സി​പി​ഐ കൗ​ണ്‍​സി​ല​ർ ഇ​ര​ട്ട വോ​ട്ട് ചെ​യ്ത​താ​യി പ​രാ​തി
Tuesday, April 23, 2019 11:12 PM IST
കാ​യം​കു​ളം: എ​ൽ​ഡി​എ​ഫ് ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ ര​ണ്ടു വോ​ട്ട് ചെ​യ്ത​താ​യി പ​രാ​തി. കാ​യം​കു​ളം ന​ഗ​ര​സ​ഭ​യി​ലെ സി​പി​ഐ കൗ​ണ്‍​സി​ല​ർ ജ​ലീ​ൽ എ​സ് പെ​രു​ന്പ​ള​ത്തി​നെ​തി​രേ​യാ​ണ് യു​ഡി​എ​ഫ് പ​രാ​തി ന​ൽ​കി​യ​ത്. കാ​യം​കു​ളം മ​ണ്ഡ​ല​ത്തി​ലെ ഒ​ന്നാം​കു​റ്റി നെ​ല്ല് ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ലെ 89-ാം ന​ന്പ​ർ ബൂ​ത്തി​ലും കൊ​യ്പ്പ​ള്ളി​കാ​രാ​ഴ്മ സ്കൂ​ളി​ലെ 82-ാം ന​ന്പ​ർ ബൂ​ത്തി​ലു​മാ​ണ് ഒ​രേ പേ​രി​ൽ വോ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​താ​യി പ​രാ​തി ഉ​യ​ർ​ന്ന​ത്. ഇ​തു സം​ബ​ന്ധി​ച്ചു യു​ഡി​എ​ഫ് നേ​താ​ക്ക​ൾ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പ​രാ​തി ന​ല്കി.
89-ാം ന​ന്പ​ർ ബൂത്ത് പ​രി​ധി​യി​ലേ​ക്ക് നാ​ലു​മാ​സം മു​ന്പാ​ണ് ജ​ലീ​ൽ താ​മ​സം മാ​റി​യ​ത്. തു​ട​ർ​ന്ന് ഇ​വി​ടെ വോ​ട്ടേ​ഴ്സ് ലി​സ്റ്റി​ൽ അ​ഡീ​ഷ​ണ​ലാ​യി 800-ാം ന​ന്പ​രാ​യി പേ​ര് ചേ​ർ​ത്ത് പു​തി​യ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും വാ​ങ്ങി​യെ​ന്നും അ​തേ​സ​മ​യം കു​ടും​ബ​വീ​ടാ​യ കാ​ഞ്ഞി​ക്ക​ലേ​ത്ത് പ​രി​ധി​യി​ൽ വ​രു​ന്ന 82 -ാം ന​ന്പ​ർ ബൂ​ത്തി​ൽ 836-ാം ന​ന്പ​രാ​യി നേ​ര​ത്തെ വോ​ട്ടും തി​രി​ച്ച​റി​യ​ൽ​കാ​ർ​ഡും ഉ​ണ്ടാ​യി​രു​ന്ന​താ​യി യു​ഡി​എ​ഫ് ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. കോ​ണ്‍​ഗ്ര​സ് നേ​താ​വ് ബി​ജു ന​സ​റു​ള്ള ജ​ലീ​ലി​നെ​തി​രേ കാ​യം​കു​ളം പോ​ലീ​സി​ലും പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.
എ​ന്നാ​ൽ ആ​രോ​പ​ണം ജ​ലീ​ൽ നി​ഷേ​ധി​ച്ചു. ര​ണ്ടി​ട​ത്ത് വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​രു​ണ്ട് എ​ന്ന​ത് ശ​രി​യാ​ണ്. ഇ​തി​ൽ 89-ാം ന​ന്പ​ർ ബൂ​ത്തി​ൽ മാ​ത്ര​മേ താ​ൻ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ളൂ. മ​റി​ച്ചു​ള്ള ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും ജ​ലീ​ൽ പ​റ​ഞ്ഞു.