തെ​ര​ഞ്ഞെ​ടു​പ്പി​നൊ​രു​ങ്ങി കു​ട്ട​നാ​ടും
Monday, April 22, 2019 10:03 PM IST
മ​ങ്കൊ​ന്പ്: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നൊ​രു​ങ്ങി കു​ട്ട​നാ​ടും. വി​ള​വെ​ടു​പ്പും ചു​ട്ടു​പൊ​ള്ളു​ന്ന ചൂ​ടും ഇ​ക്കു​റി തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തി​ന് അ​ൽ​പം കൊ​ഴു​പ്പു കു​റ​ച്ചെ​ങ്കി​ലും പോ​ളിം​ഗി​ൽ ഈ ​കു​റ​വും പ്ര​ക​ട​മാ​കി​ല്ലെ​ന്നാ​ണ് മ​ത്സ​ര​രം​ഗ​ത്തു​ള്ള രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ ക​ണ​ക്കു​കൂ​ട്ടു​ന്ന​ത്. കു​ട്ട​നാ​ട്ടി​ൽ 172 പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലാ​യി ആ​കെ 1,62,962 വോ​ട്ട​ർ​മാ​രാ​ണു​ള്ള​ത്. ഇ​തി​ൽ 78,891 പു​രു​ഷന്മാ​രും 84,071 സ്ത്രീ​ക​ളും ഉ​ൾ​പ്പെ​ടു​ന്നു.

കു​ട്ട​നാ​ട്ടി​ൽ 21 ബൂ​ത്തു​ക​ൾ പ്ര​ശ്ന​ബാ​ധി​ത ബൂ​ത്തു​ക​ളാ​യി​ട്ടാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്്. 172ൽ ​അ​ഞ്ചു മാ​തൃ​കാ പോ​ളിം​ഗ് ബൂ​ത്തു​ക​ളും, അ​ത്ര​യും ത​ന്നെ സ്ത്രീ ​സൗ​ഹൃ​ദ ബൂ​ത്തു​ക​ളു​മു​ൾ​പ്പെ​ടു​ന്നു. ജി​ല്ല പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫീ​സ​റാ​ണ് വ​ര​ണാ​ധി​കാ​രി. വോ​ട്ടെ​ടു​പ്പി​നാ​യു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ ത​ന്നെ പൂ​ർ​ത്തി​യാ​യി. രാ​വി​ലെ മു​ത​ൽ വോ​ട്ടിം​ഗി​നാ​വ​ശ്യ​മാ​യ പോ​ളിം​ഗ് സാ​മ​ഗ്രി​ക​ൾ അ​താ​ത് ബൂ​ത്തു​ക​ളി​ൽ എ​ത്തി​ച്ചു തു​ട​ങ്ങി​യി​രു​ന്നു.

നെ​ടു​മു​ടി നാ​യ​ർ സ​മാ​ജം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ​നി​ന്നാ​ണ് കു​ട്ട​നാ​ട്ടി​ലെ ബൂ​ത്തു​ക​ളി​ലേ​ക്കാ​വ​ശ്യ​മാ​യ പോ​ളിം​ഗ് സാ​മ​ഗ്രി​ക​ൾ വി​ത​ര​ണം ചെ​യ്ത​ത്. രാ​വി​ലെ 7.30 മു​ത​ൽ ഇ​വ​യു​ടെ വി​ത​ര​ണം ആ​രം​ഭി​ച്ചി​രു​ന്നു.

തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍റെ പ്ര​ത്യേ​ക വാ​ഹ​ന​ത്തി​ലാ​ണ് സാ​മ​ഗ്രി​ക​ൾ എ​ത്തി​ച്ച​ത്. റോ​ഡ്ഗ​താ​ഗ​തം അ​സാ​ധ്യ​മാ​യ കൈ​ന​ക​രി​യു​ടെ ചി​ല​പ്ര​ദേ​ശ​ങ്ങ​ളി​ല​ട​ക്കം ചി​ല ബൂ​ത്തു​ക​ളി​ൽ മോ​ട്ടോ​ർ ബോ​ട്ടു​ക​ളി​ലാ​ണ് പോ​ളിം​ഗ് സാ​മ​ഗ്രി​ക​ൾ എ​ത്തി​ച്ച​ത്. എ​ല്ലാ പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളാ​യി​ട്ടു​ണ്ട്. താ​ല്കാ​ലി​ക കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ങ്ങ​ളും റാ​ന്പ് സൗ​ക​ര്യ​വും ക്ര​മീ​ക​രി​ച്ചു​ക​ഴി​ഞ്ഞു.