കൊ​ട്ടി​ക്ക​ലാ​ശ​ത്തി​നി​ടെ​യു​ള്ള സം​ഘ​ർ​ഷം വ​ർ​ഗീ​യ ക​ലാ​പം ല​ക്ഷ്യ​മി​ട്ടെ​ന്ന് എ​ൽ​ഡി​എ​ഫ്
Monday, April 22, 2019 10:03 PM IST
ആ​ല​പ്പു​ഴ: കൊ​ട്ടി​ക്ക​ലാ​ശ​ത്തി​നി​ടെ അ​ന്പ​ല​പ്പു​ഴ​യി​ൽ ആ​ർ​എ​സ്എ​സ്-​ബി​ജെ​പി സം​ഘം ന​ട​ത്തി​യ ആ​ക്ര​മ​ണം വ​ർ​ഗീ​യ ക​ലാ​പം ല​ക്ഷ്യ​മി​ട്ടാ​ണെ​ന്ന് എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു. ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രെ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ സ​ന്ദ​ർ​ശി​ച്ച​ശേ​ഷം വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. ദേ​ശീ​യ​പാ​ത​യോ​ര​ത്തെ ശ്രീ​കൃ​ഷ്ണ വി​ഗ്ര​ഹ​ത്തി​നും കാ​ണി​ക്ക​വ​ഞ്ചി​യ്ക്കും നേ​രെ​യാ​ണ് ബി​ജെ​പി സം​ഘം ബോ​ധ​പൂ​ർ​വം ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

മ​റ്റാ​രു​ടെ​യെ​ങ്കി​ലും ത​ല​യി​ൽ ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം കെ​ട്ടി​വ​ച്ച് വി​ശ്വാ​സ​ത്തി​ന്‍റെ പേ​രി​ൽ വ​ർ​ഗീ​യ ചേ​രി​തി​രി​വു​ണ്ടാ​ക്കു​ക​യാ​യി​രു​ന്നു ല​ക്ഷ്യം. ബി​ജെ​പി നേ​താ​വി​ന്‍റെ വാ​ഹ​ന​ത്തി​ൽ​നി​ന്നാ​ണ് ക​ല്ലെ​റി​ഞ്ഞ​തെ​ന്നും വാ​ഹ​നം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും നേ​താ​ക്ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി.

വി​ശ്വാ​സി​ക​ളും എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രും വ​ള​ഞ്ഞു​നി​ന്ന് വി​ഗ്ര​ഹ​ത്തി​നും കാ​ണി​ക്ക​വ​ഞ്ചി​ക്കും സം​ര​ക്ഷ​ണ​മൊ​രു​ക്കി​യ​തു​കൊ​ണ്ട് ബി​ജെ​പി​യു​ടെ ആ​സൂ​ത്രി​ത നീ​ക്കം പ​രാ​ജ​യ​പ്പെ​ട്ടു. ത​ട​യാ​നെ​ത്തി​യ പോ​ലീ​സി​നെ​യും ആ​ക്ര​മി​ച്ചു. 26 ഓ​ളം പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ക​ല്ലേ​റി​ൽ പ്രാ​യ​മാ​യ സ്ത്രീ​ക​ൾ​ക്കു​ൾ​പ്പെ​ടെ പ​രി​ക്കേ​റ്റ​താ​യി മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.
വ​ർ​ഗീ​യ ക​ലാ​പ​ത്തി​ന് ശ്ര​മി​ച്ച​തി​നു​ൾ​പ്പെ​ടെ വ​കു​പ്പു​ക​ൾ ചു​മ​ത്തി ഗൂ​ഡാ​ലോ​ച​ന അ​ന്വേ​ഷി​ക്ക​ണം. എ​ൽ​ഡി​എ​ഫ് വി​ജ​യം ഉ​റ​പ്പാ​യ​തോ​ടെ​യാ​ണ് ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ട​തെ​ന്ന് സി​പി​എം കേ​ന്ദ്ര​ക​മ്മി​റ്റി​യം​ഗം എം.​വി. ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.

എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ പ്ര​കോ​പ​ന​ങ്ങ​ളി​ൽ വീ​ഴ​രു​തെ​ന്നും ആ​ത്മ​സം​യ​മ​നം പാ​ലി​ച്ച് മു​ന്നോ​ട്ടു​പോ​ക​ണ​മെ​ന്നും എ​ൽ​ഡി​എ​ഫ് ജി​ല്ലാ ക​ണ്‍​വീ​ന​ർ ആ​ർ. നാ​സ​ർ പ​റ​ഞ്ഞു. വോ​ട്ടു​ക​ച്ച​വ​ട​ത്തി​ന് ക​ള​മൊ​രു​ക്കാ​നാ​ണ് ആ​സൂ​ത്രി​ത ആ​ക്ര​മ​ണ​മെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എ.​എം. ആ​രി​ഫ് പ​റ​ഞ്ഞു.

വ​ർ​ഗീ​യ സം​ഘ​ർ​ഷ​ത്തി​ന് ക​ള​മൊ​രു​ക്കി വി​ശ്വാ​സി​ക​ളെ ഇ​ള​ക്കി​വി​ടു​ക​യും അ​തു മ​റ​യാ​ക്കി വോ​ട്ടു​ക​ച്ച​വ​ട​ത്തി​ന് ക​ള​മൊ​രു​ക്കു​ക​യാ​ണ് എ​ന്ന് സം​ശ​യി​ക്ക​ണം. ക​രു​നാ​ഗ​പ്പ​ള്ളി​യി​ലെ ആ​ക്ര​മ​ണ​വും ക്ഷേ​ത്ര കോ​ന്പൗ​ണ്ടി​ൽ നി​ന്നാ​യി​രു​ന്നു​വെ​ന്ന് എ​ൽ​ഡി​എ​ഫ് പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി സി.​ബി ച​ന്ദ്ര​ബാ​ബു പ​റ​ഞ്ഞു.