മി​ന്ന​ലോ​ടു കൂ​ടി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത
Monday, April 22, 2019 10:00 PM IST
ആ​ല​പ്പു​ഴ: കേ​ര​ള​ത്തി​ൽ ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ ഇ​ന്ന് ഇ​ടി​യോ​ടും മി​ന്ന​ലോ​ടും കൂ​ടി​യ മ​ഴ​യ്ക്കും കാ​റ്റി​നും സാ​ധ്യ​ത. ഇ​ടി​മി​ന്ന​ൽ പ്ര​തി​രോ​ധി​ക്കാ​ൻ ജാ​ഗ്ര​താ നി​ർ​ദേ​ശ​ങ്ങ​ൾ ഇ​റ​ക്കി. കേ​ര​ള​ത്തി​ൽ ഇ​പ്പോ​ൾ ല​ഭി​ക്കു​ന്ന വേ​ന​ൽ​മ​ഴ​യോ​ട​നു​ബ​ന്ധി​ച്ച് ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടു​മു​ത​ൽ രാ​ത്രി​എ​ട്ടു​വ​രെ​യു​ള്ള സ​മ​യ​ത്ത് ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ലി​നു​ള്ള സാ​ധ്യ​ത ഉ​ണ്ട്. ഇ​ത്ത​രം ഇ​ടി​മി​ന്ന​ൽ അ​പ​ക​ട​കാ​രി​ക​ൾ ആ​ണ്. അ​വ മ​നു​ഷ്യ ജീ​വ​നും വൈ​ദ്യു​ത ചാ​ല​ക​ങ്ങ​ളു​മാ​യി ബ​ന്ധി​പ്പി​ച്ചി​ട്ടു​ള്ള വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ​ക്കും വ​ലി​യ നാ​ശ​ന​ഷ്ടം സൃ​ഷ്ടി​ക്കും.

ഇ​ടി​മി​ന്ന​ൽ ദൃ​ശ്യ​മ​ല്ല എ​ന്ന​തി​നാ​ൽ ഇ​ത്ത​രം മു​ൻ​ക​രു​ത​ൽ സ്വീ​ക​രി​ക്കു​ന്ന​തി​ൽ​നി​ന്നും വി​ട്ടു​നി​ൽ​ക്ക​രു​ത്. ഈ ​സ​മ​യ​ത്ത് കു​ട്ടി​ക​ളെ തു​റ​സാ​യ സ്ഥ​ല​ത്ത് ക​ളി​ക്കു​ന്ന​തി​ൽ​നി​ന്നും വി​ല​ക്കു​ക. മ​ഴ​ക്കാ​ർ കാ​ണു​ന്പോ​ൾ ഉ​ണ​ക്കാ​നി​ട്ട വ​സ്ത്ര​ങ്ങ​ൾ എ​ടു​ക്കാ​ൻ മു​റ്റ​ത്തേ​ക്കോ ടെ​റ​സി​ലേ​ക്കോ പോ​കാ​തി​രി​ക്കു​ക. മി​ന്ന​ലി​ന്‍റെ ആ​ദ്യ ല​ക്ഷ​ണം ക​ണ്ടു​ക​ഴി​ഞ്ഞാ​ൽ ഉ​ട​ൻ​ത​ന്നെ സു​ര​ക്ഷി​ത​മാ​യ കെ​ട്ടി​ട​ത്തി​നു​ള്ളി​ലേ​ക്ക് മാ​റു​ക.

ഗൃ​ഹോ​പ​ക​ര​ണ​ങ​ളു​ടെ വൈ​ദ്യു​തി​ബ​ന്ധം വിഛേ​ദി​ക്കു​ക. ജ​ന​ലും വാ​തി​ലും അ​ട​ച്ചി​ടു​ക. ലോ​ഹ​വ​സ്തു​ക്ക​ളു​ടെ സ്പ​ർ​ശ​ന​മോ സാ​മീ​പ്യ​മോ പാ​ടി​ല്ല. വൈ​ദ്യു​തി ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ സാ​മീ​പ്യ​വും ഒ​ഴി​വാ​ക്കു​ക. ഫോ​ണ്‍ ഉ​പ​യോ​ഗി​ക്ക​രു​ത്. ഇ​ടി​മി​ന്ന​ലു​ള്ള സ​മ​യ​ത്ത് കു​ളി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക. ഇ​ടി​മി​ന്ന​ലു​ള്ള സ​മ​യ​ത്ത് ടെ​റ​സി​ലോ മ​റ്റ് ഉ​യ​ര​മു​ള്ള സ്ഥ​ല​ങ്ങ​ളി​ലോ വൃ​ക്ഷ​ക്കൊ​ന്പി​ലോ ഇ​രി​ക്കു​ന്ന​ത് അ​പ​ക​ട​ക​ര​മാ​ണ്. വീ​ടി​നു പു​റ​ത്താ​ണ​ങ്കി​ൽ വൃ​ക്ഷ​ങ്ങ​ളു​ടെ ചു​വ​ട്ടി​ൽ നി​ൽ​ക്ക​രു​ത്.

വാ​ഹ​ന​ത്തി​നു​ള്ളി​ൽ ആ​ണ​ങ്കി​ൽ തു​റ​സാ​യ സ്ഥ​ല​ത്ത് നി​ർ​ത്തി ലോ​ഹ​ഭാ​ഗ​ങ്ങ​ളി​ൽ സ്പ​ർ​ശി​ക്കാ​തെ ഇ​രി​ക്ക​ണം. ഇ​ടി​മി​ന്ന​ൽ ഉ​ണ്ടാ​കു​ന്പോ​ൾ ജ​ലാ​ശ​യ​ത്തി​ൽ ഇ​റ​ങ്ങു​വാ​ൻ പാ​ടി​ല്ല. പ​ട്ടം പ​റ​ത്തു​വാ​ൻ പാ​ടി​ല്ല. തു​റ​സാ​യ സ്ഥ​ല​ത്താ​ണ​ങ്കി​ൽ പാ​ദ​ങ്ങ​ൾ ചേ​ർ​ത്തു​വ​ച്ച് ത​ല കാ​ൽ​മു​ട്ടു​ക​ൾ​ക്ക് ഇ​ട​യി​ൽ ഒ​തു​ക്കി പ​ന്തു​പോ​ലെ ഉ​രു​ണ്ട് ഇ​രി​ക്കു​ക. ഇ​ടി​മി​ന്ന​ലു​ള്ള സ​മ​യം പു​റ​ത്ത് അ​യ​യി​ൽ കി​ട​ക്കു​ന്ന ന​ന​ഞ്ഞ വ​സ്ത്ര​ങ്ങ​ൾ എ​ടു​ക്കാ​തി​രി​ക്കു​ക. ഇ​ടി​മി​ന്ന​ലി​ൽ​നി​ന്ന് സു​ര​ക്ഷി​ത​മാ​ക്കാ​ൻ കെ​ട്ടി​ട​ങ്ങ​ൾ​ക്കു മു​ക​ളി​ൽ മി​ന്ന​ൽ ചാ​ല​കം സ്ഥാ​പി​ക്കാം.

വൈ​ദ്യു​തോ​പ​ക​ര​ണ​ങ്ങ​ളു​ടെ സു​ര​ക്ഷ​ക്കാ​യി സ​ർ​ജ് പ്രോ​ട്ട​ക്ട​ർ ഘ​ടി​പ്പി​ക്കാം. മി​ന്ന​ലി​ന്‍റെ ആ​ഘാ​ത​ത്താ​ൽ പൊ​ള്ള​ൽ ഏ​ൽ​ക്കു​ക​യോ കാ​ഴ്ച​യോ കേ​ഴ്വി​യോ ന​ഷ്ട​മാ​വു​ക​യോ ഹൃ​ദ​യാ​ഘാ​തം സം​ഭ​വി​ക്ക​യോ ചെ​യ്യാം. മി​ന്ന​ലാ​ഘാ​തം ഏ​റ്റ ആ​ളി​ന്‍റെ ശ​രീ​ര​ത്തി​ൽ വൈ​ദ്യു​ത പ്ര​വാ​ഹം ഇ​ല്ലെ​ന്ന് മ​ന​സി​ലാ​ക്ക​ണം. അ​തി​നാ​ൽ മി​ന്ന​ലേ​റ്റ ആ​ളി​ന് പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ൽ​കാ​ൻ മ​ടി​ക്ക​രു​ത്. മി​ന്ന​ൽ ഏ​റ്റാ​ൽ ആ​ദ്യ മു​പ്പ​ത് സെ​ക്ക​ന്‍റ് സു​ര​ക്ഷ​യ്ക്കാ​യി​ട്ടു​ള്ള സു​വ​ർ​ണ നി​മി​ഷ​ങ്ങ​ളാ​ണ്. വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ളെ തു​റ​സാ​യ സ്ഥ​ല​ത്ത് ഈ ​സ​മ​യ​ത്ത് കെ​ട്ട​രു​ത്. അ​വ​യെ അ​ഴി​ക്കാ​നും സു​ര​ക്ഷി​ത​മാ​യി മാ​റ്റി കെ​ട്ടു​വാ​നും മ​ഴ മേ​ഘം കാ​ണു​ന്പോ​ൾ തു​റ​സാ​യ സ്ഥ​ല​ത്തെ​ക്ക് പോ​ക​രു​ത്.