ന്യൂ​ന​മ​ർ​ദം; പ്ര​ത്യേ​ക മു​ന്ന​റി​യി​പ്പ്
Monday, April 22, 2019 10:00 PM IST
ആ​ല​പ്പു​ഴ: ഇ​ന്ത്യ​ൻ മ​ഹാ​സ​മു​ദ്ര​ത്തി​ന്‍റെ ഭൂ​മ​ധ്യ​രേ​ഖാ പ്ര​ദേ​ശ​ത്തും അ​തി​നോ​ട് ചേ​ർ​ന്നു​ള്ള തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ലും ശ്രീ​ല​ങ്ക​യു​ടെ തെ​ക്കു​കി​ഴ​ക്കു​മാ​യി ന്യൂ​ന​മ​ർ​ദം രൂ​പം​കൊ​ണ്ടു വ​രു​ന്ന​താ​യി കേ​ന്ദ്ര കാ​ലാ​വ​സ്ഥാ​നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.

അ​തി​നാ​ൽ ഇ​ന്ത്യ​ൻ മ​ഹാ​സ​മു​ദ്ര​ത്തി​ന്‍റ ഭൂ​മ​ധ്യ​രേ​ഖാ പ്ര​ദേ​ശ​ത്തും അ​തി​നോ​ട് ചേ​ർ​ന്നു​ള്ള തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ലും കാ​റ്റി​ന്‍റെ വേ​ഗ​ത മ​ണി​ക്കൂ​റി​ൽ 35മു​ത​ൽ 45കി​ലോ​മീ​റ്റ​ർ വ​രെ​യാ​വാ​നും 26നു ​കാ​റ്റി​ന്‍റെ വേ​ഗ​ത മ​ണി​ക്കൂ​റി​ൽ 40 മു​ത​ൽ 55 കി​ലോ​മീ​റ്റ​ർ വ​രെ​യാ​വാ​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ​നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.

ആ​യ​തി​നാ​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ 25 നും 26 ​നും ഇ​ന്ത്യ​ൻ മ​ഹാ​സ​മു​ദ്ര​ത്തി​ന്‍റെ ഭൂ​മ​ധ്യ​രേ​ഖാ പ്ര​ദേ​ശ​ത്തും അ​തി​നോ​ട് ചേ​ർ​ന്നു​ള്ള തെ​ക്ക് പ​ടി​ഞ്ഞാ​റ​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ലും മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​ക​രു​ത്.