്ട​ത്തി​ൽ 40 അ​ടി ലോ​ക്കും മൂ​ന്നാം​ഘ​ട്ട​ത്തി​ൽ 46 അ​ടി ലോ​ക്കു​മു​ണ്ട്.
ലോ​ക്കു​ക​ളും ഇ​തോ​ടൊ​പ്പം തു​റ​ക്കും. ബു​ധ​നാ​ഴ്ച​യ്ക്ക​കം എ​ല്ലാ ഷ​ട്ട​റു​ക​ളും ഉ​യ​ർ​ത്താ​നാ​കു​മെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ പ്ര​തീ​ക്ഷ.