ഭാ​ര്യ​യെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച ഭ​ർ​ത്താ​വ് പി​ടി​യി​ൽ
Monday, April 22, 2019 10:00 PM IST
എ​ട​ത്വ: ഭാ​ര്യ​യെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് പി​ടി​യി​ൽ. ചെ​റു​ത​ന ചി​റ​യി​ൽ​വീ​ട്ടി​ൽ ജ​യ​ൻ വ​ർ​ഗീ​സാ (41)ണ് ​അ​റ​സ്റ്റി​ലാ​യ​ത്. വെ​ട്ടേ​റ്റ ഭാ​ര്യ ഷീ​ബ (30)യെ ​വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഭാ​ര്യ​യി​ൽ സം​ശ​യം ആ​രോ​പി​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണ​മെ​ന്നു പ​റ​യു​ന്നു. വേ​ർ​പി​രി​ഞ്ഞ് ക​ഴി​യു​ക​യാ​യി​രു​ന്ന ഷീ​ബ മാ​താ​പി​താ​ക്ക​ളോ​ടൊ​പ്പം ത​ല​വ​ടി ക​ള​ങ്ങ​ര പ​റ​ന്പ​ടി​ക്കു​ന്നേ​ൽ വീ​ട്ടി​ൽ താ​മ​സി​ച്ചു വ​രു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ഭാ​ര്യാ വീ​ട്ടി​ലെ​ത്തി​യ ജ​യ​ൻ കൈ​യി​ൽ ക​രു​തി​യി​രു​ന്ന വെ​ട്ടു​ക​ത്തി ഉ​പ​യോ​ഗി​ച്ച് ഷീ​ബ​യു​ടെ പി​ൻ​ക​ഴു​ത്തി​ൽ വെ​ട്ടു​ക​യാ​യി​രു​ന്നു. വെ​ട്ടേ​റ്റ് ഓ​ടി​യ ഷീ​ബ​യെ പി​ന്തു​ട​ർ​ന്ന് വീ​ണ്ടും വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു. വീ​ട്ടു​കാ​രു​ടെ അ​ല​ർ​ച്ച കേ​ട്ട് ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ ജ​യ​നെ ഓ​ടി​ച്ചി​ട്ട് പി​ടി​കൂ​ടി പോ​ലീ​സി​നെ ഏ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ഷീ​ബ​യു​ടെ ക​ഴു​ത്തി​നും ഇ​രു തോ​ളു​ക​ൾ​ക്കും വെ​ട്ടേ​റ്റി​ട്ടു​ണ്ട്. എ​ട​ത്വ എ​സ്ഐ സി​സി​ൽ ക്രി​സ്റ്റി രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ്സം​ഘം പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു അ​ന്പ​ല​പ്പു​ഴ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. കോ​ട​തി ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു.