എ​സ്ഐ ഉ​ൾ​പ്പ​ടെ 20 ഓ​ളം പേ​ർ​ക്ക് പ​രി​ക്ക്
Sunday, April 21, 2019 10:09 PM IST
അ​ന്പ​ല​പ്പു​ഴ: ഞ്ഞെ​ടു​പ്പു പ്ര​ച​ര​ണ​ത്തി​ന്‍റെ സ​മാ​പ​നം കു​റി​ച്ചു കൊ​ണ്ട് അ​ന്പ​ല​പ്പു​ഴ ക​ച്ചേ​രി മു​ക്കി​ൽ വൈ​കു​ന്നേ​രം 4.30 ഓ​ടെ​യാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. യു​ഡി​എ​ഫ്, എ​ൻ​ഡി​എ, സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ഒ​രു​മി​ച്ച് ക​ച്ചേ​രി മു​ക്കി​ൽ ന​ട​ത്തി​യ കൊ​ട്ടി​ക്ക​ലാ​ശ​ത്തി​ൽ എ​ൽ​ഡി​എ​ഫ്, എ​ൻ​ഡി​എ പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ലു​ണ്ടാ​യ വാ​ക്കേ​റ്റ​മാ​ണ് സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. തു​ട​ർ​ന്ന് പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ ന​ട​ന്ന ക​ല്ലേ​റി​ലാ​ണ് പ്ര​വ​ർ​ത്ത​ക​ർ​ക്കും, എ​സ്ഐ​ക്കും പ​രി​ക്കേ​റ്റ​ത്. അ​ന്പ​ല​പ്പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്ഐ ജോ​ണി, ബി​ജെ​പി മീ​ഡി​യ സെ​ൽ ക​ണ്‍​വീ​ന​ർ ജി​ദേ​ഷ് കു​ഞ്ഞു​പി​ള്ള, വി​വി​ധ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രാ​യ സി​ബി​ലാ​ൽ, സു​രേ​ഷ്, ശ്രീ​ജി​ത്, മോ​ൻ​സി, ഹ​രി​പ്ര​സാ​ദ് തു​ട​ങ്ങി 20 ഓ​ളം പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മ​ന്തി ജി. ​സു​ധാ​ക​ര​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി പ​രി​ക്കേ​റ്റ​വ​രെ സ​ന്ദ​ർ​ശി​ച്ചു.
അ​ന്പ​ല​പ്പു​ഴ ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ ക​ച്ചേ​രി മു​ക്കി​ലു​ള്ള കാ​ണി​ക്ക​വ​ഞ്ചി​യും, വി​ഗ്ര​ഹ​വും ത​ക​ർ​ക്കാ​ൻ ചി​ല​ർ ന​ട​ത്തി​യ ശ്ര​മം എ​ൽ​ഡി​എ​ഫ് ത​ട​ഞ്ഞ​താ​ണ് അ​ക്ര​മ​ത്തി​നു കാ​ര​ണ​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. സി​ഐ​യെ​യും, എ​സ്ഐ​യേ​യും അ​ക്ര​മി​ക​ൾ ത​ള​ളി​യി​ട്ടു. തു​ട​ർ​ന്ന് ന​ട​ന്ന ക​ല്ലേ​റി​ലാ​ണ് 20 പേ​ർ​ക്ക് പ​രി​ക്കേ​റ്റ​ത്. അ​ക്ര​മി​ക​ൾ​ക്കെ​തി​രെ മു​ഖം നോ​ക്കാ​തെ ന​ട​പ​ടി എ​ടു​ക്കാ​ൻ മ​ന്ത്രി പോ​ലീ​സ് മേ​ധാ​വി കെ.​എം. ടോ​മി​ക്ക് നി​ർ​ദേ​ശം ന​ൽ​കി. മ​ന്ത്രി​ക്കൊ​പ്പം എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി എ.​എം. ആ​രി​ഫും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.