മ​ന്ത്രി​യെ​ത്തി​യി​ട്ടും... നെ​ല്ലു​സം​ഭ​ര​ണം മ​ന്ദ​ഗ​തി​യി​ൽ
Monday, April 22, 2019 10:03 PM IST
മ​ങ്കൊ​ന്പ്: മാ​ധ്യ​മ​വാ​ർ​ത്ത​ക​ളെ തു​ട​ർ​ന്ന് കൃ​ഷി​മ​ന്ത്രി​യെ​ത്തി​യി​ട്ടും ഇ​ല്ലി​മു​റി തെ​ക്കേ​ത്തൊ​ള്ളാ​യി​രം പാ​ട​ത്തെ നെ​ല്ലു​സം​ഭ​ര​ണം കാ​ര്യ​മാ​യ പു​രോ​ഗ​തി​യി​ല്ലാ​തെ തു​ട​രു​ന്നു. വേ​ന​ൽ​മ​ഴ വ​ര​വ​റി​യി​ച്ചി​ട്ടും ദി​വ​സേ​ന പ​ത്തു ലോ​ഡോ​ളം നെ​ല്ലു മാ​ത്ര​മാ​ണ് സ​പ്ലൈ​കോ സം​ഭ​രി​ക്കു​ന്ന​ത്.
എ​ന്നാ​ൽ കൂ​ടു​ത​ൽ ഭാ​രം ക​യ​റ്റാ​വു​ന്ന ടോ​റ​സ് ലോ​റി​ക​ളാ​ണ് സം​ഭ​ര​ണ​ത്തി​നെ​ത്തു​ന്ന​തെ​ന്ന​ത് ആ​ശ്വാ​സ​ക​ര​മാ​ണ്.

അ​റു​നൂ​റു​മു​ത​ൽ എ​ഴു​നൂ​റു ചാ​ക്കു​ക​ൾ​വ​രെ ഒ​രു ലോ​റി​യി​ൽ ക​യ​റ്റാ​നാ​കു​മെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു. ച​ന്പ​ക്കു​ളം, രാ​മ​ങ്ക​രി കൃ​ഷി​ഭ​വ​നു​ക​ളി​ലാ​യി വ്യാ​പി​ച്ചു കി​ട​ക്കു​ന്ന പാ​ട​ത്ത് ഇ​നി​യും 50ലോ​ഡോ​ളം നെ​ല്ല് സം​ഭ​ര​ണം കാ​ത്തു​കി​ട​ക്കു​ന്ന​താ​യി ക​ർ​ഷ​ക​ർ പ​റ​യു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പു​ദി​ന​മാ​യ ഇ​ന്ന് സം​ഭ​ര​ണം മു​ട​ങ്ങും. അ​വ​ശേ​ഷി​ക്കു​ന്ന നെ​ല്ല് ഇ​നി എ​ത്ര ദി​വ​സം​കൊ​ണ്ട് സം​ഭ​രി​ക്കാ​നാ​കു​മെ​ന്നാ​ണ് കൃ​ഷി​ക്കാ​ർ ആ​ശ​ങ്ക​പ്പെ​ടു​ന്ന​ത്. ആ​യി​രം ഏ​ക്ക​റോ​ളം വി​സ്തൃ​തി​യു​ള്ള പാ​ട​ത്ത് ക​ഴി​ഞ്ഞ 11 നാ​ണ് വി​ള​വെ​ടു​പ്പാ​രം​ഭി​ച്ച​ത്.

ഏ​ക​ദേ​ശം ഒ​രാ​ഴ്ച​ത്തെ കാ​ത്തി​രി​പ്പി​നു​ശേ​ഷം 17നാ​ണ് നെ​ല്ലു​സം​ഭ​ര​ണം ആ​രം​ഭി​ക്കാ​നാ​യ​ത്. നെ​ല്ലു സം​ഭ​രി​ക്കാ​നാ​രം​ഭി​ച്ചെ​ങ്കി​ലും വ​ള​രെ മ​ന്ദ​ഗ​തി​യി​ലാ​യി​രു​ന്ന​ത് ക​ർ​ഷ​ക​രു​ടെ പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യി​രു​ന്നു. നെ​ല്ലു സം​ഭ​ര​ണ​ത്തി​ലെ മെ​ല്ലെ​പ്പോ​ക്ക് ദീ​പി​ക റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. വാ​ർ​ത്ത​ക​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തോ​ടെ മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ പാ​ട​ശേ​ഖ​രം സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. സം​ഭ​ര​ണം ഉൗ​ർ​ജി​ത​മാ​ക്കു​മെ​ന്ന് മ​ന്ത്രി ഉ​റ​പ്പു​ന​ൽ​കി​യെ​ങ്കി​ലും കാ​ര്യ​മാ​യ മാ​റ്റ​മു​ണ്ടാ​യി​ട്ടി​ല്ല. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​നി​യും മൂ​ന്നു​നാ​ലു ദി​വ​സ​മെ​ങ്കി​ലു​മെ​ടു​ക്കു​മെ​ന്നാ​ണ് ക​ർ​ഷ​ക​ർ ക​ണ​ക്കാ​ക്കു​ന്ന​ത്.

വേ​ന​ൽ​മ​ഴ ശ​ക്ത​മാ​കാ​നു​ള്ള സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ സം​ഭ​ര​ണം വേ​ഗ​ത്തി​ൽ തീ​ർ​ക്ക​ണ​മെ​ന്നാ​ണ് പാ​ട​ശേ​ഖ​ര​സ​മി​തി​യു​ടെ​യും ആ​വ​ശ്യം. തു​ട​ർ​ച്ച​യാ​യ ദി​വ​സ​ങ്ങ​ളി​ൽ മ​ഴ​യു​ണ്ടാ​യാ​ൽ പാ​ട​ത്ത് വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കാ​നി​ട​യാ​ക്കും.

പാ​ട​ത്ത് കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന നെ​ല്ലു ന​ന​യു​ന്ന​തി​നു​ള്ള സാ​ധ്യ​ത​യും വി​ദൂ​ര​മ​ല്ല. നി​ല​വി​ൽ ന​ട​ന്നു​വ​രു​ന്ന സം​ഭ​ര​ണ​ത്തി​ലും ക​ർ​ഷ​ക​ർ ഏ​റെ അ​പാ​ക​ത​ക​ൾ ആ​രോ​പി​ക്കു​ന്നു. സം​ഭ​ര​ണ​ത്തി​നാ​യി നെ​ല്ലു നി​റ​യ്ക്കു​ന്ന​തി​നു​ള്ള ചാ​ക്കു​ക​ൾ പു​ല​ർ​ച്ചെ​യാ​ണ് മി​ല്ലു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. പാ​ട​ശേ​ഖ​ര​ത്തി​ന​ടു​ത്തു​ള്ള ക​ർ​ഷ​ക​ർ​ക്കു മാ​ത്ര​മാ​ണ് ചാ​ക്കു​ക​ൾ ല​ഭി​ക്കു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ആ​ദ്യം വി​ള​വെ​ടു​പ്പു പൂ​ർ​ത്തി​യാ​ക്കി​യ പ​ല ക​ർ​ഷ​ക​രു​ടെ​യും നെ​ല്ല് ഇ​പ്പോ​ഴും പാ​ട​ത്ത് കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണെ​ന്നാ​ണ് പ​രാ​തി.