മാ​ർ സൈ​മ​ണ്‍ കാ​യി​പ്പു​റ​ത്തി​ന്‍റെ വി​യോ​ഗ​ത്തി​ൽ മ​നം നൊ​ന്ത് ക​ണ്ണ​ങ്ക​ര ഗ്രാ​മം
Monday, April 22, 2019 10:00 PM IST
മു​ഹ​മ്മ: ഒ​റീ​സ ബാ​ല​സോ​ർ രൂ​പ​ത അ​ധ്യ​ക്ഷ​ൻ മാ​ർ സൈ​മ​ണ്‍ കാ​യി​പ്പു​റ​ത്തി​ന്‍റെ അ​പ്ര​തീ​ക്ഷി​ത വി​യോ​ഗ​ത്തി​ന്‍റെ ന​ടു​ക്ക​ത്തി​ലാ​ണ് ക​ണ്ണ​ങ്ക​ര ഗ്രാ​മം. ത​ണ്ണീ​ർ​മു​ക്കം ക​ണ്ണ​ങ്ക​ര​യി​ലു​ള്ള ബി​ഷ​പ്പി​ന്‍റെ കു​ടും​ബ​വീ​ടാ​യ കാ​യി​പ്പു​റം വീ​ട്ടി​ൽ ഇ​ന്ന​ലെ വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ ബ​ന്ധു​ജ​ന​ങ്ങ​ളു​ടെ​യും വി​ശ്വാ​സി​ക​ളു​ടെ​യും തി​ര​ക്കാ​യി​രു​ന്നു.

ക​ണ്ണ​ങ്ക​ര സെ​ന്‍റ് സേ​വ്യേ​ഴ്സ് ക്നാ​നാ​യ പ​ള്ളി ഇ​ട​വ​കാം​ഗ​മാ​യ ബി​ഷ​പ് മാ​ർ​ച്ച് ഒ​ന്നി​നാ​ണ് അ​വ​സാ​ന​മാ​യി നാ​ട്ടി​ൽ വ​ന്നു​പോ​യ​ത്. ബ​ന്ധു​ക്ക​ളു​ടെ ക്ഷേ​മ​വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷി​ക്കു​ന്ന​തി​ലും ച​ട​ങ്ങു​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ലും ബി​ഷ​പ് പ്ര​ത്യേ​ക താ​ൽ​പ​ര്യ​മെ​ടു​ത്തി​രു​ന്നു. ക​ണ്ണ​ങ്ക​ര കാ​യി​പ്പു​റം​വീ​ട്ടി​ൽ പ​രേ​ത​രാ​യ ചാ​ക്കോ​യു​ടെ​യും മ​റി​യാ​മ്മ​യു​ടെ​യും മ​ക​നാ​യ ബി​ഷ​പ് സൈ​മ​ണ്‍ കാ​യി​പ്പു​റം ക​ണ്ണ​ങ്ക​ര സെ​ന്‍റ് മാ​ത്യൂ​സ് ഹൈ​സ്കൂ​ളി​ൽ പ​ഠി​ച്ചാ​ണ് എ​സ്എ​സ്എ​ൽ​സി പാ​സാ​യ​ത്. മ​ന​സി​ൽ ദൈ​വ​വി​ളി​യു​മാ​യി ന​ട​ന്ന സൈ​മ​ണ്‍ കാ​യി​പ്പു​റ​ത്തി​നെ ചാ​ര​മം​ഗ​ലം ഇ​ട​വ​ക​യി​ലെ ഫാ. ​ജേ​ക്ക​ബ് ക​റു​ക​പ്പ​റ​ന്പി​ലാ​ണ് വൈ​ദി​ക​വൃ​ത്തി​യി​ലേ​ക്ക് ആ​ന​യി​ച്ച​ത്്.

ക​ട്ടാ​ക്കു മി​ഷ​നി​ലെ കോ​ണ്‍​ഗ്രി​ഗേ​ഷ​ൻ ഓ​ഫ് മി​ഷ​ൻ സെ​മി​നാ​രി​യി​ൽ വൈ​ദി​ക പ​ഠ​ന​ത്തി​നു ചേ​ർ​ന്ന അ​ദ്ദേ​ഹം 1980 ഡി​സം​ബ​ർ 20ന് ​ക​ണ്ണ​ങ്ക​ര പ​ള്ളി​യി​ൽ ആ​ല​പ്പു​ഴ രൂ​പ​ത മെ​ത്രാ​നാ​യി​രു​ന്ന മൈ​ക്കി​ൾ ആ​റാ​ട്ടു​കു​ള​ത്തി​ൽ​നി​ന്നാ​ണ് പൗ​രോ​ഹി​ത്യം സ്വീ​ക​രി​ച്ച​ത്.

1981ൽ ​ഒ​റീ​സ​യി​ലെ അ​ലി​ഗോ​ണ്‍​ടോ ഇ​ട​വ​ക​യി​ൽ അ​സി. വി​കാ​രി​യാ​യി നി​യ​മി​ത​നാ​യി. പി​ന്നാ​ട് റോ​മി​ലെ പൊ​ന്തി​ഫി​ക്ക​ൽ ഗ്രി​ഗോ​റി​യ​ൻ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പ​ഠി​ച്ച് തി​യോ​ള​ജി​യി​ൽ ഡോ​ക്ട​റേ​റ്റ് നേ​ടി. പൂ​ന​യി​ലെ വി​ൻ​സെ​ൻ​ഷ്യ​ൽ സ്റ്റ​ഡി സെ​ന്‍റ​റി​ൽ തു​ട​ർ​ന്ന് സേ​വ​ന​മ​നു​ഷ്ടി​ച്ചു. ഗോ​പാ​ൽ​പു​രി​യി​ലെ അ​ക്വി​നാ​സ് കോ​ള​ജി​ലെ വി​സി​റ്റിം​ഗ് പ്ര​ഫ​സ​റാ​യി സേ​വ​ന​മ​നു​ഷ്ടി​ച്ചു. 2013 ഡി​സം​ബ​ർ ഒ​ന്പ​തി​നാ​ണ് ബാ​ല​സോ​ർ രൂ​പ​താ​ധ്യ​ക്ഷ​നാ​യി നി​യ​മി​ത​നാ​കു​ന്ന​ത്. പെ​ണ്ണ​മ്മ, സി​സ്റ്റ​ർ റീ​ത്ത (സി​സ്റ്റേ​ഴ്സ് ഓ​ഫ് പ്രൊ​വി​ഡ​ൻ​സ്, ഇ​റ്റ​ലി), വി​ൻ​സെ​ന്‍റ്, സേ​വ്യ​ർ, പ​രേ​ത​നാ​യ പു​ന്നൂ​സ് എ​ന്നി​വ​രാ​ണ് സ​ഹോ​ദ​ര​ങ്ങ​ൾ.