പ്ര​ശ്നം സാ​ങ്കേ​തി​കം ; പ​ല​യി​ട​ത്തും വോ​ട്ടിം​ഗ് മ​ന്ദ​ഗ​തി​യി​ലാ​യി
Tuesday, April 23, 2019 11:11 PM IST
ആ​ല​പ്പു​ഴ: വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളു​ടെ സാ​ങ്കേ​തി​ക ത​ക​രാ​റു മൂ​ലം പ​ല​യി​ട​ങ്ങ​ളി​ലും വോ​ട്ടിം​ഗ് ത​ട​സ​പ്പെ​ട്ടു. വി​വി​പാ​റ്റ് സം​വി​ധാ​ന​മു​ള്ള​തി​നാ​ൽ വോ​ട്ടു​ചെ​യ്ത് അ​ല്പ​നി​മി​ഷ​ങ്ങ​ൾ​ക്കു ശേ​ഷ​മേ ബീ​പ് ശ​ബ്ദം കേ​ൾ​ക്കു​ന്നു​ള്ളൂ​വെ​ന്ന​തി​നാ​ലും പോ​ളിം​ഗ് പ​ല​യി​ട​ത്തും തു​ട​ക്ക​ത്തി​ൽ മ​ന്ദ​ഗ​തി​യി​ലാ​യി. രാ​വി​ലെ മോ​ക് പോ​ളിം​ഗ് ന​ട​ത്തു​ന്പോ​ൾ ത​ന്നെ പ​ല ബൂ​ത്തു​ക​ളി​ലും പ്ര​ശ്നം കാ​ണി​ച്ചു. യ​ന്ത്ര​ത്തി​ൽ ചി​ല ബ​ട്ട​ണു​ക​ൾ അ​മ​രാ​തി​രു​ന്ന​തി​നാ​ലും മ​റ്റും വേ​റെ യ​ന്ത്ര​ങ്ങ​ൾ എ​ത്തി​ക്കേ​ണ്ടി വ​ന്ന​ത് തു​ട​ങ്ങു​ന്ന​തി​ൽ അ​ല്പ​മെ​ങ്കി​ലും താ​മ​സ​മു​ണ്ടാ​ക്കി. ചി​ല​യി​ട​ങ്ങ​ളി​ൽ മോ​ക് പോ​ളിം​ഗി​നി​ടെ എ​ണ്ണം കൂ​ടു​ത​ൽ കാ​ണി​ച്ച​തും പ്ര​ശ്ന​മു​ണ്ടാ​ക്കി.

വോ​ട്ടിം​ഗ് തു​ട​ങ്ങി​യ​പ്പോ​ഴും ബ​ട്ട​ണ്‍ അ​മ​ർ​ത്തി​യി​ട്ടും ബീ​പ് ശ​ബ്ദം വ​രാ​ൻ സെ​ക്ക​ൻ​ഡു​ക​ൾ എ​ടു​ക്കു​ന്ന​തു മൂ​ലം വേ​ഗ​ത​യി​ൽ ആ​ദ്യ​മെ​ല്ലാം അ​ല്പം കു​റ​വു​ണ്ടാ​യി. പ​തി​യെ പ​തി​യെ ഇ​ത് വേ​ഗ​ത്തി​ലാ​യി. ഇ​തി​നി​ടെ ചി​ല​യി​ട​ത്ത് വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ൾ ബാ​റ്റ​റി ലോ ​എ​ന്നു കാ​ണി​ച്ച​തി​നാ​ൽ മാ​റ്റി ന​ല്കേ​ണ്ടി വ​രു​ന്ന അ​വ​സ്ഥ​യു​മു​ണ്ടാ​യി. ബാ​റ്റ​റി ലോ ​കാ​ണി​ച്ചാ​ൽ പ​ര​മാ​വ​ധി ഒ​ന്ന​ര​മ​ണി​ക്കൂ​റേ ചാ​ർ​ജ് നി​ൽ​ക്കൂ​വെ​ന്ന​തി​നാ​ലാ​ണ് മാ​റ്റി​വ​ച്ച​തും. ഇ​തു​മൂ​ലം അ​ല്പ സ​മ​യം പ​ല​യി​ട​ത്തും വോ​ട്ടിം​ഗ് നി​ർ​ത്തി​വ​യ്ക്കേ​ണ്ടി വ​ന്നു.

രാ​വി​ലെ വോ​ട്ടിം​ഗ് ആ​രം​ഭി​ച്ച​പ്പോ​ൾ ബൂ​ത്തു​ക​ളി​ൽ പ​ല​യി​ട​ത്തും പു​രു​ഷ​ൻ​മാ​രു​ടെ നീ​ണ്ട നി​ര ത​ന്നെ​യു​ണ്ടാ​യി​രു​ന്നു. ഒ​ന്നു​മു​ത​ൽ ര​ണ്ടു​വ​രെ മ​ണി​ക്കൂ​ർ എ​ടു​ത്താ​ണ് പ​ല​രും വോ​ട്ടു​രേ​ഖ​പ്പെ​ടു​ത്തി മ​ട​ങ്ങി​യ​തും. പ​ത്തു​മ​ണി​യോ​ടെ​യാ​ണ് സ്ത്രീ​ക​ളു​ടെ വ​രി​യു​ടെ​യും നീ​ളം കൂ​ടി​വ​ന്നു. ഉ​ച്ച​സ​മ​യ​ത്ത് ആ​ളു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ അ​ല്പം കു​റ​വു​ണ്ടാ​യെ​ങ്കി​ലും വൈ​കു​ന്നേ​ര​മാ​യ​തോ​ടെ വീ​ണ്ടും ആ​ളു​ക​ളു​ടെ എ​ണ്ണം കൂ​ടി.

ചേ​ർ​ത്ത​ല: ചേ​ർ​ത്ത​ല നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ പ​ല ബൂ​ത്തു​ക​ളി​ലും യ​ന്ത്ര​ത്ത​ക​രാ​ർ പോ​ളിം​ഗ് വൈ​കി​ച്ചു. 15 മി​നി​ട്ട് മു​ത​ൽ ഒ​ന്ന​ര​മ​ണി​ക്കൂ​ർ വ​രെ​യാ​ണ് പോ​ളിം​ഗ് ത​ട​സ​പ്പെ​ട്ട​ത്. അ​ർ​ത്തു​ങ്ക​ൽ ടി​ടി​ഐ​യി​ൽ 114-ാം ന​ന്പ​ർ ബൂ​ത്തി​ൽ വി​വി പാ​റ്റ് യ​ന്ത്രം ര​ണ്ടു​മ​ണി​ക്കൂ​റോ​ളം ത​ക​രാ​റാ​യ​തി​നാ​ൽ പോ​ളിം​ഗ് ്മു​ട​ങ്ങി. പ്ര​തി​ഷേ​ധം ഉ​യ​ർ​ന്ന​തോ​ടെ പോ​ളിം​ഗ് ര​ണ്ട് മ​ണി​ക്കൂ​ർ നീ​ട്ടി​ന​ൽ​കി. അ​ർ​ത്തു​ങ്ക​ൽ ഐ​ടി​ഐ​യി​ലെ 123-ാം ബൂ​ത്തി​ൽ വോ​ട്ടിം​ഗ് യ​ന്ത്രം പ​ണി​മു​ട​ക്കി​യ​തി​നാ​ൽ പോ​ളിം​ഗ് ത​ട​സ​പ്പെ​ട്ടു.

ചേ​ർ​ത്ത​ല സെ​ന്‍റ് മേ​രീ​സ് ഹൈ​സ്കൂ​ളി​ലെ 81, 82 ബൂ​ത്തു​ക​ളി​ലെ വോ​ട്ടിം​ഗ് യ​ന്ത്രം ത​ക​രാ​റി​ലാ​യി. 82-ാം ബൂ​ത്തി​ൽ രാ​വി​ലെ ഒ​ന്ന​ര മ​ണി​ക്കൂ​റാ​ണ് പോ​ളിം​ഗ് മു​ട​ങ്ങി​യ​ത്. ചേ​ർ​ത്ത​ല ടൗ​ണ്‍ എ​ൽ​പി സ്കൂ​ളി​ൽ വൈ​ദ്യു​തി ത​ക​രാ​ർ​മൂ​ലം ഒ​രു​മ​ണി​ക്കൂ​റോ​ളം പോ​ളിം​ഗ് മു​ട​ങ്ങി. നെ​ടു​ന്പ്ര​ക്കാ​ട് ഗ​വ. യു​പി സ്കൂ​ളി​ലെ 68-ാം ന​ന്പ​ർ ബൂ​ത്തി​ലും 63-ാം ന​ന്പ​ർ ബൂ​ത്താ​യ നെ​ടു​ന്പ്ര​ക്കാ​ട് എ​സ്എ​ൻ​ഡി​പി ഹാ​ളി​ലും സാ​ങ്കേ​തി​ക ത​ക​രാ​ർ​മൂ​ലം അ​ര​മ​ണി​ക്കൂ​ർ വൈ​കി​യാ​ണ് പോ​ളിം​ഗ് തു​ട​ങ്ങി​യ​ത്. ചേ​ർ​ത്ത​ല ഈ​സ്റ്റ് സ്കൂ​ളി​ലെ 78, 79 ബൂ​ത്തു​ക​ളി​ലും യ​ന്ത്ര​ത്ത​ക​രാ​ർ പോ​ളിം​ഗ് മു​ട​ക്കി. ത​ണ്ണീ​ർ​മു​ക്കം ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ 144-ാം ന​ന്പ​ർ ബൂ​ത്തി​ലെ വി​വി പാ​റ്റ് മെ​ഷീ​ൻ ത​ക​രാ​റി​ലാ​യ​തി​നാ​ൽ ഒ​രു​മ​ണി​ക്കൂ​റോ​ളം പോ​ളിം​ഗ് മു​ട​ങ്ങി.

ത​ണ്ണീ​ർ​മു​ക്കം എ​ൻ​എ​സ്എ​സ് ഹാ​ളി​ലെ ബൂ​ത്തി​ലും യ​ന്ത്ര​ത്ത​ക​രാ​റു​ണ്ടാ​യി. പ​ട്ട​ണ​ക്കാ​ട് പാ​റ​യി​ൽ ഭ​ഗ​വ​തി​വി​ലാ​സം ഓ​ഡി​റ്റോ​റി​യ​ത്തി​ലെ ഒ​ന്നാം​ന​ന്പ​ർ ബൂ​ത്തി​ലും യ​ന്ത്ര​ത്ത​ക​രാ​ർ ര​ണ്ടു​ത​വ​ണ പോ​ളിം​ഗ് ത​ട​സ​പ്പെ​ടു​ത്തി. വെ​ട്ട​ക്ക​ൽ മ​ഹി​ളാ​സ​മാ​ജം ക​മ്യൂ​ണി​റ്റി​ഹാ​ളി​ലെ 12-ാം ന​ന്പ​ർ ബൂ​ത്തി​ൽ യ​ന്ത്ര​ത്ത​ക​രാ​ർ കാ​ര​ണം അ​ര​മ​ണി​ക്കൂ​ർ വൈ​കി​യാ​ണ് പോ​ളിം​ഗ് തു​ട​ങ്ങി​യ​ത്. ഒ​റ്റ​മ​ശേ​രി സെ​ന്‍റ് ജോ​സ​ഫ്സ് എ​ൽ​പി സ്കൂ​ളി​ലും യ​ന്ത്ര​ത്ത​ക​രാ​ർ ര​ണ്ടു​ത​വ​ണ പോ​ളിം​ഗി​നു ത​ട​സ​മാ​യി. ചാ​ര​മം​ഗ​ലം ഡി​വി​എ​ച്ച്എ​സ്എ​സി​ലെ 169-ാം ന​ന്പ​ർ ബൂ​ത്തി​ൽ ഒ​ന്ന​ര​മ​ണി​ക്കൂ​ർ വൈ​കി​യാ​ണ് പോ​ളിം​ഗ് തു​ട​ങ്ങി​യ​ത്.

മാ​വേ​ലി​ക്ക​ര: മാ​വേ​ലി​ക്ക​ര​യി​ലും നി​ര​വ​ധി ബൂ​ത്തു​ക​ളി​ൽ വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ൾ ത​ക​രാ​റാ​യി. മെ​ഷീ​ൻ ത​ക​രാ​റാ​യ മി​ക്ക ബൂ​ത്തു​ക​ളി​ലും വൈ​കി​യാ​ണ് പോ​ളിം​ഗ് ആ​രം​ഭി​ക്കാ​നാ​യ​തും. തെ​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ പ​ല്ലാ​രി​മം​ഗ​ലം ത​റ​യി​ൽ എ​ൽ​പി​സ്കൂ​ളി​ലെ 66-ാം ന​ന്പ​ർ ബൂ​ത്ത്, പൊ​ന്നേ​ഴ 72-ാം ന​ന്പ​ർ ബൂ​ത്ത്, മാ​വേ​ലി​ക്ക​ര കോ​ട്ട​യ്ക്ക​കം ഗ​വ. എ​ൽ​പി​ജി​എ​സി​ലെ 11, 12 ബൂ​ത്തു​ക​ൾ, പോ​ന​കം എ​സ്എം​ആ​ർ​വി​എ​ൽ​പി​സ്കൂ​ളി​ലെ 23-ാം ന​ന്പ​ർ ബൂ​ത്ത്, ത​ഴ​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ കു​ന്നം സ്കൂ​ളി​ലെ 38, 39 ന​ന്പ​ർ ബൂ​ത്തു​ക​ൾ, 46-ാം ന​ന്പ​ർ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് ബൂ​ത്ത്, വെ​ട്ടി​യാ​ർ സ്കൂ​ളി​ലെ 51-ാം ന​ന്പ​ർ ബൂ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് രാ​വി​ലെ മെ​ഷീ​ൻ ത​ക​രാ​റ് മൂ​ലം വോ​ട്ടെ​ടു​പ്പ് വൈ​കി​യ​ത്. പ​ല​യി​ട​ത്തും അ​ര​മ​ണി​ക്കൂ​റി​ല​ധി​കം വൈ​കി​യാ​ണ് വോ​ട്ടെ​ടു​പ്പ് തു​ട​ങ്ങി​യ​ത്. ത​ഴ​ക്ക​ര പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് ബൂ​ത്തി​ൽ ഒ​രു മ​ണി​ക്കൂ​ർ വൈ​കി എ​ട്ടി​നാ​ണ് വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ച്ച​ത്.

പോ​ന​കം എ​സ്എം​ആ​ർ​വി എ​ൽ​പി സ്കൂ​ളി​ലെ 22-ാം ന​ന്പ​ർ ബൂ​ത്തി​ൽ വൈ​കു​ന്നേ​രം അ​ഞ്ചി​ന് മെ​ഷീ​ൻ ത​ക​രാ​റി​ലാ​യി. ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി ആ​റോ​ടെ​യാ​ണ് ത​ക​രാ​ർ പ​രി​ഹ​രി​ച്ച​ത്. വ​രി​യി​ലു​ണ്ടാ​യി​രു​ന്ന മു​ഴു​വ​ൻ പേ​ർ​ക്കും സ്ലി​പ്പ് ന​ൽ​കി വോ​ട്ട് ചെ​യ്യാ​ന​നു​വ​ദി​ച്ചു. ത​ഴ​ക്ക​ര എ.​വി. സം​സ്കൃ​ത സ്കൂ​ളി​ലെ 29, 30 ബൂ​ത്തു​ക​ളി​ൽ രാ​വി​ലെ മു​ത​ൽ ത​ന്നെ പോ​ളിം​ഗ് മ​ന്ദ​ഗ​തി​യി​ലാ​യി​രു​ന്നു. നി​യോ​ഗി​ക്ക​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​രി​ച​യ​ക്കു​റ​വാ​ണ് കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്. വൈ​കു​ന്നേ​രം ആ​റി​ന് ര​ണ്ട് ബൂ​ത്തു​ക​ളി​ലു​മാ​യി ഇ​രു​ന്നൂ​റി​ല​ധി​കം പേ​ർ വ​രി​യി​ലു​ണ്ടാ​യി​രു​ന്നു. ഇ​വ​ർ​ക്ക് സ്ലി​പ്പ് ന​ൽ​കി വോ​ട്ട് ചെ​യ്യാ​ൻ അ​നു​വ​ദി​ച്ചു.

അ​ന്പ​ല​പ്പു​ഴ: അ​ന്പ​ല​പ്പു​ഴ മേ​ഖ​ല​യി​ൽ പ​ത്തോ​ളം ബൂ​ത്തു​ക​ളി​ൽ വോ​ട്ടിം​ഗ് യ​ന്ത്രം ത​ക​രാ​റി​ലാ​യ​തി​നെ തു​ട​ർ​ന്ന് താ​മ​സി​ച്ചാ​ണ് വോ​ട്ടിം​ഗ് ആ​രം​ഭി​ച്ച​ത്. അ​ന്പ​ല​പ്പു​ഴ കെ.​കെ.​കു​ഞ്ചു പി​ള്ള സ്കൂ​ളി​ലെ 152 ന​ന്പ​ർ ബൂ​ത്തി​ൽ ര​ണ്ടു​പ്രാ​വ​ശ്യം യ​ന്ത്രം മാ​റേ​ണ്ടി വ​ന്ന​ത് വോ​ട്ടിം​ഗി​നാ​യി എ​ത്തി​യ​വ​രെ വ​ല​ച്ചു. നീ​ർ​ക്കു​ന്നം എ​സ്ഡി​വി യു​പി​യി​ലെ 131, അ​ന്പ​ല​പ്പു​ഴ കെ.​കെ.​കു​ഞ്ചു പി​ള്ള മെ​മ്മോ​റി​യ​ൽ സ്കൂ​ളി​ലെ 152-ാം ന​ന്പ​ർ ബൂ​ത്ത്, പു​റ​ക്കാ​ട് എ​സ്‌വി യു​പി​യി​ലെ 179-ാം ന​ന്പ​ർ ബൂ​ത്ത്, ക​ള​ർ​കോ​ട് വി​ജ്ഞാ​നി പ്ര​ദാ​യി​നി 173-ാം ന​ന്പ​ർ, വാ​ട​യ്ക്ക​ൽ ലൂ​ർ​ദ് മാ​താ 73-ാം ന​ന്പ​ർ, പു​ന്ന​പ്ര കാ​ർ​മ​ലി​ലെ 105 തു​ട​ങ്ങി​യ ബൂ​ത്തു​ക​ളി​ലാ​ണ് വോ​ട്ടിം​ഗ് യ​ന്ത്രം ത​ക​രാ​റി​ലാ​യ​തി​നെ തു​ട​ർ​ന്ന് വോ​ട്ടിം​ഗ് താ​മ​സി​ച്ച​ത്. പി​ന്നീ​ട് പു​തി​യ യ​ന്ത്രം മാ​റി വോ​ട്ടിം​ഗ് പു​നഃ​സ്ഥാ​പി​ച്ചു. അ​ന്പ​ല​പ്പു​ഴ​യി​ലെ കൊ​ട്ടി​ക്ക​ലാ​ശ​ത്തി​ലു​ണ്ടാ​യ സം​ഘ​ർ​ഷം ക​ണ​ക്കി​ലെ​ടു​ത്ത് വ​ൻ പോ​ലീ​സ് സ​ന്നാ​ഹം എ​ല്ലാ ബൂ​ത്തു​ക​ളി​ലു​മു​ണ്ടാ​യി​രു​ന്നു.