ത​ണ്ണീ​ർ​മു​ക്കം ബ​ണ്ട്; 29 ഷ​ട്ട​റു​ക​ൾ കൂ​ടി ഉ​യ​ർ​ത്തി
Monday, April 22, 2019 10:03 PM IST
ചേ​ർ​ത്ത​ല: ത​ണ്ണീ​ർ​മു​ക്കം ബ​ണ്ടി​ന്‍റെ 29 ഷ​ട്ട​റു​ക​ൾ കൂ​ടി ഇ​ന്ന​ലെ ഉ​യ​ർ​ത്തി. ര​ണ്ട് ലോ​ക്കു​ക​ളും തു​റ​ന്നു. ത​ണ്ണീ​ർ​മു​ക്ക​ത്ത് നി​ന്നു തു​ട​ങ്ങു​ന്ന ഒ​ന്നാം ഘ​ട്ട​ത്തി​ന്‍റെ ബാ​ക്കി ഉ​യ​ർ​ത്താ​നു​ണ്ടാ​യി​രു​ന്ന 24 ഷ​ട്ട​റു​ക​ളും, ര​ണ്ടാം​ഘ​ട്ട​ത്തി​ന്‍റെ കി​ഴ​ക്കേ​യ​റ്റ​ത്തെ അ​ഞ്ച് ഷ​ട്ട​റു​ക​ളു​മാ​ണ് ഇ​ന്ന​ലെ ഉ​യ​ർ​ത്തി​യ​ത്. ഒ​ന്നാം​ഘ​ട്ട​ത്തി​ലെ 20 അ​ടി, 30 അ​ടി ലോ​ക്കു​ക​ളും തി​ങ്ക​ളാ​ഴ്ച തു​റ​ന്നു. ബ​ണ്ടി​ന്‍റെ മൂ​ന്നു​ഘ​ട്ട​ങ്ങ​ളി​ലാ​യി ആ​കെ 90 ഷ​ട്ട​റു​ക​ളാ​ണു​ള്ള​ത്.

കൂ​ടാ​തെ ഒ​ന്നാം​ഘ​ട്ട​ത്തി​ൽ 20, 30 അ​ടി ലോ​ക്കു​ക​ളും ര​ണ്ടാം​ഘ​ട്ട​ത്തി​ൽ 40 അ​ടി ലോ​ക്കും മൂ​ന്നാം​ഘ​ട്ട​ത്തി​ൽ 46 അ​ടി ലോ​ക്കു​മു​ണ്ട്. ഇ​തി​ൽ ഒ​ന്നാം ഘ​ട്ട​ത്തി​ന്‍റെ കി​ഴ​ക്കേ​യ​റ്റ​ത്തെ ഏ​ഴ് ഷ​ട്ട​റു​ക​ൾ ശ​നി​യാ​ഴ്ച ഉ​യ​ർ​ത്തി​യി​രു​ന്നു. ഷ​ട്ട​റു​ക​ൾ തു​റ​ന്ന​തോ​ടെ വെ​ള്ള​ത്തി​ന്‍റെ ഒ​ഴു​ക്ക് ശ​ക്ത​മാ​യി. ബാ​ക്കി​യു​ള്ള ഷ​ട്ട​റു​ക​ൾ ബു​ധ​നാ​ഴ്ച ഉ​യ​ർ​ത്തും.