ആ​ക്രി​ക്ക​ടയ്​ക്ക് തീ​പി​ടി​ച്ചു
Thursday, April 25, 2019 10:19 PM IST
പൂച്ചാക്കൽ: ആ​ക്രിക്കട​യ്ക്ക് തീ​പി​ടി​ച്ച് ക​ട​ പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. അ​രൂ​ക്കു​റ്റി തൃ​ച്ചാ​റ്റു​കു​ള​ത്താ​ണ് സം​ഭ​വം. അ​രൂ​ക്കു​റ്റി പ​ണ​പ്പ​റ​ന്പി​ൽ അ​ർ​ഷാ​ദ് അ​മീ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ആ​ക്രി​ക്ക​ട​യാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യോ​ടെ ക​ത്തി​ന​ശി​ച്ച​ത്.

ഗോ​ഡൗ​ണി​ലു​ണ്ടാ​യി​രു​ന്ന സാ​ധ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. ആ​ല​പ്പു​ഴ, ചേ​ർ​ത്ത​ല, കൊ​ച്ചി എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും ഫ​യ​ർ​ യൂ​ണി​റ്റു​ക​ളെ​ത്തി നാ​ലു​മ​ണി​ക്കൂ​റോ​ളം പ​രി​ശ്ര​മി​ച്ചാ​ണ് തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്. ആ​ള​പാ​യ​മി​ല്ല. ന​ഷ്ടം തി​ട്ട​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.