ആ​ല​പ്പു​ഴ​യി​ലും മാ​വേ​ലി​ക്ക​ര​യി​ലും ക​ന​ത്ത പോ​ളിം​ഗ്
Tuesday, April 23, 2019 11:11 PM IST
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ, മാ​വേ​ലി​ക്ക​ര ലോ​ക്സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ൽ ക​ന​ത്ത പോ​ളിം​ഗ്. 2014 ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ല​പ്പു​ഴ​യി​ൽ 78.86 ശ​ത​മാ​ന​വും മാ​വേ​ലി​ക്ക​ര​യി​ൽ 71.36 ശ​ത​മാ​ന​വും പോ​ളിം​ഗ് ന​ട​ന്ന​പ്പോ​ൾ ഇ​ത്ത​വ​ണ രാ​ത്രി വൈ​കി​യും പോ​ളിം​ഗ് തു​ട​രു​ന്പോ​ൾ ആ​ല​പ്പു​ഴ​യി​ൽ 80 ശ​ത​മാ​ന​വും മാ​വേ​ലി​ക്ക​ര​യി​ൽ 74 ശ​ത​മാ​ന​വും പോ​ളിം​ഗ് ന​ട​ന്നു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ പെ​യ്ത മ​ഴ വോ​ട്ട​ർ​മാ​രി​ലും രാ​ഷ്ട്രീ​യ​പ്ര​വ​ർ​ത്ത​ക​രി​ലും ആ​ശ​ങ്ക ഉ​ള​വാ​ക്കി​യെ​ങ്കി​ലും മ​ഴ മാ​റി രാ​വി​ലെ ഏ​ഴോ​ടെ പോ​ളിം​ഗ് ആ​രം​ഭി​ച്ച​തോ​ടെ വോ​ട്ട​ർ​മാ​ർ ബൂ​ത്തു​ക​ളി​ൽ ഒ​ഴു​കി​യെ​ത്തി.
ഇ​ട​യ്ക്ക് അ​ല്പ​നേ​രം മ​ന്ദ​ഗ​തി​യാ​യെ​ങ്കി​ലും പി​ന്നീ​ട് അ​ത് മാ​റി. പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ൽ രാ​വി​ലെ മു​ത​ൽ നീ​ണ്ട ക്യൂ ​ദൃ​ശ്യ​മാ​യി​രു​ന്നു. ചി​ല സ്ഥ​ല​ങ്ങ​ളി​ൽ വോ​ട്ടിം​ഗ് മെ​ഷീ​നും, വി​വി പാ​റ്റ് മെ​ഷീ​നും ത​ക​രാ​റി​ലാ​യ​ത് പ​ല ബൂ​ത്തു​ക​ളി​ലും വോ​ട്ടിം​ഗ് തു​ട​ങ്ങാ​ൻ വൈ​കി. ചി​ല ബൂ​ത്തു​ക​ളി​ൽ വോ​ട്ടിം​ഗി​നി​ട​യ്ക്ക് മെ​ഷീ​ൻ ത​ക​രാ​റി​ലാ​യി.
വോ​ട്ടെ​ടു​പ്പി​നെ തു​ട​ർ​ന്നു ആ​ല​പ്പു​ഴ ന​ഗ​ര​ത്തി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും സ്ഥാ​പ​ന​ങ്ങ​ൾ ഏ​റെ​ക്കു​റെ അ​ട​ഞ്ഞു​കി​ട​ന്നു. സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളു​ൾ​പ്പെ​ടെ ജീ​വ​ന​ക്കാ​ർ​ക്ക് വോ​ട്ട് ചെ​യ്യാ​നാ​യി പോ​ളിം​ഗ് ദി​വ​സം അ​വ​ധി ന​ൽ​കി​യി​രു​ന്നു. നി​ര​ത്തു​ക​ളി​ൽ വാ​ഹ​ന​ത്തി​ര​ക്ക് ന​ന്നേ കു​റ​വാ​യി​രു​ന്നു. ക​ട​ക​ൾ പ​ല​തും അ​ട​ഞ്ഞു​കി​ട​ന്നു. ന​ഗ​ര​ത്തി​ൽ കു​റ​ച്ചു ക​ട​ക​ൾ മാ​ത്ര​മാ​ണ് തു​റ​ന്നു പ്ര​വ​ർ​ത്തി​ച്ച​ത്. ബ​സു​ക​ളി​ലും യാ​ത്ര​ക്കാ​രു​ടെ കു​റ​വ് ദൃ​ശ്യ​മാ​യി​രു​ന്നു. പൊ​തു​വേ വോ​ട്ടെ​ടു​പ്പി​നെ ന​ഗ​ര​വാ​സി​ക​ൾ സ്വീ​ക​രി​ച്ചു​വെ​ന്നാ​ണ് ന​ഗ​ര​ത്തി​ലെ കാ​ഴ്ച​ക​ളി​ൽ നി​ന്നും പോ​ളിം​ഗ് ശ​ത​മാ​ന​ത്തി​ൽ​നി​ന്നും മ​ന​സി​ലാ​ക്കാ​നാ​യ​ത്. ക​ന​ത്ത സു​ര​ക്ഷ തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി പോ​ലീ​സ് ഒ​രു​ക്കി​യി​രു​ന്നു.
നാ​ലു ക​ന്പ​നി കേ​ന്ദ്ര​സേ​ന​യെ കൂ​ടാ​തെ പോ​ലീ​സ്, ഹോം ​ഗാ​ർ​ഡ്, സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രു​ൾ​പ്പെ​ടെ 3771 പേ​രെ​യാ​ണ് സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ത്തി​നാ​യി നി​യോ​ഗി​ച്ചി​രു​ന്ന​ത്.