കൊ​ട്ടി​ക്ക​ലാ​ശ​ത്തി​നി​ടെ സം​ഘ​ർ​ഷം ! അ​ഞ്ഞൂ​റോ​ളം പേ​ർ​ക്കെ​തി​രേ കേ​സ്
Monday, April 22, 2019 10:03 PM IST
അ​ന്പ​ല​പ്പു​ഴ/​കാ​യം​കു​ളം: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ കൊ​ട്ടി​ക്ക​ലാ​ശ​ത്തി​നി​ടെ അ​ന്പ​ല​പ്പു​ഴ​യി​ലും കാ​യം​കു​ള​ത്തു​മു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ അ​ഞ്ഞൂ​റോ​ളം പേ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്തു. അ​ന്പ​ല​പ്പു​ഴ​യി​ൽ നാ​നൂ​റോ​ളം​പേ​ർ​ക്കെ​തി​രേ​യും കാ​യം​കു​ള​ത്തു നൂ​റോ​ളം​പേ​ർ​ക്കെ​തി​രേ​യു​മാ​ണ് കേ​സെ​ടു​ത്തി​രി​ക്ക്ു​ന്ന​ത്.

നാ​ലു കേ​സു​ക​ളാ​ണ് അ​ന്പ​ല​പ്പു​ഴ പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. ര​ണ്ടു പോ​ലീ​സു​കാ​ർ ഉ​ൾ​പ്പ​ടെ 25പേ​ർ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ക​ഴി​ഞ്ഞ​ദി​വ​സം വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ അ​ന്പ​ല​പ്പു​ഴ ക​ച്ചേ​രി​മു​ക്കി​ലാ​യി​രു​ന്നു പ​ര​സ്പ​രം ഏ​റ്റു​മു​ട്ട​ലും ക​ല്ലേ​റു​മു​ണ്ടാ​യ​ത്. സം​ഘ​ർ​ഷ​ത്തി​ൽ എ​സ്ഐ ജോ​ണി ഉ​ൾ​പ്പ​ടെ​യു​ള്ള പോ​ലീ​സു​കാ​രെ മ​ർ​ദി​ച്ച​തി​ന് ഇ​രു​പാ​ർ​ട്ടി​യി​ലും​പെ​ട്ട 200 പേ​ർ​ക്കെ​തി​രേ​യും ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രെ മ​ർ​ദി​ച്ച നൂ​റു സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ​യും സി​പി​എം പ്ര​വ​ർ​ത്ത​ക​രെ മ​ർ​ദി​ച്ച നൂ​റു ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ​യും എ​സ്യു​സി​ഐ​യു​ടെ പ്ര​ച​ര​ണ വാ​ഹ​നം ത​ല്ലി​ത്ത​ക​ർ​ത്ത​തി​ന് പ​ത്തു ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ​യും അ​ന്പ​ല​പ്പു​ഴ പോ​ലീ​സ് കേ​സെ​ടു​ത്തു.

ആ​രെ​യും അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ല. സ്ഥ​ല​ത്ത് സം​ഘ​ർ​ഷാ​വ​സ്ഥ നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ വ​ൻ​പോ​ലീ​സ് സ​ന്നാ​ഹ​വും നി​ല​യു​റ​പ്പി​ച്ചി​ട്ടു​ണ്ട്. സം​ഘ​ർ​ഷാ​വ​സ്ഥ​യെ തു​ട​ർ​ന്ന് വോ​ട്ടെ​ടു​പ്പ് കേ​ന്ദ്ര​ങ്ങ​ളി​ലും സു​ര​ക്ഷ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. കൊ​ട്ടി​ക്ക​ലാ​ശ​ത്തി​നി​ടെ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രും സി​പി​എം പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ലു​ണ്ടാ​യ വാ​ക്കു​ത​ർ​ക്കം സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു. ഇ​വി​ടെ സി​പി​ഐ ഓ​ഫീ​സി​നു നേ​രെ​യും ഭൈ​ര​വ​സ്വാ​മി ക്ഷേ​ത്ര​ത്തി​നു നേ​രെ​യും ക​ല്ലേ​റു​ണ്ടാ​യി. സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് ഒ​രു മ​ണി​ക്കൂ​റോ​ളം ദേ​ശീ​യ​പാ​ത​യി​ൽ ഗ​താ​ഗ​ത​വും ത​ട​സ​പ്പെ​ട്ടി​രു​ന്നു.

ഡി​വൈ​എ​സ്പി പി.​വി. ബേ​ബി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ൻ പോ​ലീ​സ് സ​ന്നാ​ഹം സ്ഥ​ല​ത്തെ​ത്തി​യ​തോ​ടെ​യാ​ണ് സം​ഘ​ർ​ഷ​ത്തി​ന് അ​യ​വു വ​ന്ന​ത്. പോ​ലീ​സ് റൂ​ട്ട് മാ​ർ​ച്ചും ന​ട​ത്തി​യി​രു​ന്നു. കാ​യം​കു​ള​ത്തു​ണ്ടാ​യ സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ണ്ടാ​ല​റി​യാ​വു​ന്ന നൂ​റോ​ളം​പേ​ർ​ക്കെ​തി​രെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ഇ​വ​രി​ൽ പ​ല​രെ​യും തി​രി​ച്ച​റി​ഞ്ഞ​താ​യും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. സം​ഘ​ർ​ഷാ​വ​സ്ഥ​യെ തു​ട​ർ​ന്ന് കാ​യം​കു​ളം നി​യ​മ​സ​ഭാ​മ​ണ്ഡ​ല​ത്തി​ലെ വോ​ട്ടെ​ടു​പ്പ് കേ​ന്ദ്ര​ത്തി​ൽ പോ​ലീ​സ് സു​ര​ക്ഷ ശ​ക്ത​മാ​ക്കി.

കാ​യം​കു​ളം താ​ലൂ​ക്കാ​ശു​പ​ത്രി​യു​ടെ കി​ഴ​ക്കു​ഭാ​ഗ​ത്ത് കൊ​ട്ടി​ക്ക​ലാ​ശം അ​വ​സാ​നി​ക്കാ​ൻ നി​മി​ഷ​ങ്ങ​ൾ മാ​ത്രം അ​വ​ശേ​ഷി​ക്കു​ന്പോ​ഴാ​ണ് ബി​ജെ​പി കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ ക​ല്ലേ​റും സം​ഘ​ർ​ഷ​വും രൂ​ക്ഷ​മാ​യ​ത്. ഒ​ടു​വി​ൽ പ്ര​വ​ർ​ത്ത​ക​രെ പി​ന്തി​രി​പ്പി​ക്കാ​ൻ പോ​ലീ​സ് ലാ​ത്തി​വീ​ശി​യ​തോ​ടെ​യാ​ണ് രം​ഗം ശാ​ന്ത​മാ​യ​ത്. ക​ല്ലേ​റി​ൽ അ​ഞ്ചു പോ​ലീ​സു​കാ​ർ​ക്കും പ​രി​ക്കേ​റ്റി​രു​ന്നു. കൂ​ടാ​തെ ന​ഗ​ര​സ​ഭ യു​ഡി​എ​ഫ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി നേ​താ​വ് ഉ​ൾ​പ്പ​ടെ ആ​റ് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കും പ​രി​ക്കേ​റ്റു. ര​ണ്ടു പോ​ലീ​സ് വാ​ഹ​ന​ത്തി​ന് നേ​രെ​യും ക​ല്ലേ​റു​ണ്ടാ​യി.

കി​ഴ​ക്കു ഭാ​ഗ​ത്തു സം​ഘ​ടി​ച്ച ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ത​ങ്ങ​ൾ​ക്കു​നേ​രെ ആ​ദ്യം ക​ല്ലെ​റി​യു​ക​യാ​യി​രു​ന്നു​വെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു. എ​ന്നാ​ൽ ഇ​വ​ർ ത​ങ്ങ​ൾ​ക്കു​നേ​രെ​യാ​ണ് ആ​ദ്യം ക​ല്ലെ​റി​ഞ്ഞ​തെ​ന്ന് ബി​ജെ​പി നേ​താ​ക്ക​ളും ആ​രോ​പി​ച്ചു. പോ​ലീ​സ് ഇ​രു​കൂ​ട്ട​രെ​യും പി​രി​ച്ചു​വി​ടാ​ൻ ലാ​ത്തി വീ​ശു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് കേ​ന്ദ്ര​സേ​ന​യും ലാ​ത്തി​വീ​ശി രം​ഗ​ത്തെ​ത്തി​യ​തോ​ടെ സം​ഘ​ർ​ഷ​ത്തി​ന് അ​യ​വു വ​ന്നു.