തി​ര​ക്ക് നി​യ​ന്ത്രി​ച്ചും സു​ര​ക്ഷ​യൊ​രു​ക്കി​യും സ്പെ​ഷ​ൽ പോ​ലീ​സ് കേ​ഡ​റ്റു​ക​ൾ
Tuesday, April 23, 2019 11:11 PM IST
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ൽ പ​ല ബൂ​ത്തു​ക​ളി​ലും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ നീ​ണ്ട നി​ര ത​ന്നെ​യാ​യി​രു​ന്നു ക​ണ്ട​ത്. എ​ന്നാ​ൽ തി​ര​ക്കി​ന്‍റെ ബു​ദ്ധി​മു​ട്ടു​ക​ൾ വോ​ട്ട​ർ​മാ​രെ അ​റി​യി​ക്കാ​തെ നി​യ​ന്ത്ര​ണ​മേ​റ്റെ​ടു​ത്ത​ത് തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക്കാ​യി പ്ര​ത്യേ​കം നി​യോ​ഗി​ച്ചി​രു​ന്ന സ്പെ​ഷ​ൽ പോ​ലീ​സ് കേ​ഡ​റ്റു​ക​ളാ​യി​രു​ന്നു.
ശാ​രീ​രി​ക അ​വ​ശ​ത​യു​ള്ള വോ​ട്ട​ർ​മാ​രെ കൈ​പി​ടി​ച്ചു പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ലെ​ത്തി​ക്കു​ക, തി​ര​ക്ക് അ​ധി​ക​മാ​കു​ന്പോ​ൾ വോ​ട്ട​ർ​മാ​ർ​ക്കു വേ​ണ്ട നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി നി​യ​ന്ത്രി​ക്കു​ക തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ വ​ള​രെ കൃ​ത്യ​ത​യോ​ടെ​യാ​ണ് കേ​ഡ​റ്റു​ക​ൾ പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ൽ നി​ർ​വ​ഹി​ച്ച​ത്.
മ​ണ്ഡ​ല​ത്തി​ലെ എ​ല്ലാ ബൂ​ത്തു​ക​ളി​ലും ഓ​രോ കേ​ഡ​റ്റു​ക​ളെ വീ​തം നി​യോ​ഗി​ച്ച​ത് തി​ര​ക്ക് നി​യ​ന്ത്രി​ക്കു​ന്ന​തി​ലും വോ​ട്ട​ർ​മാ​രു​ടെ സു​ഗ​മ​മാ​യ വോ​ട്ടിം​ഗി​നും പോ​ലീ​സ് സേ​ന​യ്ക്കും ഏ​റെ സ​ഹാ​യ​ക​ര​മാ​യി. എ​ൻ​സി​സി, എ​ൻ​എ​സ്എ​സ്, സ്കൗ​ട്ട് തു​ട​ങ്ങി​യ​വ​യി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ത്ത സ്റ്റു​ഡ​ന്‍റ​സ് കേ​ഡ​റ്റു​ക​ൾ, സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന യു​വാ​ക്ക​ൾ എ​ന്നി​വ​രെ​യാ​ണ് സ്പെ​ഷ​ൽ പോ​ലീ​സ് കേ​ഡ​റ്റ് ഡ്യൂ​ട്ടി​ക്കാ​യി നി​യോ​ഗി​ച്ചി​രു​ന്ന​ത്.