ക​ട്ട​ച്ചി​റ​യി​ൽ വാ​ക്കേ​റ്റം ആ​ല​പ്പു​ഴ​യി​ൽ നേ​രി​യ സം​ഘ​ർ​ഷം
Tuesday, April 23, 2019 11:11 PM IST
ആലപ്പുഴ‍/കാ​യം​കു​ളം: ക​ട്ട​ച്ചി​റ ക്യാ​പ്റ്റ​ൻ മെ​മ്മോ​റി​യ​ൽ സ്കൂ​ളി​ൽ വാ​ഹ​ന​ങ്ങ​ൾ പ്ര​വേ​ശി​ക്കു​ന്ന​തി​നെ ചൊ​ല്ലി പോ​ലീ​സും സി​പി​എം നേ​താ​ക്കന്മാ​രു​മാ​യു​ണ്ടാ​യ രൂ​ക്ഷ​മാ​യ വാ​ക്കേ​റ്റം സം​ഘ​ർ​ഷ രം​ഗ​ങ്ങ​ൾ​ക്കി​ട​യാ​ക്കി. പ്രാ​യം ചെ​ന്ന​വ​രും ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ള്ള​വ​രും സ്കൂ​ൾ കോ​ന്പൗ​ണ്ടി​ൽ വാ​ഹ​ന​ത്തി​ലെ​ത്തി​യാ​ണ് വോ​ട്ടു ചെ​യ്ത​ത്. പി​ന്നീ​ട് വാ​ഹ​ന​ങ്ങ​ൾ സ്കൂ​ൾ കോ​ന്പൗ​ണ്ടി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത് പോ​ലീ​സ് ത​ട​ഞ്ഞ​തോ​ടെ​യാ​ണ് സി​പി​എം പ്രാ​ദേ​ശി​ക നേ​താ​ക്കന്മാ​രും വ​ള്ളി​കു​ന്നം എ​സ്ഐ​യും ത​മ്മി​ൽ രൂ​ക്ഷ​മാ​യ വാ​ക്കേ​റ്റ​മു​ണ്ടാ​യ​ത്. പോ​ലീ​സു​മാ​യി ഏ​റെ​നേ​രം ഉ​ന്തും ത​ള്ളു​മു​ണ്ടാ​യി.
പി​ന്നീ​ട് പോ​ലീ​സ് വാ​ഹ​ന​ങ്ങ​ൾ സ്കൂ​ൾ കോ​ന്പൗ​ണ്ടി​ലേ​ക്ക് ക​ട​ത്തി​വി​ടാ​ൻ അ​നു​മ​തി ന​ൽ​കി​യ​തോ​ടെ​യാ​ണ് രം​ഗം ശാ​ന്ത​മാ​യ​ത്. ഭ​ര​ണി​ക്കാ​വ് തെ​ക്ക് സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യും പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​നു​മാ​യ എ​സ്. ജ്യോ​തി​കു​മാ​റി​നെ പോ​ലീ​സ് അ​കാ​ര​ണ​മാ​യി കൈ​യേ​റ്റം ചെ​യ്തെ​ന്ന് സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി ആ​രോ​പി​ച്ചു. ആ​ല​പ്പു​ഴ ലോ​ക്സ​ഭ മ​ണ്ഡ​ലം അ​ന്പ​ല​പ്പു​ഴ നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ലെ ഒ​ന്നാം​ബൂ​ത്തി​ലാ​ണ് എ​ൽ​ഡി​എ​ഫ്-​യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ സം​ഘ​ർ​ഷം ഉ​ട​ലെ​ടു​ത്ത​ത്. പ്രാ​യ​മാ​യ ര​ണ്ടു സ്ത്രീ​ക​ളെ വോ​ട്ട് ചെ​യ്യി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് വാ​ക്കേ​റ്റ​ത്തി​ലും സം​ഘ​ർ​ഷ​ത്തി​ലും ക​ലാ​ശി​ച്ച​ത്. ഒ​ടു​വി​ൽ പോ​ലീ​സ് എ​ത്തി​യാ​ണ് പ്ര​ശ്നം പ​രി​ഹ​രി​ച്ച​ത്.