വോ​ട്ടെ​ടു​പ്പ് ദി​ന​ത്തി​ലും കു​ട്ട​നാ​ടി​നു ഇ​രു​ട്ട​ടി
Tuesday, April 23, 2019 11:12 PM IST
മ​ങ്കൊ​ന്പ്: വോ​ട്ടെ​ടു​പ്പ് ദി​ന​ത്തി​ലും കു​ട്ട​നാ​ട്ടി​ൽ വൈ​ദ്യു​തി വ​കു​പ്പി​ന്‍റെ ഇ​രു​ട്ട​ടി. മ​ങ്കൊ​ന്പ് സ​ബ്സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള പു​ളി​ങ്കു​ന്ന്, കാ​വാ​ലം, വെ​ളി​യ​നാ​ട് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് മ​ണി​ക്കൂ​റു​ക​ളോ​ളം വൈ​ദ്യു​തി മു​ട​ങ്ങി​യ​ത്. മ​ങ്കൊ​ന്പ് സ​ബ്സ്റ്റേ​ഷ​നി​ൽ നി​ന്നും പു​ളി​ങ്കു​ന്ന് ഫീ​ഡ​റി​ലേ​ക്കു​ള്ള വൈ​ദ്യു​തബ​ന്ധം ത​ക​രാ​റി​ലാ​യ​താ​ണ് പ്ര​ദേ​ശം ഇ​രു​ട്ടി​ലാ​കാ​ൻ കാ​ര​ണ​മാ​യ​ത്.
ഇ​ന്ന​ലെ പു​ല​ർ​ച്ചെ 4.50നു ​റി​ലേ സം​വി​ധാ​ന​ത്തി​ലെ ത​ക​രാ​ർ മൂ​ല​മാ​ണു പു​ളി​ങ്കു​ന്ന് ഫീ​ഡ​റി​ലെ വൈ​ദ്യു​ത​ബ​ന്ധം നി​ല​ച്ച​ത്. ഇ​തോ​ടെ വോ​ട്ടെ​ടു​പ്പു ന​ട​പ​ടി​ക​ൾ ത​ക​രാ​റി​ലാ​കു​മെ​ന്ന സ്ഥി​തി​യെ​ത്തി. തു​ട​ർ​ന്ന് മ​ങ്കൊ​ന്പ് സെ​ക്ഷ​ൻ ഓ​ഫീ​സി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ട​പെ​ട്ട് ര​ണ്ടു മ​ണി​ക്കൂ​ർ​കൊ​ണ്ട് വൈ​ദ്യു​തി പു​നഃ​സ്ഥാ​പി​ക്കു​ക​യാ​യി​രു​ന്നു.

ഒ​രേ കേ​ന്ദ്ര​ത്തി​ൽ ബി​എ​ൽ​ഒ​മാ​രാ​യി
ദ​ന്പ​തി​ക​ൾ

ചേ​ർ​ത്ത​ല: ഒ​രേ കേ​ന്ദ്ര​ത്തി​ൽ ബി​എ​ൽ​ഒ​മാ​രാ​യി ദ​ന്പ​തി​ക​ൾ. വാ​ര​നാ​ട് ക​ണ്ട​ത്തി​ൽ സി​ബി ജോ​ണ്‍, ഭാ​ര്യ റീ​ത്താ​മ്മ ഫ്രാ​ൻ​സീ​സ് എ​ന്നി​വ​ർ​ക്കാ​ണ് ഈ ​അ​പൂ​ർ​വ അ​വ​സ​രം ല​ഭി​ച്ച​ത്.
കോ​ക്ക​മം​ഗ​ലം സെ​ന്‍റ് ആ​ന്‍റ​ണീ​സ് എ​ച്ച്എ​സി​ലെ വോ​ട്ടിം​ഗ് കേ​ന്ദ്ര​ത്തി​ൽ സി​ബി​ക്ക് 140-ാം ന​ന്പ​ർ ബൂ​ത്തി​ന്‍റെ​യും റീ​ത്താ​മ്മ​യ്ക്ക് 139-ാം ന​ന്പ​ർ ബൂ​ത്തി​ന്‍റെ​യും ചു​മ​ത​ല​യാ​യി​രു​ന്നു. സി​ബി പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പി​ലും, റീ​ത്താ​മ്മ റ​വ​ന്യു വ​കു​പ്പി​ലും ഉ​ദ്യോ​ഗ​സ്ഥ​രാ​ണ്.