വോ​ട്ട് യ​ന്ത്ര​ത്തി​ലാ​ണെ​ങ്കി​ൽ സാ​മ​ഗ്രി​ക​ൾ 74 ഇ​നം
Monday, April 22, 2019 10:03 PM IST
ആ​ല​പ്പു​ഴ: തെ​ര​ഞ്ഞെ​ടു​പ്പ് വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​ലൂ​ടെ​യാ​ണ​ങ്കി​ലും പോ​ളിം​ഗ് സാ​മ​ഗ്രി​ക​ളി​ൽ കൂ​ടു​ത​ലും പേ​പ്പ​ർ അ​നു​ബ​ന്ധ സാ​മ​ഗ്രി​ക​ൾ. ഇ​വി​എം, ക​ണ്‍​ട്രോ​ൾ യൂ​ണി​റ്റ്, ബാ​ല​റ്റ് യൂ​ണി​റ്റ്, വി​വി​പാ​റ്റ് എ​ന്നി​വ​യാ​ണ് പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു ന​ൽ​കു​ന്ന മെ​ഷീ​നു​ക​ൾ.

ഇ​തു​ൾ​പ്പ​ടെ 74ഇ​നം സാ​മ​ഗ്രി​ക​ളു​മാ​യാ​ണ് ഒ​രു സം​ഘം ബൂ​ത്തി​ലെ​ത്തു​ന്ന​ത്. ക​വ​റു​ക​ൾ, ര​ജി​സ്റ്റ​റു​ക​ൾ, വോ​ട്ട​ർ​മാ​ർ​ക്കു​ള്ള സ്ലി​പ്പ്, വി​ര​ലി​ൽ പു​ര​ട്ടാ​നു​ള്ള മ​ഷി, വി​വി​ധ ഫോ​റ​ങ്ങ​ൾ, പെ​ൻ​സി​ൽ, പേ​ന, ബ്ലേ​ഡ്, മെ​ഴു​കു​തി​രി തു​ട​ങ്ങി മൊ​ട്ടു​സൂ​ചി വ​രെ നീ​ളു​ന്ന​താ​ണ് ഈ 74 ​ഇ​നം. വി​ത​ര​ണ​കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്ന് ഈ 74 ​ഇ​ന​വും ശേ​ഖ​രി​ച്ച് എ​ണ്ണി​ത്തി​ട്ട​പ്പെ​ടു​ത്തി​യാ​ണ് സം​ഘം പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ൽ എ​ത്തി​യി​രി​ക്കു​ന്ന​ത്. വി​വി പാ​റ്റ് ഉ​പ​യോ​ഗ​ത്തി​നാ​യി മോ​ക് പോ​ൾ സ്ലി​പ്പ്, കൈ​പ്പു​സ്ത​കം, വി​വി പാ​റ്റ് ഉ​പ​യോ​ഗി​ച്ച് വോ​ട്ടു ചെ​യ്യു​ന്ന​വി​ധം കാ​ണി​ക്കു​ന്ന പോ​സ്റ്റ​ർ ഉ​ൾ​പ്പ​ടെ ഒ​ന്പ​തി​നം സാ​മ​ഗ്രി​ക​ളും ന​ൽ​കി​യി​ട്ടു​ണ്ട്. വി​വി പാ​റ്റി​ന്‍റെ പ്രി​ന്‍റിം​ഗി​നെ കു​റി​ച്ച് സം​ശ​യ​മു​ണ്ടാ​യാ​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു​ള്ള ഡി​ക്ല​റേ​ഷ​ൻ ഫോ​റ​വും ഇ​തി​ലു​ണ്ട്.

പെ​ൻ​സി​ൽ മു​ത​ൽ മൊ​ട്ടു​സൂ​ചി​വ​രെ 20 ഇ​നം സ്റ്റേ​ഷ​ന​റി വ​സ്തു​ക്ക​ളാ​ണു​ള്ള​ത്. എ​ട്ടു​ഷീ​റ്റ് വെ​ള്ള പേ​പ്പ​ർ, അ​ര​ക്ക്, തീ​പ്പ​ട്ടി, വോ​ട്ടിം​ഗ് കം​പാ​ർ​ട്ടു​മെ​ന്‍റ്, 20 മീ​റ്റ​ർ ട്വ​യി​ൻ നൂ​ൽ, പി​ൻ, റ​ബ​ർ ബാ​ൻ​ഡ്, സെ​ല്ലോ​ടേ​പ്പ് എ​ന്നി​വ​യും ഇ​തി​ൽ ഉ​ൾ​പ്പെ​ടും. പോ​ളിം​ഗ് പ്ര​ദേ​ശം കാ​ണി​ക്കു​ന്ന പോ​സ്റ്റ​ർ, സ്ഥാ​നാ​ർ​ഥി പ​ട്ടി​ക, ച​ല​ഞ്ച് വോ​ട്ട് പ​ട്ടി​ക, ഏ​ജ​ന്‍റു​മാ​രു​ടെ പ്ര​വേ​ശ​ന ഫോ​റം ഉ​ൾ​പ്പ​ടെ 18 ഇ​നം ഫോ​റ​ങ്ങ​ളാ​ണ് മ​റ്റൊ​രു പ്ര​ത്യേ​ക​ത.

ഇ​തി​നെ​ല്ലാം പു​റ​മേ പ​ല നി​റ​ത്തി​ലും വ​ലി​പ്പ​ത്തി​ലു​ള്ള ക​വ​റു​ക​ൾ അ​ഞ്ചു ത​ര​ത്തി​ലാ​ണു​ള്ള​ത്. ഇ​തി​ൽ ത​ന്നെ സ്റ്റാ​റ്റ്യൂ​ട്ട​റി, നോ​ണ്‍ സ്റ്റാ​റ്റ്യൂ​ട്ട​റി എ​ന്നി​ങ്ങ​നെ ഇ​വ​യെ ര​ണ്ടാ​യി ത​രം​തി​രി​ച്ചി​ട്ടു​ണ്ട്. പ​ച്ച​നി​റ​മു​ള്ള വ​ലി​യ ക​വ​ർ നി​യ​മാ​നു​സൃ​ത​മാ​ണ്. മാ​ർ​ക്കു ചെ​യ്ത വോ​ട്ട​ർ​പ​ട്ടി​ക, വോ​ട്ട​ർ​മാ​രു​ടെ ര​ജി​സ്റ്റ​ർ, വോ​ട്ട​ർ​സ്ലി​പ്പ്, ഉ​പ​യോ​ഗി​ക്കാ​ത്ത ടെ​ൻ​ഡ​ർ ബാ​ല​റ്റ്, ഉ​പ​യോ​ഗി​ച്ച ടെ​ൻ​ഡ​ർ ബാ​ല​റ്റ് എ​ന്നി​വ പ്ര​ത്യേ​കം ക​വ​റി​ലാ​ക്കി പ​ച്ച​നി​റ​ത്തി​ലു​ള്ള ഈ ​വ​ലി​യ ക​വ​റി​ലാ​ക്കി മു​ദ്ര വ​യ്ക്കും. പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ർ, പോ​ളിം​ഗ് ഓ​ഫീ​സ​ർ തു​ട​ങ്ങി​യ​വ ഉ​ൾ​പ്പ​ടെ ദി​ശാ​സൂ​ച​ക​മാ​യ ഒ​ന്പ​ത് മ​റ്റു ബോ​ർ​ഡു​ക​ളും ഇ​തോ​ടൊ​പ്പം ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്.