വ​യോ​ധി​ക​ൻ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
Monday, April 22, 2019 10:00 PM IST
ചെ​ങ്ങ​ന്നൂ​ർ: വ​യോ​ധി​ക​ൻ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. പേ​രി​ശേ​രി ഇ​ഞ്ച​ക്ക​ലോ​ടി​ൽ ജോ​ണ്‍ തോ​മ​സാ(​സ​ജി-60)​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12ഓ​ടെ സ്വ​കാ​ര്യ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് പ​ട്ട​ണ​ത്തി​ൽ എ​ത്തി​യ ഇ​ദ്ദേ​ഹം എം​സി റോ​ഡി​ൽ ഇ​ന്ത്യ​ൻ ഓ​യി​ൽ പ​ന്പി​നു സ​മീ​പം റോ​ഡ​രി​കി​ൽ കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു.

ഉ​ട​ൻ നാ​ട്ടു​കാ​ർ പ്രൈ​വ​റ്റ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണ​മ​ട​യു​ക​യാ​യി​രു​ന്നു. ഇ​തു സം​ബ​ന്ധി​ച്ച് മു​ഖ പു​സ്ത​ക​ത്തി​ലെ ചി​ത്ര​വും അ​ടി​ക്കു​റി​പ്പു​മാ​ണ് ആ​ളെ തി​രി​ച്ച​റി​യാ​ൻ സ​ഹാ​യി​ച്ച​ത്. സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ന​ട​ക്കും. നേ​ര​ത്തെ ഗ​ൾ​ഫി​ലാ​യി​രു​ന്ന സ​ജി ഹൃ​ദ്രോ​ഗ​ത്തി​ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഭാ​ര്യ: ജെ​സി പു​ത്ത​ൻ​കാ​വ് പൂ​വ​ത്തൂ​ർ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഷാ​രോ​ണ്‍, ഫേ​ബ. മ​രു​മ​ക​ൻ: പ്രി​ൻ​സ് (എ​റ​ണാ​കു​ളം).