നേ​താ​ക്ക​ളു​ടെ വോ​ട്ട് ഇ​വി​ടെ
Monday, April 22, 2019 10:03 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ലെ സ്ഥാ​നാ​ർ​ഥി​ക​ളും പ്ര​മു​ഖ നേ​താ​ക്ക​ളും വോ​ട്ട് ചെ​യ്യു​ന്ന സ്ഥ​ല​വും സ​മ​യ​വും. വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ പ​റ​വൂ​ർ ഗ​വ. ഹൈ​സ്കൂ​ളി​ൽ രാ​വി​ലെ 10.30നും, ​കെ.​ആ​ർ. ഗൗ​രി​യ​മ്മ എ​സ്ഡി​വി ഗേ​ൾ​സ് സ്കൂ​ളി​ലും വോ​ട്ടു ചെ​യ്യും. പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല തൃ​പ്പെ​രു​ന്തു​റ സ്കൂ​ളി​ൽ രാ​വി​ലെ ഏ​ഴി​നും പ​ത്തി​നും ഇ​ട​യ്ക്ക് വോ​ട്ട് ചെ​യ്യും.

മ​ന്ത്രി​മാ​രാ​യ ജി. ​സു​ധാ​ക​ര​ൻ പ​റ​വൂ​ർ ഗ​വ. എ​ച്ച്എ​സി​ൽ ഇ​ന്നു രാ​വി​ലെ ഏ​ഴി​നും, തോ​മ​സ് ഐ​സ​ക് രാ​വി​ലെ പ​ത്തി​ന് ആ​ല​പ്പു​ഴ എ​സ്ഡി​വി ബോ​യ്സി​ലും വോ​ട്ട് ചെ​യ്യും. ആ​ല​പ്പു​ഴ മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഷാ​നി​മോ​ൾ ഉ​സ്മാ​ൻ ഗ​വ. മു​ഹ​മ്മ​ദ​ൻ​സ് എ​ച്ച്എ​സ്ബി​റ്റി​എ​സി​ൽ രാ​വി​ലെ ഏ​ഴി​നും, എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എ.​എം. ആ​രീ​ഫ് ആ​ല​പ്പു​ഴ കു​തി​ര​പ്പ​ന്തി സ്കൂ​ളി​ൽ രാ​വി​ലെ ഏ​ഴി​നും വോ​ട്ടു ചെ​യ്യും. എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ തി​രു​വ​ന്പാ​ടി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ രാ​വി​ലെ എ​ട്ടി​നും വോ​ട്ട് ചെ​യ്യും.